Editorial

നേരുതെളിയിക്കാൻ CBI ക്ക്‌ കഴിയുമോ എന്ന ആശങ്കയിലാണോ പെരിയ കേസിൽ CBI അന്വേഷണം ആവശ്യമില്ല എന്ന നിലപാടിലേക്ക് സർക്കാർ എത്തിച്ചേർന്നത്.

വാളയാർ കേസ് നടത്തിപ്പിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് പബ്ലിക്പ്രോസ്‌ക്യൂട്ടറെ പുറത്താക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. നല്ലകാര്യം.പക്ഷേ യഥാർത്ഥ കുറ്റവാളികളിലേക്ക് അന്വേഷണം ഈനിമിഷംവരെ ചെന്നെത്തിയിട്ടില്ല എന്നതാണ് യാഥാർഥ്യം. വാളയാർ കേസിലെ പ്രധാന ഉത്തരവാദികൾ ചില പോലീസ് ഉദ്യോഗസ്ഥരാണ്. അവരുടെ അഴിമതിയും അനാസ്ഥയുമാണ് വാളയാർ കേസിനെ ദുർബലമാക്കിയത്. പ്രതികളിൽ ചിലർക്ക് സി.പി.എമ്മുമായുള്ള ബന്ധവും, അവരെ സംരക്ഷിക്കാൻ പാർട്ടിനേതാക്കന്മാർ നടത്തിയ പ്രവർത്തനങ്ങളും അർഹിക്കുന്ന ഗൗരവത്തോടെ ഇപ്പോഴും ചർച്ചചെയ്യപ്പെടുന്നില്ല. പൊതുജനവികാരം ഉണരുകയും അത് സർക്കാരിനെ ബാധിക്കുമെന്ന് ബോധ്യപ്പെടുകയും ചെയ്തപ്പോഴാണ് നേരറിയാൻ CBI വേണമെന്ന നിലപാടിൽ സർക്കാർ എത്തിയിരിക്കുന്നത്.
അതേസമയം പെരിയ കേസിലെ നേരുതെളിയിക്കാൻ CBI ക്ക്‌ കഴിയുമോ എന്ന ആശങ്കയിലാണോ ആ കേസിൽ CBI അന്വേഷണം ആവശ്യമില്ല എന്ന നിലപാടിലേക്ക് സർക്കാർ എത്തിച്ചേർന്നത്. അരപ്പട്ടിണിക്കാരായ രണ്ട് പാവപ്പെട്ട ചെറുപ്പക്കാരാണ് രാഷ്ട്രീയത്തിന്റെ പേരിൽ പെരിയയിൽ കൊല്ലപ്പെട്ടത്. ഈ കേസിൽ CBI അന്വേഷണം തടയാനായി 46 ലക്ഷം രൂപമുടക്കിയാണ് വിവരമുള്ള വക്കീലന്മാരെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യ്തത്. 46ലക്ഷം രൂപ ഉണ്ടങ്കിൽ 12 നിർദ്ധന കുടുംബങ്ങൾക്കെങ്കിലും വീടുവച്ചുനൽകാൻ പര്യാപ്തമായ തുകയാണ് സർക്കാർ ഒരു നിഴൽയുദ്ധത്തിനായ് ചിലവഴിക്കുന്നത്. ഒരു ഇടതുപക്ഷസർക്കാറിന് ഇത് ഭൂഷണമാണോ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button