Top Stories

വന്ദേഭാരത് മിഷൻ: കുവൈറ്റിൽ നിന്നുള്ള ആദ്യ വിമാനം നെടുമ്പാശ്ശേരിയിലെത്തി

കൊച്ചി : വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി കുവൈറ്റിൽ നിന്നുള്ള ആദ്യ വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. രാത്രി 9:25 ഓടെയാണ് 177 മുതിർന്നവരും 4 കുട്ടികളുമുൾപ്പെടെ 181 പേരെയും വഹിച്ചുകൊണ്ടുള്ള എയർഇന്ത്യ വിമാനം നെടുമ്പാശ്ശേരിയിൽ എത്തിയത്.

മടങ്ങിയെത്തിയ പ്രവാസികളെ എയ്റോ ബ്രിഡ്ജിൽവെച്ച് തെർമ്മൽ പരിശോധനക്ക് വിധേയരാക്കും. വിവര ശേഖരണത്തിനു ശേഷം എമിഗ്രേഷൻ, കസ്റ്റംസ് പരിശോധനകൾ പൂർത്തിയാക്കും. ഗർഭിണികൾ, കുട്ടികൾ, 70 വയസിനു മുകളിൽ പ്രായമുള്ളവർ, തുടർ ചികിത്സയ്ക്കെത്തുന്നവർ തുടങ്ങി പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ളവരെ വീട്ടിലേക്ക് അയക്കും. മറ്റുള്ളവരെ കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിന് വിധേയരാക്കും. കുവൈത്ത് വിമാനത്താവളത്തിൽ പ്രവാസികൾക്ക് റാപിഡ് ടെസ്റ്റ് ഉണ്ടായിരുന്നില്ല. തെർമൽ സ്കാൻ നടത്തി പനിയില്ല എന്ന് ഉറപ്പാക്കിയ ശേഷമാണ് ആളുകളെ വിമാനത്തിൽ കയറ്റിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button