News
വീട്ടുമുറ്റത്ത് വച്ച് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു
കോഴിക്കോട് : വീട്ടുമുറ്റത്ത് വച്ച് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. തോട്ടുമുക്കം പനമ്പിലാവില്‍ വാകാനി പുഴ ജോസിന്റെ മകന് ജോഫിന്‍ ജോസ് (24) ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. പ്രദേശത്ത് ഉണ്ടായ ശക്തമായ മഴയ്ക്കിടെ വീടിന് മുറ്റത്ത് വച്ചാണ് ജോഫിന്‍ മിന്നലേറ്റത്.
മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നാളെ ഉച്ചകഴിഞ്ഞ് പനംപ്ലാവ് സെന്റ് മേരീസ് പള്ളിയില്‍. മാതാവ്: ഫിലോമിന തിരുവമ്ബാടി കൂറുമുള്ളില്‍ കുടുംബാംഗം. സഹോദരങ്ങള്‍: സിസ്റ്റര്‍ (എംഎസ്എം ഐ – ബെല്‍ത്തങ്ങാടി), ജോസ്ന ജോസ്.