Top Stories
കൊറോണ:കേരളത്തിൽ ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തു
കൊച്ചി : കേരളത്തിൽ ആദ്യത്തെ കൊറോണ മരണം റിപ്പോർട്ട് ചെയ്തു. എറണാകുളം ചുള്ളിക്കൽ സ്വദേശി യാക്കൂബ് സേട്ടാണ് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് മരണം. 68 വയസ്സായിരുന്നു ഇദ്ദേഹത്തിന്.
ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു മരണം. മാർച്ച് 16-നാണ് ദുബായിൽനിന്ന് ഇദ്ദേഹം എത്തിയത്. 22-ന് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇയാളുടെ ഭാര്യയും രോഗബാധിതയാണ്. ഇവർ ദുബായിൽനിന്ന് എത്തിയ വിമാനത്തിലെ 40 പേരും നിരീക്ഷണത്തിലാണ്. ഉയർന്ന രക്തസമ്മർദ്ദവും കടുത്ത ഹൃദ്രോഗ ബാധയും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇതേതുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
നെടുമ്പാശ്ശേരിയിൽനിന്ന് ഇദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപോയ ഡ്രൈവർക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ വീട്ടിലെത്തിച്ച ഡ്രൈവറുമായി ഇടപഴകിയ 40 പേർ നിരീക്ഷണത്തിലാണ്. ഇവർ താമസിച്ചിരുന്ന ഫ്ളാറ്റിലെ എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.