ഷൂട്ടിങ്ങിനിടെ നടൻ ബിജുമേനോന് പൊള്ളലേറ്റു
അട്ടപ്പാടി : സിനിമ ഷൂട്ടിംഗിനിടെ നടൻ ബിജു മേനോന് പരിക്ക്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം സംഭവിച്ചത്. വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ബിജു മേനോന്റെ കൈക്കും കാലിനും പൊള്ളലേൽക്കുകയായിരുന്നു. അട്ടപ്പാടി കോട്ടത്തറയിലാണ് ഷൂട്ടിംഗ്. പരുക്ക് ഗുരുതരമുള്ളതല്ല. പരുക്കേറ്റ ഉടൻ തന്നെ വൈദ്യസഹായം നൽകിയ ശേഷം ഷൂട്ടിംഗ് പുനഃരാരംഭിക്കുകയും ചെയ്തു.
അനാര്‍ക്കലിക്കു ശേഷം സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനും ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പതിനാറ് വർഷത്തെ പട്ടാള ജീവിതത്തിന് ശേഷം നാട്ടിലെത്തുന്ന കോശി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് സിനിമയിൽ എത്തുന്നത്. ബിജു മേനോൻ അയ്യപ്പൻ നായർ എന്ന എസ് ഐ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
അന്ന രാജന്, സിദ്ധിഖ്, അനു മോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, സാബു മോന്, ഷാജു ശ്രീധര്‍, ഗൗരി നന്ദ എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോള്‍ഡ് കൊയിന്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്, പി.എം. ശശിധരന് എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്.