News

റേഷൻ കടകളിൽ അധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിച്ചു

കണ്ണൂർ : കണ്ണൂർ ജില്ലയിലെ ഹോട്ട് സ്പോട്ടുകളിൽ റേഷൻ കടകളിൽ അധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. റേഷൻ കടകളിലെ ഹോം ഡെലിവറിയുടെ മേൽനോട്ട ചുമതല അധ്യാപകർക്ക് നൽകി കലക്ടർ ഉത്തരവിറക്കി. യു പി തലം വരെയുള്ള അധ്യാപകരെ അതാത് പ്രദേശത്തെ റേഷൻ കടകളിൽ ജോലിക്ക് നിയോഗിക്കാനാണ് ഉത്തരവ്.

റേഷന്‍ സാധനങ്ങള്‍ ഉപഭോക്താവിന് ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുക. ഹോംഡെലിവറിയുടെ മേല്‍നോട്ടം വഹിക്കുക എന്നിവയാണ് അധ്യാപകരുടെ ചുമതല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button