Top Stories
സംസ്ഥാനത്ത് 7 ഹോട്ട് സ്പോട്ടുകള്‍ കൂടി രേഖപ്പെടുത്തി
തിരുവനന്തപുരം : സംസ്ഥാനത്ത് പുതുതായി 7 ഹോട്ട് സ്പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാര്‍, ഇടവെട്ടി, കോട്ടയം ജില്ലയിലെ മേലുകാവ്, ചങ്ങനാശേരി മുന്‍സിപ്പാലിറ്റി, മലപ്പുറം ജില്ലയിലെ കാലടി, പാലക്കാട് ജില്ലയിലെ ആലത്തൂര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇതോടെ സംസ്ഥാനത്ത് ഹോട്ട് സ്പോട്ടുകളുടെ എണ്ണം 100 ആയി.