Editor
ഐഎസ്ഒ അംഗീകാരം നേടി മോട്ടോർ തൊഴിലാളി ക്ഷേമനിധി ഓഫീസ്
തൃശ്ശൂർ : കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ചീഫ് ഓഫീസ് ഐഎസ്ഒ 9001:2015 അംഗീകാരം കരസ്ഥമാക്കി. ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂനിസെർട് എന്ന കൺസൾട്ടൻ സി യുടെ ഇന്ത്യൻ ചാപ്റ്റർ മുഖേനയാണ് ബോർഡിന് ഐ എസ് ഒ അംഗീകാരം ലഭ്യമാക്കിയത്. കൂടുതൽ മികച്ച സേവനം കാഴ്ചവെക്കുന്നതിനും വിവിധ ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകുന്നതിനും ഐ എസ് ഒ അംഗീകാരം ഉപകരിക്കും. ക്ഷേമനിധി തൊഴിലാളികൾക്കായി നൂതനമായ സൗകര്യങ്ങളാണ് വകുപ്പ് ഒരുക്കിയിട്ടുള്ളത്. അംഗങ്ങൾക്ക് ക്ഷേമനിധി വിഹിതം അടക്കുന്നതിനായി www.kmtwwfb.org എന്ന വെബ്സൈറ്റിൽ കയറി സൗത്ത് ഇന്ത്യൻ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നീ ബാങ്കുകളുടെ പേയ്മെന്റ് ഗേറ്റ് വേ യിലൂടെ അംശദായം അടക്കാം. അക്ഷയ / ഫ്രണ്ടസ് ജനസേവന കേന്ദ്രങ്ങൾ എന്നിവ വഴിയും ഇ -ഡിസ്ട്രിക്ട്, പബ്ലിക് പോർട്ടൽ വഴിയും സൗജന്യമായി ക്ഷേമനിധി അംശദായം അടക്കാം. ഇ പേയ്മെന്റിലൂടെ സൗത്തിന്ത്യൻ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയുടെ ശാഖകളിൽ വാഹന നമ്പർ നൽകിയാൽ അംശദായമടക്കാനുള്ള സേവനം എല്ലാ വാഹന ഉടമകൾക്കും ലഭ്യമാക്കിയിട്ടുണ്ട്. കൂടുതൽ ബാങ്കുകളെ ഉള്‌പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഓഫീസുകളിൽ സൈ്വപ്പിംഗ് മെഷീൻ സേവനം ലഭ്യമാക്കിട്ടിട്ടുണ്ട്. ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ തൊഴിലാളികൾക്കും ഉടമകൾക്കും ക്ഷേമനിധിയി വിഹിതമറിയുന്നതിനായി മൊബൈൽ അപ്ലിക്കേഷനും ബോർഡ് തയ്യാറാക്കിയിട്ടുണ്ട്. ക്ഷേമനിധി വിഹിതം അടക്കാതെ വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങൾ നികുതി അടക്കുന്നത് തടയാൻ പരിവഹൻ ഇന്റഗ്രേഷൻ സോഫ്റ്റ്വെയറും ബോർഡ് സ്വീകരിച്ചിട്ടുണ്ട്. 2019 ഒക്ടോബറിലെ ഉത്തരവ് പ്രകാരം ക്ഷേമനിധി തൊഴിലാളികളുടെ വിവിധ ആനുകൂല്യങ്ങളുടെ തുക ഇരട്ടിയായാണ് വർദ്ധിപ്പിച്ചിട്ടുള്ളത്. 2018-19 ഇൽ 14775 ഗുണഭോക്താക്കൾക്കായി 22.95 കോടി രൂപയാണ് വിവിധ ആനുകൂല്യ ഇനത്തിൽ ബോർഡിൽ നിന്ന് വിതരണം ചെയ്തിട്ടുള്ളത്. സുതാര്യവും കുറ്റമറ്റതുമായ സേവനം കാഴ്ചവെക്കുന്നത്തിനുള്ള അംഗീകാരമാണ് വകുപ്പ് ഓഫീസിനു ലഭിച്ച ഐ എസ് ഒ പുരസ്‌ക്കാരം.
Read More »- Cinema
സിനിമയുടെ റിലീസ് നീണ്ടതിൽ മാമാങ്കം ടീം മാപ്പ് ചോദിക്കുന്നു-റിലീസ് ഡിസംബർ 12ന്.
മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കം റിലീസ് നീട്ടി. നവംബർ 21ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഡിസംബർ 12 നായിരിക്കും പുറത്തിറങ്ങുക എന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. ‘മലയാളത്തിനു പുറമെ മറ്റു ഭാഷകളിൽ റിലീസ് ചെയ്യുന്നതിനാൽ നമ്മൾ മുമ്പ് കാണാത്ത ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വന്നു. സിനിമയുടെ റിലീസ് നീണ്ടതിൽ മാമാങ്കം ടീം മാപ്പ് ചോദിക്കുന്നു. സിനിമയുടെ മറ്റുള്ള ജോലികൾ പുരോഗമിക്കുകയാണ്. ചിത്രം ഡിസംബർ 12ന് റിലീസ് ചെയ്യും.’-മാമാങ്കം ടീം പറഞ്ഞു. എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളി നിർമിക്കുന്ന മാമാങ്കം മലയാള സിനിമയിൽ മറ്റൊരു ചരിത്രമാകാൻ പോകുന്ന ചിത്രമാണ്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്. ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്യുതൻ എന്നിവരും അഭിനയിക്കുന്നുണ്ട്, അനു സിത്താര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാർ.
Read More » - Cinema
നടൻ ജഗതി ശ്രീകുമാറിന്റെ മകളും, നടിയും അവതാരികയുമായ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയാകുന്നു.
നടൻ ജഗതി ശ്രീകുമാറിന്റെ മകളും, നടിയും അവതാരികയുമായ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയാകുന്നു. നടി തന്നെ ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ അറിയിക്കുകയായിരുന്നു. ‘ഇന്നു മുതൽ നീ നടക്കുന്നത് ഒറ്റയ്ക്കാവില്ല. എന്റെ ഹൃദയം നിനക്ക് തണലേകും. എന്റെ കൈകൾ നിനക്ക് വീടാകും.’ എന്ന് പ്രതിശ്രുത വരന്റെ കൈ പിടിച്ചുകൊണ്ടുള്ള ചിത്രത്തിനൊപ്പമുള്ള കുറിപ്പിലൂടെയാണ് ശ്രീലക്ഷ്മിയുടെ വിവാഹസൂചന ആരാധകരുമായി പങ്കുവയ്ച്ചത്. പക്ഷേ ആരാണ് തന്റെ കൈകളിൽ കൈചേർത്തിരിക്കുന്നതെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല.
Read More » - News
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് നടത്തേണ്ട മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി- ഡോ.എ.എല്‍.ഷീജ
പത്തനംതിട്ട :ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് നടത്തേണ്ട മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു. തീര്‍ഥാടകര്‍ക്ക് ഉത്സവകാലത്ത് ഉടനീളം മികച്ച ആരോഗ്യ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കും. പമ്പ മുതല്‍ സന്നിധാനം വരെയുള്ള ആശുപത്രികളില്‍ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും നിയമിച്ചു. ഫീല്‍ഡ് സ്റ്റാഫ്, ക്ലര്‍ക്ക്, ഓഫീസ് അറ്റന്‍ഡന്റ് വിഭാഗത്തിലുള്ള ജീവനക്കാരുടെ നിയമനവും പൂര്‍ത്തിയായി. ആവശ്യമായ മരുന്നുകള്‍ എത്തിച്ചിട്ടുണ്ട്. ആശുപത്രികള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കും. 16 അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങള്‍ പമ്പ മുതല്‍ സന്നിധാനം വരെ 16 മുതല്‍ പ്രവര്‍ത്തിക്കും. