News

ഇടുക്കിയിലെ പൊതുപ്രവർത്തകൻ തീരെ നിരുത്തവാദപരമായാണ് പെരുമാറിയത്: മുഖ്യമന്ത്രി

തിരുവനന്തപുരം : കൊവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ പൊതു പ്രവര്‍ത്തകനെ വിമർശിച്ച് മുഖ്യമന്ത്രി. ഇയാൾ തീരെ നിരുത്തവാദപരമായാണ് പെരുമാറിയത് വിപുലമായ സമ്പര്‍ക്കപ്പട്ടികയാണ് ഇയാൾ ഉണ്ടാക്കിയിട്ടുള്ളത് ഒരു പൊതുപ്രവർത്തകൻ ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും പിണറായി വിജയൻ ചോദിച്ചു.

കഴിഞ്ഞ ദിവസം തൊടുപുഴയിൽ രോ​ഗം സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ കാസറഗോഡ് മുതൽ തിരുവനന്തപുരം വരേയും മൂന്നാർ മുതൽ ഷൊളായാർ വരേയും സ‍ഞ്ചരിച്ചിട്ടുണ്ട്.സ്കൂളുകൾ, പൊതുസ്ഥാപനങ്ങൾ നിയമസഭാ മന്ദിരം തുടങ്ങി നിരവധി സ്ഥാപനങ്ങൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. അടുത്ത് ഇടപഴകിയവരിൽ ജനപ്രതിനിധികളും  ഉന്നത ഉദ്യോ​ഗസ്ഥരും ഉണ്ട്. എല്ലാവരും വളരെ ജാ​ഗ്രത പാലിക്കേണ്ട സന്ദർഭത്തിൽ ഇയാൾ ഇയാൾ തീരെ നിരുത്തവാദപരമായാണ് പെരുമാറിയത്, മുഖ്യമന്ത്രി പറഞ്ഞു.

ഇടുക്കിയിൽ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച കോൺഗ്രസ് നേതാവിന്റെ റൂട്ട്മാപ്പ് തയ്യാറാക്കുക എളുപ്പമല്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖ നേതാക്കളുമായി നിരീക്ഷണത്തിലാകുന്നത് വരെ ഇയാൾ അടുത്തിടപഴകിയിരുന്നു. വിദേശബന്ധം ഇല്ലാത്ത ഇദ്ദേഹത്തിന് ആരിൽ നിന്നാണ് രോഗം പകർന്നതെന്നും വ്യക്തമാകാത്തതും ആരോഗ്യ വകുപ്പിന് തലവേദനയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button