News
സംസാരശേഷിയില്ലാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
വയനാട് : അമ്പലവയലിൽ സംസാരശേഷിയില്ലാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പെൺകുട്ടി താമസിക്കുന്ന കോളനിയിലുള്ള ആദിവാസി സ്ത്രീയുടെ ഭർത്താവായ മുനീർ എന്നയാളുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം തന്നെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പോക്സോ നിയമപ്രകാരവും ആദിവാസികൾക്കെതിരായ അതിക്രമം തടയൽ നിയമവും അടക്കം വിവിധ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങും.
മാതാപിതാക്കൾ വിറക് ശേഖരിക്കാൻ പോയ സമയത്താണ് സംസാരശേഷിയില്ലാത്ത പത്ത് വയസ്സുകാരിയെ വീട്ടിനകത്ത് കയറി ലൈംഗികമായി പീഡിപ്പിച്ചത്. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് എത്തിയപ്പോൾ രക്തം വാർന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.