Top Stories
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് യോഗം. കോവിഡ് വ്യാപനത്തിനുശേഷം അഞ്ചാംതവണയാണ് മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും തമ്മിൽ വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തുന്നത്.
സാമ്പത്തിക പ്രവർത്തനങ്ങളെ ക്കുറിച്ചും കൊറോണയെ നേരിടുന്നതിനുള്ള നിയന്ത്രണങ്ങളെക്കുറിച്ചും, അടച്ചിടൽ നടപടികൾ, ഓറഞ്ച്-ഗ്രീൻ മേഖലകളിലെ ഇളവുകൾ, സാമ്പത്തിക പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ, മറുനാടൻ തൊഴിലാളികളുടെ പ്രശ്നങ്ങൾ, പ്രവാസി ഇന്ത്യക്കാരുടെ മടങ്ങിവരവ് തുടങ്ങിയ വിഷയങ്ങളെ ക്കുറിച്ചും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച ചെയ്യും.
സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ മാനിച്ചായിരിക്കും അടച്ചിടൽ കാര്യത്തിൽ സംബന്ധിച്ച് കേന്ദ്രം തീരുമാനമെടുക്കുക. മുഖ്യമന്ത്രിമാരുടെ യോഗത്തിനു മുന്നോടിയായി കേന്ദ്ര കാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായും സംസ്ഥാന ആരോഗ്യ സെക്രട്ടറിമാരുമായും ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.