Top Stories
കൊല്ലത്ത് കോവിഡ് സ്ഥിതീകരിച്ചത് പ്രാക്കുളം സ്വദേശിയായ രോഗിയുടെ ബന്ധുവിന്
കൊല്ലം : കൊല്ലത്ത് ഇന്ന് ഒരാൾക്ക് കൂടി കോവിഡ് സ്ഥിതീകരിച്ചു. കൊല്ലത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച പ്രാക്കുളം സ്വദേശിയുടെ അടുത്ത ബന്ധുവായ സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്. 43 വയസ്സുള്ള ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഐസൊലേഷനിലായിരുന്നു.
ഇവർ നേരത്തെ കോവിഡ് ബാധിച്ച പ്രാക്കുളം സ്വദേശിയുടെ ഹൈറിസ്ക് പട്ടികയിൽ ഉൾപ്പെട്ടിരുന്നതാണ്. ഇവരുടെ റൂട്ട് മാപ്പ് ഉടൻ പുറത്തിറക്കും.
ഡൽഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്തിന്റെ ആസ്ഥാനമായ ബംഗ്ലാവാലി മസ്ജിദിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്ത കൊല്ലം ജില്ലയിലെ 8 പേർ നിരീക്ഷണത്തിലാണ്. ഓച്ചിറ, ചടയമംഗലം, മടത്തറ ഭാഗങ്ങളിലുള്ളവരാണ് നിരീക്ഷണത്തിലുള്ളത്.
മതസമ്മേളനത്തിൽ കേരളത്തിലെ ഏഴ് ജില്ലകളിൽനിന്നുള്ളവർ പങ്കെടുത്തിരുന്നതായാണ് കണ്ടെത്തൽ. ഇതിൽ നാൽപ്പത്തഞ്ചോളം പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. പത്തനംതിട്ട ജില്ലയിൽനിന്ന് മാത്രം 14 പേരാണ് നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തത്.