Top Stories
കൊറോണ:രാജ്യത്ത് ഒരാൾ കൂടി മരിച്ചു;ഇതോടെ മരണം 6 ആയി
പട്ന : കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ബിഹാറില്‍ ഒരാള്‍ മരിച്ചു. 38 വയസുള്ള യുവാവാണ് മരിച്ചത്. ഇതോടെ കൊറോണയെ തുടര്‍ന്ന് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 6 ആയി.
ഖത്തറില്‍ നിന്ന് മടങ്ങിയെത്തിയ ഇയാള്‍ പട്ന എയിംസില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരണം സംഭവിച്ചതെങ്കിലും പോസിറ്റീവാണെന്ന പരിശോധനാ ഫലം ലഭിച്ചത് ഇന്നാണ്. ഇന്ന് മാത്രം രാജ്യത്ത് രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് ഇതുവരെ 341 പേർക്ക് കൊറോണ സ്ഥിതീകരിച്ചു.