News
സ്വര്‍ണ്ണ വിലയില്‍ വന്‍ ഇടിവ്
കൊച്ചി : കഴിഞ്ഞ ദിവസം വരെ കുതിച്ചുയര്‍ന്ന സ്വര്‍ണ്ണ വിലയില്‍ ഇന്ന് വന്‍ ഇടിവ്. പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 34,520 രൂപയായും ഗ്രാമിന് 4,315 രൂപയായും വില കുറഞ്ഞു.
ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് 35,000 രൂപ തൊട്ടശേഷമാണ് വിലയിടിഞ്ഞത്. ഇന്നലെ ഗ്രാമിന് 30 രൂപയുടെയും പവന് 240 രൂപയുടെയും വര് ധനവാണ് ഉണ്ടായത്.