Top Stories

ഇന്ത്യയിൽ കോവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു;ആകെ മരണം 5 ആയി

മുംബൈ : രാജ്യത്ത് കോവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. മഹാരാഷ്ട്രയില്‍ ചികിത്സയിലായിരുന്ന 56കാരനാണ് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 5 ആയി.

മുംബൈയിലെ എച്ച് എൻ റിലയൻസ് ആശുപത്രിയിൽ മാർച്ച് 21നാണ് ഇയാളെ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു. നിലവിൽ മഹാരാഷ്ട്രയിൽ 84 പേരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഇതുവരെ 324 പേരിൽ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button