Special Story
അനുദിനം അപമാനിതനാകുന്ന സഭാദ്ധ്യക്ഷൻ
കഴിഞ്ഞ ദിവസം പ്രതിപക്ഷാംഗങ്ങൾ ഡയസിൽ കയറി മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് സ്പീക്കർക്ക് സഭ വിട്ട് ചേംബറിലേക്ക് പോകേണ്ടി വന്നു. അതോടെ സഭ അനാഥമായി. കേരള നിയമസഭയുടെ ചരിത്രത്തിൽ ഇരുണ്ട ഒരദ്ധ്യായംകൂടി എഴുതി ചേർക്കപ്പെട്ടു.
കനത്ത ശമ്പളവും മറ്റ് ആനു കൂല്യങ്ങളും കൈപ്പറ്റിയാണ് ജനപ്രതിനിധികൾ ജീവിക്കു ന്നത്.മരാദ്യക്ക് പെരുമാറാനും സംസാരിക്കാനും അറിയാത്ത പ്രാകൃതന്മാർ നമ്മുടെ ജനാധി പത്യത്തിന് അപമാനമാണ്.
‘കൊടുത്താൽ കൊല്ലത്തും കിട്ടും’ എന്ന ചൊല്ല് ശരിവയ്ക്കുന്നതാണ് ശ്രീരാമകൃഷ്ണന്റെ അനുഭവം.2015 മാർച്ച് 13ന് ബജറ്റവതരണം തടസ്സപ്പെടുത്തി സ്പീക്കറുടെ കസേര എടുത്ത് എറിയാൻ മുന്നിൽ നിന്ന ശ്രീരാമകൃഷ്ണന് 2019 നവംബർ 20ന് തല കുനിച്ച് ചേംബറിലേക്ക് മടങ്ങേണ്ടി വന്നത് നീതിയുടെ വിജയമാണ് .
സാക്ഷര കേരളത്തിനെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികൾ ഖജനാവിന് നഷ്ട്ടവും കേരളത്തിന് അപമാനവുമാണന്ന സത്യം ഒരിക്കൽ കൂടി ബോധ്യമായി .