News
ചരക്കുലോറിയില്‍ നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച അതിഥിതൊഴിലാളികൾ കസ്റ്റഡിയിൽ
മലപ്പുറം: ചരക്കുലോറിയില്‍ സ്വന്തം നാട്ടിലേക്ക് ഒളിച്ചു കടക്കാന്‍ ശ്രമിച്ച അറുപതോളം അതിഥിതൊഴിലാളികളെ മലപ്പുറത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. തിരൂരില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് പോകാൻ ശ്രമിയ്ക്കുന്നതിനിടെയാണ് പിടിയിലായത്.
കുറ്റിപ്പുറത്തുവച്ച് ലോറി തടഞ്ഞ് തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തിരൂര്‍, താനൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരെ തിരികെ താമസസ്ഥലത്തേക്ക് തന്നെ എത്തിക്കുമെന്ന് പൊലീസ് പറഞ്ഞു.