Top Stories

കേ​ന്ദ്രം അ​നു​വ​ദി​ച്ച അ​രി ഇ​ന്നു മു​ത​ല്‍ ലഭ്യമാകും

തിരുവനന്തപുരം : പ്ര​ധാ​ന്‍​മ​ന്ത്രി ഗ​രീ​ബ് ക​ല്യാ​ണ്‍​യോ​ജ​ന പ​ദ്ധ​തി​യി​ല്‍ മു​ന്‍​ഗ​ണ​നാ കാ​ര്‍​ഡു​ക​ള്‍​ക്ക് മാ​ത്ര​മാ​യി കേ​ന്ദ്രം അ​നു​വ​ദി​ച്ച അ​രി ഇ​ന്നു മു​ത​ല്‍ 30 വ​രെ റേ​ഷ​ന്‍ ക​ട​ക​ളി​ലൂ​ടെ ല​ഭ്യ​മാ​കും. മ​ഞ്ഞ, പി​ങ്ക് കാ​ര്‍​ഡു​ക​ള്‍​ക്ക് മാ​ത്ര​മേ അ​രി ല​ഭ്യ​മാ​കൂ. ആ​ളൊ​ന്നി​ന് അ​ഞ്ചു കി​ലോ​ഗ്രാം അ​രി​യാ​ണ് ഈ ​കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ക. എ​എ​വൈ കാ​ര്‍​ഡു​ക​ള്‍​ക്കും അം​ഗ​ങ്ങ​ളു​ടെ എ​ണ്ണ​മാ​യി​രി​ക്കും പ​രി​ഗ​ണി​ക്കു​ക.

റേ​ഷ​ന്‍​ക​ട​ക​ളി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന് വി​ത​ര​ണം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്നും നാ​ളെ​യും: എ​എ​വൈ കാ​ര്‍​ഡു​ക​ള്‍​ക്ക്(​മ​ഞ്ഞ) മാ​ത്രം.

22 മു​ത​ല്‍ 30 വ​രെ: പി​എ​ച്ച്‌എ​ച്ച്‌(​പി​ങ്ക്)​കാ​ര്‍​ഡു​ക​ള്‍​ക്ക് മാ​ത്രം. 22 മു​ത​ല്‍ പി​ങ്ക് കാ​ര്‍​ഡു​ക​ള്‍​ക്കു​ള്ള വി​ത​ര​ണം ഇ​നി പ​റ​യു​ന്ന രീ​തി​യി​ല്‍ ക്ര​മ​പ്പെ​ടു​ത്തി.

22ന് 1-​ല്‍ അ​വ​സാ​നി​ക്കു​ന്ന കാ​ര്‍​ഡു​ക​ള്‍.23ന് 2-​ല്‍ , 24ന് 3-​ല്‍, 25ന് 4-​ല്‍, 26ന് 5-​ല്‍, 27ന് 6-​ല്‍, 28 ന് 7-​ല്‍, 29ന് 8-​ല്‍. 30ന് 9, 0-​ല്‍ അ​വ​സാ​നി​ക്കു​ന്ന കാ​ര്‍​ഡു​ക​ള്‍ എ​ന്നീ ക്ര​മ​ത്തി​ലാ​യി​രി​ക്കും വി​ത​ര​ണം.

ഉപഭോക്താക്കള്‍ അവരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ കൂടി റേഷന്‍ കാര്‍ഡിനൊപ്പം കരുതണമെന്നും ഒടിപി സംവിധാനത്തിലൂടെ റേഷനും ഭക്ഷ്യ ധാന്യക്കിറ്റും കൈപ്പറ്റണമെന്നും ഭക്ഷ്യ-പൊതുവിതരണ സെക്രട്ടറി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button