Top Stories
കോട്ടയവും ഇടുക്കിയും റെഡ് സോണിൽ
തിരുവനന്തപുരം : ഇന്നലെയും ഇന്നുമായി കോട്ടയത്തും ഇടുക്കിയിലും പോസിറ്റീവ് കേസുകൾ കൂടിയ സാഹചര്യത്തിൽ ഈ രണ്ട് ജില്ലകളും റെഡ് സോണായി പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച മറ്റ് നാല് ജില്ലകളും റെഡ് സോണായി തുടരും. ഇതോടെ സംസ്ഥാനത്ത് റെഡ് സോണിലുള്ള ജില്ലകളുടെ എണ്ണം ആറായി.
കോട്ടയത്ത് ആറുപേർക്കും ഇടുക്കിയിൽ നാലുപേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിതീകരിച്ചത്. സംസ്ഥാനത്ത് ആകെ ഇന്ന് 13 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.