Top Stories

കോവിഡ് ബാധിച്ച 84 കാരൻ രോഗമുക്തി നേടിയതിൽ ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം​: കൊവിഡ് ബാധിച്ച് അതീവ ​ഗുരുതരവാസ്ഥയിലായിരുന്ന 84-കാരനായ കൂത്തുപറമ്പ് സ്വദേശി മൂരിയാട് അബൂബക്കർ രോഗമുക്തി നേടിയതിൽ ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി.

60 വയസിന് മുകളിൽ പ്രായമുള്ളവരെല്ലാം ​ഹൈ റിസ്കിലാണ് എന്നിരിക്കെയാണ് വൃക്കരോ​ഗമടക്കമുള്ള അബൂബക്കറിനെ രക്ഷിക്കാനായത് നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അദ്ദേഹത്തെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെ എല്ലാ ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ജീവനക്കാർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button