News
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ 26 മുതൽ
തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൌൺ കാരണം മുടങ്ങിയ എസ്എസ്എൽസി, പന്ത്രണ്ടാംക്ലാസ് പരീക്ഷകൾ ഈ മാസം നടത്താൻ തീരുമാനമായി. മെയ് 26 മുതൽ 30 നുള്ളിൽ പരീക്ഷകൾ നടത്താനാണ് തീരുമാനം.
എസ്എസ്എൽസി പരീക്ഷ മെയ് 26 മുതൽ മൂന്നുദിവസം ഉച്ചകഴിഞ്ഞ് നടത്തും. പ്ലസ്ടു പരീക്ഷ 26 മുതൽ 30 വരെ രാവിലെയും നടത്തും. എസ്എസ്എൽസി പരീക്ഷ മെയ് 26-ന് കണക്ക്, 27-ന് ഫിസിക്സ്, 28 ന് കെമിസ്ട്രി എന്നിങ്ങനെയാണ് നടക്കുക. സാമൂഹിക അകലം പൂർണമായും പാലിച്ചുകൊണ്ടുള്ള പരീക്ഷ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് കൃത്യമായ ടൈംടോബിൾ പുറത്തിറക്കിയിട്ടുണ്ട്.