News

ലോക്ക്ഡൌൺ: സംസ്ഥാനത്ത് നൽകേണ്ട ഇളവുകൾ മന്ത്രിസഭാ യോഗം ഇന്ന് ചർച്ച ചെയ്യും

തിരുവനന്തപുരം : നാളെ  അവസാനിക്കുന്ന ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്ത് സ്വീകരിയ്ക്കേണ്ട നടപടികളെക്കുറിച്ച്‌ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. കേന്ദ്ര സർക്കാരിന്റെ തീരുമാനം അറിഞ്ഞ ശേഷമായിരിയ്ക്കും കേരളത്തിൽ ഏതുതരത്തിലുള്ള നിയന്ത്രണങ്ങളാണ് തുടരേണ്ടതെന്ന് തീരുമാനിയ്ക്കുക.

ദേശീയ തലത്തെ അപേക്ഷിച്ച് കേരളത്തിൽ നിലവിൽ രോഗം നിയന്ത്രണ വിധേയാണെന്നാണ് സംസ്ഥാനത്തിന്റെ  വിലയിരുത്തൽ. അതിനാൽ തീവ്രബാധിതമല്ലാത്ത പ്രദേശങ്ങളിൽ കർശന നിബന്ധനയോടു കൂടിയ ഇളവുകൾക്ക് സാധ്യതയുണ്ട്.

ഇളവുകൾ ഘട്ടം ഘട്ടമായി മാത്രമേ അനുവദിക്കൂ. കൂടുതൽ സർക്കാർ ഓഫീസുകൾ തുറന്നേക്കും. സ്വകാര്യ വാഹനങ്ങൾക്ക് കർ‍ശന നിയന്ത്രണങ്ങളോടെ അനുമതി നൽകിയേക്കും. പുറത്തിറങ്ങുന്നവർക്ക് മാസ്ക്ക് നിർബന്ധമാക്കും. കേന്ദ്രത്തിൻറെ തീരുമാനം കൂടി പരിഗണിച്ചാകും
സംസ്ഥാനം അന്തിമ നിലപാട് സ്വീകരിക്കുക. ഭൂരിപക്ഷം സംസ്ഥാനങ്ങളും സമ്പൂർണ്ണ ലോക്ക്ഡൌൺ തുടരണമെന്ന അഭിപ്രായമാണ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

ലോക്ക് ഡൗണിൽ നേരത്തെ പ്രഖ്യാപിച്ച ഇളവുകൾ ഇന്നു നിലവിൽ വരും. ഒപ്റ്റിക്കൽസ്, ഫ്രിഡ്ജ്,വാഷിംഗ് മെഷീൻ, മിക്സി റിപ്പയറിംഗ് എന്നീ കടകൾ ഇന്ന് തുറന്നു പ്രവർത്തിക്കും. രാവിലെ 10 മുതൽ വൈകീട്ട് അ‌ഞ്ച് വരെയാണ് പ്രവർത്തന സമയം. നാളെ ബുക്ക് ഷോപ്പുകൾ തുറക്കും. ബാർബർ ഷോപ്പുകൾ തുറന്നു
പ്രവർത്തിക്കുന്നതിൽ ഇന്ന് സർക്കാർ തീരുമാനമെടുത്തേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button