Top Stories

തീരുമാനമാകാതെ മഹാരാഷ്ട്ര, അനുനയ ശ്രമങ്ങളുമായ് എൻ ഡി എ ഘടകകഷികൾ.

മുംബയ് : മഹാരാഷ്ട്രയിൽ ശിവസേനയെ അനുനയിപ്പിക്കാൻ പുതിയ നിർദ്ദേശവുമായി എൻ.ഡി.എ ഘടകക്ഷിയായ ആർ.പി.ഐ. മൂന്ന് വർഷം ബിജെപിക്കും രണ്ട് വർഷം ശിവസേനയ്ക്കും മുഖ്യമന്ത്രി പദം വീതിച്ച് നൽകാമെന്ന നിർദ്ദേശവുമായി കേന്ദ്രമന്ത്രി രാംദാസ് അത്തെവാല ശിവസേന നേതാവ് സഞ്ജയ് റാവത്തുമായി കൂടിക്കാഴ്‍ച നടത്തി.

അതെസമയം എൻസിപിയുടെയും കോൺഗ്രസിന്റെയും പിന്തുണയോടെ സർക്കാർ രൂപവത്കരിക്കാനുള്ള ശ്രമങ്ങളുമായി ശിവസേന മുന്നോട്ടു പോകുകയാണ്. ഡൽഹിയിൽ സോണിയഗാന്ധിയും ശരത് പവാറും തമ്മിൽ കൂടിക്കാഴ്ച നടത്തിയെങ്കിലും സുപ്രധാന തീരുമാനങ്ങൾ ഒന്നും ഉണ്ടായില്ല. കോൺഗ്രസ് – എൻസിപി നേതാക്കൾ ഒന്നോ രണ്ടോ ദിവസത്തിനകം വീണ്ടും ചർച്ച നടത്തുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ട്വിറ്റ് ചെയ്യ്തു.
ബിജെപി യും , ശിവസേനയും ഒരുമിച്ചാണ് മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പിനെ നേരിട്ടെതെങ്കിലും, മുഖ്യമന്ത്രി പദം രണ്ടര വർഷം വീതം പങ്കുവയ്ക്കണമെന്ന ശിവസേനയുടെ ആവശ്യത്തോട് ബിജെപി യോജിച്ചില്ല. ഇതിനെ തുടർന്നാണ് ശിവസേന ബിജെപി യുടെ സഹായമില്ലാതെ സർക്കാർ രൂപീകരണത്തിനു മുന്നിട്ടിറങ്ങിയത്. എൻ സി പി യുമായി ശിവസേന നടത്തിവരുന്ന ചർച്ചകൾ തീരുമാനമാകാതെ മുന്നോട്ടു പോകുമ്പോഴും ബിജെപി യുമായി ശിവസേനയെ ഒന്നിപ്പിക്കാൻ എൻ ഡി എ യിലെ ഘടക കക്ഷികളുടെ ശ്രമവും ഇതിനിടയിൽ തുടർന്നുവരുന്നു. 
 
ശിവസേനയും എൻ സി പി യും തമ്മിലുള്ള കൂട്ടുകെട്ടിൽ കോൺഗ്രസ്‌ പുറത്തുനിന്നു പിന്തുണക്കുന്നതിനെ കോൺഗ്രസിനുള്ളിൽ നിന്നുതന്നെ എതിർപ്പുകൾ ഉയരുന്നുണ്ട്. കെ.പി.സി.സി  പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ശിവസേനയ്ക്ക് കോൺഗ്രസ്‌ പിന്തുണ നൽകുന്നതിനെ എതിർത്തിരുന്നു. രാഷ്ട്രപതീ ഭരണം പ്രഖ്യാപിച്ച ശേഷം മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണ ചർച്ചകൾക്ക് പഴയതു പോലെയുള്ള വേഗത കാണുന്നില്ല. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button