News

മറ്റ് സംസ്ഥാനങ്ങളിലെ മലയാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്യാം

തിരുവനന്തപുരം : മറ്റ് സംസ്ഥാനങ്ങളിൽ  കുടുങ്ങിപ്പോയ മലയാളികൾക്ക് കേരളത്തിലേക്ക് മടങ്ങിവരാൻ വേണ്ടിയുള്ള രജിസ്ട്രേഷൻ നോർക്ക ആരംഭിച്ചു.  www.registernorkaroots.org എന്ന വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.

മറ്റ് സംസ്ഥാനങ്ങളിൽ ചികിത്സയ്ക്ക് പോയവർ, കേരളത്തിലെ വിദഗ്ധ ചികിത്സയക്ക് രജിസ്റ്റർ ചെയ്യുകയും തീയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാർ, പഠനം പൂർത്തീകരിച്ച മലയാളികൾ, പരീക്ഷ, ഇന്റർവ്യൂ, തീർത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹസന്ദർശനം എന്നിവയ്ക്കായി പോയവർ, ലോക്ക് ഡൗൺ മൂലം അടച്ച വിദ്യാഭ്യാസസ്ഥാപനങ്ങളിലെ കേരളീയ വിദ്യാർത്ഥികൾ, ജോലി നഷ്ടപ്പെട്ടവർ, റിട്ടയർ ചെയ്തവർ, കൃഷി ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളിൽ പോയവർ എന്നിവർക്കായിരിക്കും നാട്ടിലേക്ക് കൊണ്ടുവരുന്നതിന് പ്രഥമ പരിഗണന നൽകുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button