Top Stories
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കണ്ണൂരിൽ
കണ്ണൂർ :രാഷ്ട്രപതി രാംനാഥ് കോവിന്ദ് ചൊവ്വാഴ്ച കണ്ണൂരിലെത്തും. ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ നടക്കുന്ന പ്രസിഡന്റ്സ് കളർ അവാർഡ്ദാന ചടങ്ങിൽ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. ചൊവ്വാഴ്ച വൈകുന്നേരം 4.30-ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന രാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നേതൃത്വത്തിൽ സ്വീകരിക്കും തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ ഏഴിമല നാവിക അക്കാദമിയിലെത്തും.
ബുധനാഴ്ച രാവിലെ എട്ടിന് ഏഴിമല നാവിക അക്കാദമി പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ്സ് കളർ അവാർഡ് രാഷ്ട്രപതി നാവിക അക്കാദമിക്ക് സമർപ്പിക്കും.ശേഷം നാവികസേനാ കേഡറ്റുമാരുടെ പരേഡിന് സാക്ഷ്യം വഹിക്കുന്ന രാംനാഥ് കോവിന്ദ് നാവികസേനാ ഉദ്യോഗസ്ഥൻ മാരുമായി ചർച്ചനടത്തും. ശേഷം 11.35-ന് രാഷ്ട്രപതി ഡൽഹിയിലേക്ക് തിരികെ പോകും.
പ്രസിഡന്റിന്റെ സന്ദർനത്തെത്തുടർന്ന് കനത്ത സുരക്ഷയാണ് കണ്ണൂരിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്നും നാളെയും ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടാകും.