Top Stories

യുഎഇ യിൽ മരിയ്ക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിൽ താൽക്കാലിക പരിഹാരമായി

ദുബായ് : യു.എ.ഇ.യിൽ മരിയ്ക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിൽ താൽക്കാലിക പരിഹാരമായി. കേരളത്തിൽനിന്ന് യു.എ.ഇ.യിലേക്ക് ചരക്കുകളുമായി എത്തുന്ന വിമാനങ്ങൾ തിരിച്ചുപറക്കുമ്പോൾ അതിൽ മൃതദേഹങ്ങൾ നാട്ടിലേക്ക്  കൊണ്ടുപോകാനുള്ള സാഹചര്യമാണ് ഒരുക്കിയിരിയ്ക്കുന്നത്.

കൊറോണ ഭീതിമൂലം ലോകം മുഴുവനുള്ള നിയന്ത്രണത്തെ തുടർന്ന് അന്താരാഷ്ട്ര വിമാനസർവീസുകൾ നിലച്ചതോടെ അന്യനാട്ടിൽ മരിച്ച ഉറ്റവരുടെ മൃതദേഹം സ്വന്തം നാട്ടിൽ സംസ്കരിക്കാനോ ഉറ്റവർക്ക് അവസാനമായി കാണാനോ ആകാത്ത വിഷമത്തിലായിരുന്നു പ്രവാസികളുടെ കുടുംബാംഗങ്ങൾ. വിമാനസർവീസുകൾ ഇനിയെന്ന് ആരംഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലാതിരിക്കുകയും ബദൽമാർഗങ്ങൾ ഇല്ലാതെവരികയും ചെയ്തതോടെ ചില മൃതദേഹങ്ങൾ ഇവിടെത്തന്നെ സംസ്‌കരിച്ചു. എന്നിട്ടും പത്തോളം മൃതദേഹങ്ങൾ ആശുപത്രി മോർച്ചറികളിലും സൂക്ഷിച്ചിരിക്കുകയായിരുന്നു.

തുടർന്ന് പൊതുപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരിയുടെ ശ്രമഫലമായാണ് ഇപ്പോൾ കാർഗോവിമാനങ്ങളിൽ ഇവ കൊണ്ടുപോകാനുള്ള അവസരമുണ്ടായത്.
ഇതുസംബന്ധിച്ച് അഷ്‌റഫ് ഫെയ്‌സ്ബുക്കിൽ ഇട്ട പോസ്റ്റ്  ശ്രദ്ധയിൽപ്പെട്ട ചില വ്യവസായപ്രമുഖരാണ് കാർഗോ വിമാനങ്ങളുടെ തിരിച്ചുള്ള യാത്രയിൽ ഈസൗകര്യം ശരിയാക്കിക്കൊടുത്തത്. തുടർന്ന്
ഹൃദയാഘാതത്തെത്തുടർന്ന് മരിച്ച ആന്റണി ജെയ്‌സൺ, സ്റ്റീഫൻ വിറ്റസ് എന്നിവരുടെ മൃതദേഹങ്ങൾ ഞായറാഴ്ച വൈകീട്ട് എമിറേറ്റ്‌സിന്റെ കാർഗോ വിമാനത്തിൽ തിരുവനന്തപുരത്തെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button