Top Stories
കൊല്ലത്ത് കൊറോണ സ്ഥിരീകരിച്ചത് പ്രാക്കുളം സ്വദേശിക്ക്
കൊല്ലം : കൊല്ലത്ത് രോഗം സ്ഥിരീകരിച്ചത് പ്രാക്കുളം സ്വദേശിക്ക്.ഇദ്ദേഹം എട്ട്
ദിവസം മുമ്പ് ഗൾഫിൽ നിന്ന് വന്നതാണ്. രണ്ട് ദിവസം മുമ്പാണ് ഇദ്ദേഹത്തിന് രോഗലക്ഷണം ഉണ്ടായത്. ഇദ്ദേഹം വീട്ടിൽ തന്നെ നിരീക്ഷണത്തിലായിരുന്നു.
രോഗിയെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റും. ഇദ്ദേഹത്തിന്റെ
കുടുംബാംഗങ്ങളെ വീട്ടിൽ നിരീക്ഷണത്തിലാക്കും.
18 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഇദ്ദേഹം ബസിലാണ് കൊല്ലത്തേക്കെത്തുന്നത്. ബസ് സ്റ്റാൻഡിൽ നിന്നും ഓട്ടോയിൽ പ്രാക്കുളത്തെ വീട്ടിൽ എത്തുന്നു. പിന്നീട് 25 ന് കൂട്ടുകാരനൊപ്പം പി.എൻ.എൻ.എം ആശുപത്രിയിൽ സന്ദർശിക്കുന്നു. തുടർന്ന് കൊല്ലം ജില്ലാ ആശുപത്രിയിൽ പോകുന്നു. വിമാനത്താവളത്തിൽ നിന്ന് എത്തിയ ബസ്സും, സ്വകാര്യ ആശുപത്രിയും, കൊല്ലം ജില്ലാ ആശുപത്രിയുമൊഴിച്ചാൽ ഇയാൾക്ക് അധികം സമ്പർക്കം ഇല്ല.
കൊല്ലത്ത് കൊറോണ സ്ഥിരീകരിച്ച രോഗിയുടെ റൂട്ട് മാപ്പ്
മാർച്ച് 18 – ദുബായിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്നു.
അവിടെ നിന്നു ബസിൽ കൊല്ലത്തേക്ക്.
ബസ് സ്റ്റാന്റിൽ നിന്നു ഓട്ടോയിൽ പ്രാക്കുളത്തെ വീട്ടിലേക്ക്. അന്ന് തന്നെ ദേഹാസ്വാസ്ഥ്യം കാരണം അഞ്ചാലുംമ്മൂട്ടിലെ പി.എൻ.എൻ.എം ആശുപത്രിയിൽ എത്തി.
തുടർന്ന് ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചു.അവരുടെ നിർദേശ പ്രകാരം വീട്ടിൽ നിരീക്ഷണത്തിൽ.
മാർച്ച് 19 8.45 am ദേവിക്ലിനിക് കൊല്ലം, രക്ത പരിശോധന നടത്തി.
മാർച്ച് 25നു രാത്രി പനിയും അസ്വസ്ഥതയും.
മാർച്ച് 25 രാത്രി 11 മണിയോടെ അഞ്ചാലുംമ്മൂട്ടിലെ പി.എൻ.എൻ.എം ആശുപത്രിയിൽ എത്തി. കൂട്ടുകാരന്റെ ബൈക്കിൽ ആണ് ഇവിടെ വന്നത്.
അവിടെ നിന്നും ജില്ല ആശുപത്രിയിൽ പോകാൻ നിർദേശം. തുടർന്ന് ഭാര്യയുടെ സഹോദരനെ ഒപ്പം കൂട്ടി അയാളുടെ സ്കൂട്ടറിൽ വീട്ടിലേക്ക്.
25 ന് തന്നെ കൊല്ലത്ത് നിന്നു ആംബുലൻസ് വരുത്തി ജില്ലാ ആശുപത്രിയിൽ പോയി.
സ്ഥലത്തെ ജനപ്രതിനിധികൾ , അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലെ 2 പൊലീസുകാർ എന്നിവർ എത്തിയാണ് ആശുപത്രിയിലേക്ക് അയച്ചത്.
ജില്ലാ ആശുപത്രിയിൽ നിന്നു
സ്രവം പരിശോധനയ്ക്ക് എടുത്ത ശേഷം 26 നു പുലർച്ചെ 3.30ഓടെ വീട്ടിലേക്ക് വിട്ടു തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ.
ഇന്ന് കൊറോണ പോസിറ്റീവ് ആണെന്ന് പരിശോധന ഫലം വന്നു.