Top Stories
ദുബായിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
ദുബായ് : ദുബായിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കൊല്ലം ചടയമംഗലം ഇളംപഴന്നൂർ സ്വദേശി രതീഷ് സോമരാജനാണ് മരിച്ചത്. 36 വയസായിരുന്നു. ഇദ്ദേഹം ദുബായിൽ ടാക്സി ഡ്രൈവറായിരുന്നു. ഇതോടെ യുഎഇയിൽ ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.
അൽബർഷയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയാണ് രതീഷ് മരിച്ചത്. ശ്വസനസംബന്ധമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ചികിൽസതേടിയ രതീഷ് ഈമാസം 12 മുതൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം ഇന്ന് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കല്ലുംകൂട്ടത്തിൽ സോമരാജന്റെയും ലളിതയുടെയും മകനാണ്. ഭാര്യ: വിജി. മകൾ: സാന്ദ്ര.