Top Stories
ഇന്ധന നികുതി കുത്തനെ ഉയർത്തി കേന്ദ്രം
ന്യൂഡൽഹി : പെട്രോളിന്റേയും ഡീസലിന്റേയും റോഡ് സെസ്, എക്സൈസ് തീരുവ എന്നിവ കേന്ദ്രം കുത്തനെ ഉയർത്തി. പെട്രോളിനും ഡീസലിനും ലിറ്ററിന് എട്ടുരൂപയുടെ വർധനവ് റോഡ് ആൻഡ് ഇൻഫ്രാ സെസ് ഇനത്തിലും എക്സൈസ് തീരുവ ഇനത്തിൽ പ്രെട്രോളിന് രണ്ട് രൂപയും ഡീസലിന് അഞ്ചുരൂപയുമാണ് വർധിപ്പിച്ചത്.
ഇതോടെ പെട്രോളിന് ലിറ്ററിന് 10 രൂപയുടെയും ഡീസലിന് 15 രൂപയുടെയും വർധനവാണ് ഉണ്ടായിരിക്കുന്നത്. തീരുവ വർധിപ്പിച്ചെങ്കിലും പെട്രോൾ, ഡിസൽ എന്നിവയുടെ നിലവിലെ വിൽപന വിലയിൽ മാറ്റമുണ്ടാകില്ല.
ഇന്ന് മുതൽ വർധനവ് പ്രാബല്യത്തിൽ വരും. ആഗോള തലത്തിൽ ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ നടപടി. പുതിയ നികുതി നിരക്ക് പ്രാബല്യത്തിലായതോടെ ഏകദേശം 1.6 ലക്ഷം കോടിയുടെ അധിക വരുമാനം സർക്കാരിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.