Top Stories

തബ്ലീഗ് ജമാഅത്തിൽ പങ്കെടുത്ത 200 വിദേശ പ്രതിനിധികൾ ഒളിവിൽ:ദില്ലി പൊലീസ്

ഡൽഹി : നിസാമുദ്ദീനിൽ തബ്ലീഗ് ജമാഅത്തിൽ പങ്കെടുത്ത 200 ഓളം വിദേശ പ്രതിനിധികൾ ഒളിവിലെന്ന് ദില്ലി പൊലീസ്. സർക്കാർ നിർദ്ദേശിച്ചതനുസരിച്ച്‌  നിരീക്ഷണത്തിന് വിധേയമാകാതെ ദില്ലിയിൽ പലയിടങ്ങളിലായി ഇവർ ഒളിച്ച് താമസിക്കുകയാണെന്നും ദില്ലി പൊലീസിന്‍റെ റിപ്പോര്‍ട്ടിൽ പറയുന്നു.

16 ആരാധനാലയങ്ങളിലാണ് വിദേശ പ്രതിനിധികളെ ഒളിച്ചു  താമസിപ്പിച്ചിരിക്കുന്നതെന്നും ദില്ലി പൊലീസ് പറയുന്നു. ഒളിച്ചു താമസിക്കുന്ന വിദേശികളെ കണ്ടെത്താൻ
ആരാധനാലയങ്ങളിലടക്കം പരിശോധന നടത്തേണ്ടി വരുമെന്ന് ദില്ലി പൊലീസ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ 64 ശതമാനം നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരും അവരിൽ നിന്ന് പകർന്നവരുമാണെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിടുന്ന കണക്ക് . ഇതിനിടെയാണ് 200 പ്രതിനിധികളെ കാണാനില്ലെന്ന ദില്ലി പൊലീസിന്‍റെ റിപ്പോര്‍ട്ട്.

കോവിഡ് നിരീക്ഷണത്തിൽ ഡൽഹിയിലെ  ആശുപത്രികളിൽ പാർപ്പിച്ചിരിക്കുന്ന 
തബ്ലീഗ് ജമാഅത്തിൽ പങ്കെടുത്തവർ,  ചികിത്സയോട് സഹകരിയ്ക്കുന്നില്ലന്നും അവർ ഹോസ്പിറ്റലുകളിൽ അക്രമം നടത്തുന്നുവെന്നും അതിനാൽ  ഹോസ്പിറ്റലുകൾക്ക് സുരക്ഷ നൽകണമെന്നും ഡൽഹി സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ആശുപത്രിയിലെ വനിതാ നഴ്സുമാരോട് അപമര്യാദയായി പെരുമാറുന്നുവെന്നും, നഗ്നരായി നടക്കുന്നുവെന്നും,
നഴ്സുമാരുടെ നേർക്ക് തുപ്പുന്നുവെന്നുമുള്ള പരാതികളും തബ്ലീഗ് ജമാഅത്തിൽ പങ്കെടുത്തവരെക്കുറിച്ച്‌ ഉയർന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button