News
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് ചാർജ് വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജ് 12 രൂപയാക്കി. ഒരു കിലോമീറ്ററിന് ഇപ്പോള്‍ 70 പൈസയാണ് മിനിമം ചാര്‍ജ്. ഇത് ഒരു രൂപ പത്ത് പൈസയായി ഉയര്‍ത്തി. കിലോമീറ്ററിന് നാല്‍പ്പത് പൈസയാണ് വര്‍ധിപ്പിച്ചത്.
കോവിഡ് രോഗവ്യാപനത്തെ പ്രതിരോധിക്കാന്‍ ബസില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം 24 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം കുറച്ചതിനാലാണ് ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ടി വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാര്‍ജ് വര്‍ധന തത്കാലത്തേക്ക് മാത്രമാണെന്നും കോവിഡ് പ്രതിസന്ധി കഴിഞ്ഞാല്‍ സാധാരണനിലയിലാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.