രാജ്യത്ത് 24 മണിക്കൂറിനിടെ 122 കോവിഡ് മരണം
ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 122 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടു. രാജ്യത്ത് ആദ്യമായാണ് കൊറോണ ബാധിച്ച് ഇത്രയധികം മരണം റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 2415 ആയി.
24 മണിക്കൂറിനിടെ 3525 പേർക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 74,281 ആയി. ഇതിൽ 47480 പേർ നിലവിൽ ചികിത്സയിൽ തുടരുന്നു. 24,386 പേർക്ക് രോഗം ഭേതമായി.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. 24 മണിക്കൂറിനിടെ 53 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യ്തത്. മഹാരാഷ്ട്രയിലെ ആകെ കോവിഡ് മരണം 921 ആയി. 1026 പേർക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതർ 24,427 ആയി. 5,125 പേരാണ് സംസ്ഥാനത്ത് കോവിഡ് മുക്തരായത്.
മഹാരാഷ്ട്ര കഴിഞ്ഞാൽ കൂടുതൽ കോവിഡ് ബാധിതരുള്ള ഗുജറാത്തിൽ 362 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിതർ. ആകെ കോവിഡ് ബാധിതർ 8903 ആയി. 537 പേരാണ് സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ചു മരിച്ചത്. 24 പുതിയ മരണങ്ങളാണ് ഗുജറാത്തിൽ റിപ്പോർട്ട് ചെയ്യ്തത്. 3246 പേരാണ് സംസ്ഥാനത്ത് കോവിഡ് മുക്തരായത്.
തമിഴ്നാട്ടിൽ 8718 കോവിഡ് കേസുകളും 61 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ 7639 പോസിറ്റീവ് കേസുകളും 86 മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിൽ 4126 പോസിറ്റീവ് കേസുകളും 117 മരണങ്ങളും റിപ്പോർട്ട് ചെയ്തു. മധ്യപ്രദേശിൽ 3986 പോസിറ്റീവ് കേസുകളും 225 മരണങ്ങളും റിപ്പോർട്ട് ചെയ്തു. യു പിയിൽ 3664 പോസിറ്റീവ് കേസുകളും 82 മരണങ്ങളും, ബംഗാളികൾ 2173 കോവിഡ് കേസുകളും 198 മരണങ്ങളും, ആന്ധ്രയിൽ 2090 കോവിഡ് കേസുകളും 46 മരണങ്ങളും റിപ്പോർട്ട് ചെയ്തു.