News
സാരി ബൈക്കിന്‍റെ ചക്രത്തില്‍ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കോട്ടയം : ബൈക്കില്‍ പോകവേ മാസ്‌ക് ഉയര്‍ത്തിക്കെട്ടാനുള്ള ശ്രമത്തിനിടെ സാരി ബൈക്കിന്‍റെ ചക്രത്തില്‍ കുടുങ്ങി റോഡില്‍ വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തോട്ടയ്ക്കാട് സ്വദേശി കെ.എം. അയ്യപ്പന്റെ ഭാര്യ വത്സമ്മ(60)യാണ് മരിച്ചത്.
മകന്‍ അജേഷിനൊപ്പം വാകത്താനം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മരുന്ന് വാങ്ങി വരുന്നവഴിയാണ് അപകടമുണ്ടായത്. മുഖത്തെ മാസ്‌ക് അഴിഞ്ഞുപോയപ്പോള്‍ നേരെ കെട്ടാന്‍ ശ്രമിക്കുകയായിരുന്നു വത്സമ്മ. ഇതിനിടെ കൈയില്‍ നിന്ന് വിട്ടുപോയ സാരിത്തുമ്പ് പിന്‍ചക്രത്തില്‍ കുടുങ്ങിയായിരുന്നു അപകടം. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഞായറാഴ്ച രാവിലെയായിരുന്നു അപകടം.