Politics

ട്രഷറി അടച്ചുപൂട്ടലിലേക്കു എത്തുമ്പോഴും സർക്കാർ ഖജനാവിൽ നിന്നും ഒരു കോടിരൂപ അനുവദിക്കുന്നത് സിപിഎമ്മുകാരായ കൊലയാളികളെ സഹായിക്കാൻ – രമേശ്‌ ചെന്നിത്തല

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതക കേസിൽ  CBI അന്വേഷണം ഉണ്ടാകാതിരിക്കാനായി സർക്കാർ ഖജനാവിൽ നിന്നും 46 ലക്ഷം രൂപ അനുവദിച്ചെന്ന് രമേശ്‌ ചെന്നിത്തല.
ഇടയന്നൂരിലെ ശുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം തടഞ്ഞു നിർത്താനായി  അരക്കോടിയിലേറെ രൂപയാണ് ചെലവഴിച്ചതെന്നും,  ട്രഷറി അടച്ചുപൂട്ടലിലേക്കു എത്തുമ്പോഴും സർക്കാർ ഖജനാവിൽ നിന്നും ഒരു കോടിരൂപ അനുവദിക്കുന്നത് സിപിഎമ്മുകാരായ കൊലയാളികളെ സഹായിക്കാനാണെന്നും രമേശ്‌ ചെന്നിത്തല തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ആരോപിച്ചു.
ചെന്നിത്തലയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം. 
യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനേയും വെട്ടിക്കൊന്ന സിപിഎം കൊലയാളികളെ സംരക്ഷിക്കുന്നതിനായി രണ്ട് ഘട്ടമായി 46 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. സിബിഐ അന്വേഷണം ഉണ്ടാകാതിരിക്കാൻ ഹൈക്കോടതിയിൽ ഹാജരാകുന്ന അഭിഭാഷകർക്ക് നൽകാനായി ആദ്യം 25  ലക്ഷം രൂപയും കഴിഞ്ഞ ദിവസം 21 ലക്ഷം രൂപയും അനുവദിച്ചു.
 
 ഇടയന്നൂരിലെ ശുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം തടഞ്ഞു നിർത്താനായി  അരക്കോടിയിലേറെ രൂപയാണ് ചെലവഴിച്ചത്. ട്രഷറി അടച്ചുപൂട്ടലിലേക്കു എത്തുമ്പോഴും സർക്കാർ ഖജനാവിൽ നിന്നും ഒരു കോടിരൂപ അനുവദിക്കുന്നത് സിപിഎമ്മുകാരായ കൊലയാളികളെ സഹായിക്കാനാണ്.
 
സിപിഎം നിയന്ത്രണത്തിലുള്ള റബ്കോ വരുത്തിവച്ച 238 കോടി രൂപയുടെ ബാധ്യതയാണ് സർക്കാർ ഖജനാവിൽ നിന്ന്‌ എടുത്തടച്ചത്. ഓരോ മലയാളിയെയും കൂടുതൽ കടക്കാരാക്കിയാണ് സിപിഎം ധൂർത്ത് നടത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button