Top Stories

വ്യാഴാഴ്ച മുതൽ 12 രാജ്യങ്ങളിൽ നിന്ന് 10 സംസ്ഥാനങ്ങളിലേക്ക്‌ പ്രവാസികളെത്തും

ഡൽഹി : പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിനുള്ള വിമാന സര്‍വീസ് ഷെഡ്യൂള്‍ പുറത്തിറക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം. വ്യാഴാഴ്ച മുതൽ അടുത്ത ഏഴ് ദിവസത്തിനുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി 64 വിമാനങ്ങളിലാണ് പ്രവാസികളെത്തുക. 12 രാജ്യങ്ങളിൽ നിന്ന് 10 സംസ്ഥാനങ്ങളിലേക്കാണ് പ്രവാസികളെ കൊണ്ടുവരുന്നത്. 14800 ഇന്ത്യക്കാരെയാണ് ഈ വിമാനങ്ങളില്‍  രാജ്യത്ത് എത്തിക്കുക. 2750 ഓളം മലയാളികളാണ് ആദ്യ ഘട്ടത്തിൽ കേരളത്തിലെത്തുക.  വിമാനത്തിൽ യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റ് സ്ഥാനപതി കാര്യാലയം തയാറാക്കി നൽകുന്ന ലിസ്റ്റ് പ്രകാരം എയർ ഇന്ത്യ എക്സ്പ്രസ്സ് ഓഫീസുകളിൽ നിന്നാണ് ലഭിക്കുകയെന്ന് എംബസി അധികൃതർ അറിയിച്ചു.

കേരളത്തെ കൂടാതെ തമിഴ്നാട്, മഹാരാഷ്ട്ര, ഡൽഹി, തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ജമ്മുകശ്മീർ, കർണാടക ഉത്തർപ്രദേശ് എന്നിവിടങ്ങളിലേക്കാണ് ആദ്യ ആഴ്ച വിവിധ രാജ്യങ്ങളിൽ നിന്നായി വിമാനങ്ങൾ സർവീസ് നടത്തുക. ഏറ്റവും കൂടുതൽ സർവീസുകളുള്ളത് കേരളത്തിലേക്കാണ്. 15 സർവീസുകളാണ് ആദ്യ ആഴ്ചയിൽ കേരളത്തിലേക്കുള്ളത്. തമിഴ്നാട്ടിലേക്ക് 11 ഉം സർവീസുകളുണ്ട്.

ഒന്നാം ദിവസം 200 വീതം പ്രവാസികളുമായി അബുദാബിയില്‍നിന്ന് കൊച്ചിയിലേക്കും, ‌ ദുബായില്‍നിന്ന് കോഴിക്കോട്ടേക്കും, സൗദിയിലെ റിയാദില്‍നിന്ന് കോഴിക്കോട്ടേക്കും, ഖത്തറില്‍നിന്ന് കൊച്ചിയിലേക്കും കേരളത്തിലേക്ക് സർവീസ് നടത്തും. അന്നുതന്നെ 250 വീതം പ്രവാസികളുമായി ലണ്ടനിൽ നിന്ന് മുംബൈലേക്കും, സിംഗപ്പൂരിൽ നിന്ന്  മുംബൈലേക്കും, ക്വാലാലംപൂരിൽ നിന്ന് ഡല്‍ഹിയിലേക്കും , മനിലയിൽ നിന്ന്  അഹമ്മദാബാദിലേക്കും, 300 യാത്രക്കാരുമായി സാന്‍ഫ്രാന്‍സിസ്‌കോ മുംബൈ വഴി ഹൈദരാബാദിലേക്കും, 200 പ്രവാസികളുമായി ധാക്കയിൽ നിന്ന്  ശ്രീനഗറിലേക്കുമാണ് ആദ്യ ദിവസം സര്‍വീസ് നടത്തുക.

