Top Stories
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ വീണ്ടും മാറ്റിവയ്ച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസം 26 മുതൽ നടത്താനിരുന്ന എസ്എസ്എൽസി , ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ വീണ്ടും മാറ്റിവയ്ച്ചു. ജൂൺ ആദ്യവാരം പരീക്ഷ നടത്താനാണ് ആലോചന. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
കേന്ദ്രത്തിന്റെ ഇടപെടലാണ് തീരുമാനം മാറ്റുന്നതിന് ഇടയാക്കിയതെന്നാണ് സൂചന. ലോക്ക്ഡൗണിനെ തുടർന്ന് മാറ്റിവെച്ച പരീക്ഷകൾ കേന്ദ്രത്തിന്റെ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്നാണ് മേയ് 26ന് നടത്താൻ സംസ്ഥാനസർക്കാർ തീരുമാനിച്ചത്. ഇതിനെ പ്രതിപക്ഷം എതിത്തിരുന്നു. അന്തർ ജില്ലാ പൊതുഗതാഗതം ഇല്ലാത്ത സാഹചര്യത്തിൽ പരീക്ഷാകേന്ദ്രങ്ങളിൽ കുട്ടികളെ ഏത്തയ്ക്കുന്നതിനെ കുറിച്ച് രക്ഷകർത്താക്കളും ആശങ്കയിലായിരുന്നു.