Top Stories
സംസ്ഥാനത്തേക്ക് വരാൻ രജിസ്റ്റർ ചെയ്യ്തത് 1,66,263 മലയാളികൾ
തിരുവനന്തപുരം : ഇതര സംസ്ഥാനത്ത് നിന്നും 1,66,263 പേരാണ് സംസ്ഥാനത്തേക്ക് വരാൻ വേണ്ടി നോർക്കയിൽ രജിസ്റ്റർ ചെയ്യ്തതെന്ന് മുഖ്യമന്ത്രി. ഇന്ന് 515 മലയാളികൾ നാട്ടിലേക്ക് മടങ്ങിയെത്തി. മഹാരാഷ്ട്ര, കർണ്ണാടകം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ ആളുകൾ രജിസ്റ്റർ ചെയ്യ്തത്. ഇനിയും മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികൾക്ക് രജിസ്റ്റർ ചെയ്യാം. അതിർത്തിയിലെത്തുന്നവർ വീടുകളിലേക്ക് പോകാൻ സ്വന്തം വാഹനം ഏർപ്പാടാക്കണം.
13,518 അഥിതി തൊഴിലാളികൾ കേരളത്തിൽ നിന്നും സ്വന്തം നാടുകളിലേക്ക് മടങ്ങി. സംസ്ഥാനത്ത് നിന്ന് ഒരു അഥിതി തെഴിലാളിയെയും നിർബന്ധപൂർവം പറഞ്ഞുവിടില്ലന്നും, നാട്ടിലേക്ക് പോകാൻ താൽപര്യമുള്ളവരെ മാത്രമാണ് സ്വന്തം നാടുകളിലേക്ക് അയക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.