Top Stories
സംസ്ഥാനത്ത് ഇന്ന് 9 പേർക്കു കൂടി കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് (ചൊവ്വാഴ്ച) 9 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസർകോട്ട് 4 പേർക്കും കണ്ണൂരിൽ 3 പേർക്കും കൊല്ലം, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ നാലുപേർ വിദേശത്തുനിന്നു വന്നവരാണ്. രണ്ടുപേർ നിസാമുദ്ദീനിൽനിന്നു വന്നവരും മൂന്നുപേർക്ക് സമ്പർക്കം മൂലവുമാണ് രോഗം ബാധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
336 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത്. 263 പേർ ചികിത്സയിലാണ്.131 പേരെ ഇന്നുമാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.12പേർക്ക് ഇന്ന് പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. കണ്ണൂർ-5, എറണാകുളം-4, തിരുവനന്തപുരം-1, ആലപ്പുഴ-1, കാസർകോട്-1 എന്നിങ്ങനെയാണിത്.
സംസ്ഥാനത്ത് 1,46,686 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,45,934 പേർ വീടുകളിലും 752 പേർ വീടുകളിലും നിരീക്ഷണത്തിലാണ്.11,231 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 10250 എണ്ണത്തിന് രോഗബാധയില്ലെന്ന് ഉറപ്പാക്കി. ലോക്ക്ഡൗൺ കാലത്തിനു ശേഷമുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച വിദഗ്ധ റിപ്പോർട്ട് കഴിഞ്ഞദിവസം ലഭിച്ചിരുന്നു. ഇത് കേന്ദ്രസർക്കാരിന് അയച്ചു കൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.