Top Stories

സംസ്ഥാനങ്ങളുടെ കടമെടുക്കാനുള്ള പരിധി ഉയർത്തി

ന്യൂഡൽഹി : സംസ്ഥാനങ്ങളുടെ കടമെടുക്കാനുള്ള പരിധി കൂട്ടിയതായി ധനമന്ത്രി. ജിഡിപിയുടെ മൂന്നു ശതമാനമായിരുന്നത് അഞ്ചുശതമാനമാക്കി. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ എന്ന പ്രത്യേക കൊവിഡ് സാമ്പത്തിക പാക്കേജിന്റെ അഞ്ചാം ഘട്ടം പ്രഖ്യാപനത്തിലാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഈ പ്രഖ്യാപനം നടത്തിയത്.

പൊതുമേഖലയിൽ സമ്പൂർണ്ണ അഴിച്ചുപണി നടത്തുന്ന പ്രഖ്യാപനങ്ങളും ധനമന്ത്രി നടത്തി. തന്ത്രപ്രധാന മേഖലയിൽ പരമാവധി നാല് പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രം. തന്ത്രപ്രധാനമല്ലാത്ത മേഖലകളിൽ പൊതുമേഖലാ സ്ഥാപനങ്ങൾ ആവശ്യമില്ല. സ്വകാര്യ മേഖലകളിൽ മാത്രം മതി.

പാപ്പർ പരിധി ഒരുകോടി രൂപയായി ഉയർത്തി.വായ്പ തിരിച്ചടവിലെ വീഴ്ചയ്ക്ക് ഒരു വർഷത്തേയ്ക്ക് നടപടിയുണ്ടാകില്ല.

കമ്പനികളുടെ സാങ്കേതിക പിഴവുകൾ ഇനി കുറ്റകരമാകില്ല.

പൊതുമേഖലയിൽ സമ്പൂർണ അഴിച്ചുപണി. ഒരു മേഖലയിൽ ഇനി നാല് പൊതുമേഖല സ്ഥാപനങ്ങൾ മാത്രം. പൊതുമേഖല പൂർണമായും സ്വകാര്യമേഖലയ്ക്കായി തുറന്നുകൊടുക്കും
തന്ത്രപ്രധാന മേഖലകളിലും സ്വകാര്യ പങ്കാളിത്തം അനുവദിക്കും.

തന്ത്രപ്രധാന മേഖലകളിൽ ഒഴിച്ച് പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കും.

ഓവർഡ്രാഫ്റ്റ് പരിധി 14 ദിവസത്തിൽ നിന്ന് 21 ദിവസമാക്കി ഉയർത്തി.

തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി അധികമായി വകയിരുത്തി. 300 അധിക തൊഴിൽദിനങ്ങൾ കൂടി ഉറപ്പാക്കും.
മഴക്കാലത്തും ജോലി അവസരങ്ങൾ ഉറപ്പാക്കും. കുടിയേറ്റ തൊഴിലാളികൾക്ക് മഴക്കാലത്തും തൊഴിൽ ഉറപ്പാക്കും.

രാജ്യത്തെ ജില്ലാ ആശുപത്രികളിലും പകർച്ച വ്യാധി ചികിത്സാ ബ്ലോക്കുകൾ തുടങ്ങും. ഓരോ ബ്ലോക്കുകളിലും ഒരു പബ്ലിക് ഹെൽത്ത് ലബോറട്ടറികൾ സ്ഥാപിക്കും.

രാജ്യം നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. സ്വയം പര്യാപ്ത ഇന്ത്യയാണ് ലക്ഷ്യമിടുന്നതെന്നും, ഇതിനായി ഭൂമി, തൊഴില്‍, പണലഭ്യത, നിയമം (Land, Labour, Liquidity And Law) എന്നീ മേഖലകളില്‍ മാറ്റങ്ങള്‍ വരേണ്ടതുണ്ടെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ ധനമന്ത്രി പരാമർശിച്ചു.  സ്വാശ്രയ ഭാരത് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി അവസാന ഘട്ട പ്രഖ്യാപനത്തിന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button