News
പൊന്നാനിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു.
November 17, 2019
0 85 Less than a minute
പൊന്നാനി:പൊന്നാനിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കാർ യാത്രക്കാരായ തിരൂർ ബി.പി.അങ്ങാടി സ്വദേശികളാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബി പി അങ്ങാടി സ്വദേശികളായ ചിറയിൽ മുഹമ്മദുപ്പയുടെ മകൻ അഹമ്മദ് ഫൈസൽ,സുബൈദ, നൗഫൽ എന്നിവരാണ് മരിച്ചത്.
ശക്തി തിയേറ്ററിന് അടുത്തുള്ള പെട്രോൾ പമ്പിന് സമീപം ശനിയാഴ്ച രാത്രി 12.30 യോടെയാണ് അപകടം നടന്നത്. ലോറിയുടെ അമിത വേഗതയാണ് അപകട കാരണമെന്ന് പരിസര വാസികൾ പറയുന്നു.പൊന്നാനിഭാഗത്തുനിന്ന് വന്നതായിരുന്നു ലോറി. തൃശ്ശൂരിൽ ബന്ധുവീട്ടിപോയി മടങ്ങുകയായിരുന്നു കാറിലുള്ളവർ.
November 17, 2019
0 85 Less than a minute