രണ്ടാം ദിവസം ബഹ്റൈന്‍ – കൊച്ചി (200), ദുബായ്- ചെന്നൈ (2 സര്‍വീസ്, 200 വീതം), ക്വാലാലംപൂര്‍ – മുംബൈ (250), ന്യൂയോര്‍ക്ക്- മുംബൈ വഴി അഹമ്മദാബാദ് (300), ധാക്ക-ഡല്‍ഹി (200), കുവൈത്ത് ഹൈദരാബാദ് (200), സിംഗപ്പൂര്‍- അഹമ്മദാബാദ് (250), ലണ്ടന്‍- ബെംഗളൂരു (250) എന്നിങ്ങനെ സര്‍വീസ് നടത്തും.

മൂന്നാം ദിവസം കുവൈത്ത് കൊച്ചി (200), മസ്‌കത്ത്- കൊച്ചി (250), റിയാദ്- ഡല്‍ഹി (200), ക്വാലാലംപൂര്‍- തൃച്ചി (250), ചിക്കാഗോ- മുംബൈ വഴി ചെന്നൈ (300), ധാക്ക- മുംബൈ (200) മനില- മുംബൈ (250), ലണ്ടന്‍- ഹൈദരാബാദ് (250), ഷാര്‍ജ-ലക്‌നോ (200) എന്നിങ്ങനെയും.

നാലാം ദിവസം ഖത്തര്‍ – തിരുവനന്തപുരം (200), ക്വാലാലംപൂര്‍- കൊച്ചി (250), കുവൈത്ത് ചെന്നൈ (200), സിംഗപ്പൂര്‍ – തൃച്ചി (250)ലണ്ടന്‍- മുംബൈ (250), ധാക്ക-ഡല്‍ഹി (200), അബൂദാബി ഹൈദരാബാദ് (200), വാഷിങ്ടണ്‍- ഡല്‍ഹി വഴി ഹൈദരാബാദിലേക്ക് 300 പേരുമായി.

അഞ്ചാം ദിവസം ദമാം കൊച്ചി (200), ബഹ്റൈന്‍- കോഴിക്കോട് (200), ക്വാലാലംപൂര്‍- ചെന്നൈ (250), മനില- ഡല്‍ഹി (250), ലണ്ടന്‍- അഹമ്മദാബാദ് (250), ദുബായ്- കൊച്ചി (200), ധാക്ക-ശ്രീനഗര്‍( 200), സാന്‍ഫ്രാന്‍സിസ്‌കൊ- ഡല്‍ഹി വഴി ബെംഗളൂരുവിലേക്ക് 300 യാത്രക്കാരുമായി.

ആറാം ദിവസം ക്വാലാലംപൂര്‍ – കൊച്ചി (250), മസ്‌കത്ത് ചെന്നൈ (200), ലണ്ടന്‍- ചെന്നൈ (250), ജിദ്ദ ഡല്‍ഹി (200), കുവൈത്ത് അഹമ്മദാബാദ് (200), ദുബായ് ഡല്‍ഹി (2 സര്‍വീസ് 200 വീതം)മനില- ഹൈദരാബാദ് (250), ധാക്ക- ശ്രീനഗര്‍ (200), സിംഗപ്പൂര്‍- ബെംഗളൂരു (250), 300 പേരുമായിന്യൂയോര്‍ക്ക്- ഡല്‍ഹി വഴി ഹൈദരാബാദിലേക്ക്.

ഏഴാം ദിവസം കുവൈത്ത് കോഴിക്കോട് (200) മനില- ചെന്നൈ (250) ധാക്ക- ചെന്നൈ (200) ലണ്ടന്‍- ഡല്‍ഹി (250) ചിക്കാഗോ- ഡല്‍ഹി വഴി ഹൈദരാബാദ് (300) ജിദ്ദ- കൊച്ചി(200) ക്വാലാലംപൂര്‍- ഹൈദരാബാദ് (250), ദുബായ്- അമൃതസറിലേക്ക് 200 പേരുമായും എയർ ഇന്ത്യ സർവീസ് നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button