Top Stories
കോവിഡ് ബാധിച്ച് സൗദിയിൽ മലയാളി യുവാവ് മരിച്ചു
മലപ്പുറം : കൊറോണ ബാധിച്ച് സൗദിയിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ സഫ്വാൻ (38) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് മരിച്ചത്.
സഫ്വാൻ നാലു ദിവസമായി സൗദി ജർമൻ ആശുപത്രിയിൽ പനിബാധിച്ച് ചികിത്സയിലായിരുന്നു. ഇദ്ദേഹം ഡ്രൈവറായാണ് ജോലി ചെയ്തിരുന്നത്.