Top Stories

സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു;കർശന നിയന്ത്രണങ്ങൾ തുടരേണ്ടതുണ്ടന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 12 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ വിദേശികളാണ്. ആറ് പേർ കാസർകോടുള്ളവരും, ഒരാൾ പാലക്കാട് സ്വദേശിയുമാണ്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി. 37 പേരാണ് ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 44,390 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 44,165 പേർ വീടുകളിലും 225 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 56 പേരെ ഇന്ന് ആശുപത്രികളിലും 13,632 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. 5570 പേരെയാണ് ഇന്ന് നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയത്. രോഗലക്ഷണങ്ങൾ ഉള്ള 3436 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 2393 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

സംസ്ഥാനത്ത് കൊറോണ വ്യാപനം ഗുരുതരമാകുന്നന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർശനമായ നിയന്ത്രണങ്ങൾ തുടരേണ്ടതുണ്ട്. ഈ പ്രതിസന്ധിയെ നേരിടാൻ കേന്ദ്രനിർദേശങ്ങൾ പാലിക്കാനാണ് സർക്കാർ ഒരുങ്ങുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കൊറോണയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത മാർച്ച് 22ന്റെ ജനത കർഫ്യൂവിനോട് സംസ്ഥാന സർക്കാർ പൂർണമായും സഹകരിക്കും. മെട്രോ അടക്കമുള്ള സർക്കാർ നേതൃത്വത്തിലുള്ള ഗതാഗത സംവിധാനങ്ങൾ നിശ്ചലമാകും. അന്ന് വീടുകളിലെ പരിസരം പൂർണമായും ശുചീകരിക്കാൻ ജനങ്ങൾ തയ്യാറാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button