സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 29 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ആരും രോഗമുക്തി നേടിയിട്ടില്ല. കൊല്ലം-6,തൃശ്ശൂർ-4, തിരുവനന്തപുരം-3, കണ്ണൂർ-3,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിൽ രണ്ടുപേർക്കു വീതവും എറണാകുളം,പാലക്കാട്,മലപ്പുറം എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് കോവിഡ് സ്ഥിതീകരിച്ച 29 പേരിൽ 21 പേർ വിദേശത്തുനിന്നുവന്നവരാണ്. ഏഴുപേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവരാണ്. കണ്ണൂരിൽ രോഗം സ്ഥിരീകരിച്ച ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഇവർ ആരോഗ്യപ്രവർത്തകയാണ്.
സംസ്ഥാനത്ത് ഇതുവരെ 630 പേർക്ക് രോഗം സ്ഥിരീകരിച്ചു. 130 പേർ നിലവിൽ ചികിത്സയിലാണ്. 67,789 പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്. ഇതിൽ 67,316 പേർ വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 473 പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നു. ഇന്ന് 127 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതുവരെ 45,905 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 44,651 എണ്ണം രേഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാവിഭാഗത്തിൽപ്പെട്ട 5,154 സാമ്പിളുകൾ ശേഖരിച്ചതിൽ 5,082 എണ്ണം നെഗറ്റീവായിട്ടുണ്ട്.
സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 29 ആയി.കൊല്ലത്ത് ഒന്ന്, പാലക്കാട്ട് അഞ്ച് എന്നിങ്ങനെ ആറ് പുതിയ ഹോട്ട്സ്പോട്ടുകൾ കൂടിയായി.