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ശബരിമല വാര്‍ഡിന്റെ പ്രവര്‍ത്തനം നാളെ തുടങ്ങും. പന്തളം വലിയകോയിക്കല്‍ താത്ക്കാലിക ആശുപത്രി നാളെ പ്രവര്‍ത്തനം തുടങ്ങും. ഇവിടെ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ ഡോക്ടറുടെ സേവനം ലഭ്യമാക്കും. ആംബുലന്‍സ് സൗകര്യവും 24 മണിക്കൂറും ഉണ്ടാകും. ജില്ലയിലെ 35 ആംബുലന്‍സുകള്‍ക്ക് പുറമേ 22 ആംബുലന്‍സുകള്‍ മറ്റ് ജില്ലകളില്‍ നിന്നും എത്തിയിട്ടുണ്ട്. ഇവയില്‍ 13 എണ്ണം 108 ആംബുലന്‍സുകളും നാലെണ്ണം എഎല്‍എസ് ആംബുലന്‍സുകളുമാണ്. പമ്പ, നിലയ്ക്കല്‍, എരുമേലി, ളാഹ, വടശേരിക്കര, പെരുനാട്, പന്തളം, പത്തനംതിട്ട എന്നിവിടങ്ങളിലാണ് ആംബുലന്‍സ് ഉണ്ടാവുക. പമ്പയില്‍ ചെളിക്കുഴി ഭാഗത്ത് ഒരു ആംബുലന്‍സ് ഉണ്ടാകും. ജനുവരി ഒന്ന് മുതല്‍ 14 വരെ താത്ക്കാലിക ഡിസ്‌പെന്‍സറി കരിമലയില്‍ പ്രവര്‍ത്തിക്കും. മല കയറുന്ന തീര്‍ഥാടകര്‍ക്കുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍, ബാനറുകള്‍ തുടങ്ങിയവ ആറ് ഭാഷകളില്‍ നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയും ജില്ലയിലെ പ്രധാന സ്ഥലങ്ങളിലും സ്ഥാപിക്കും. തീര്‍ഥാടന കാലത്ത് ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിരന്തര പരിശോധനകള്‍ നടത്തും. കൊതുകുജന്യ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം തുടങ്ങിയ സ്ഥലങ്ങളില്‍ ഫോഗിംഗ്, സ്‌പ്രേയിംഗ് എന്നിവ ആരംഭിച്ചു. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.എല്‍ സരിതയുടെ അധ്യക്ഷതയില്‍ പത്തനംതിട്ടയില്‍ അവലോകന യോഗം ചേര്‍ന്നു.
Read More » - Health
നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ്‌സ് സർട്ടിഫിക്കറ്റ് നേട്ടം സ്വന്തമാക്കി കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റൽ.
കാസറഗോഡ് :ഇന്ത്യയിലെ ഏറ്റവും നല്ല ജില്ലാ ആസ്പത്രിക്കുള്ള നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ്‌സ് സര്‍ട്ടിഫിക്കറ്റ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക്. എന്‍.ക്യു.എ.എസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ ജില്ലാ ആശുപത്രിയാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി. സമ്മാനത്തുക 1.20 കോടിരൂപയാണ് . സര്‍ട്ടിഫിക്കറ്റ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറില്‍ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറിന്റെ നേതൃത്വത്തില്‍ ആസ്പത്രി ജീവനക്കാര്‍ ഏറ്റുവാങ്ങി. ഡോക്ടര്‍മാര്‍ തൊട്ട് ക്ലീനിംഗ് സ്റ്റാഫ് വരെയുള്ള ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരും ഒരേ മനസ്സോടു കൂടി ആത്മാര്‍ത്ഥമായി രംഗത്തിറങ്ങിയതിന്റെ പരിണിതഫലം കൂടിയാണ് ഈ നേട്ടമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഒട്ടേറെ പദ്ധതികളാണ് ജില്ലാ ആശുപത്രിക്ക് വേണ്ടി ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുള്ളത്. മികച്ച ശുചിത്വവും ഉയര്‍ന്ന ആരോഗ്യ സംവിധാനവും ഒരുക്കിയത് 2017-ല്‍ മൂന്നാം സ്ഥാനത്തോടെ കായകല്‍പ അവാര്‍ഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് ലഭിച്ചു. 2018 ല്‍ അത് രണ്ടാം സ്ഥാനത്തെത്തി. 2019 ജനുവരിയില്‍ കായകല്‍പത്തില്‍ ഒന്നാം സ്ഥാനം ആശുപത്രിക്ക് ലഭിച്ചു. 2019 മെയ്യില്‍ മൂന്ന് ദിവസത്തിലായി പ്രഗല്‍ഭരായ മൂന്ന് ഡോക്ടര്‍മാരടങ്ങുന്ന കേന്ദ്ര പരിശോധനാ സംഘം പരിശോധന നടത്തി ആശുപത്രിയുടെ ഗുണനിലവാരം പരിശോധിച്ചാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ്‌സ് സര്‍ട്ടിഫിക്കറ്റിന് ശുപാര്‍ശ ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഐ.പി വിഭാഗത്തിലും ഒ.പി വിഭാഗത്തിലും 30-35 ശതമാനം വര്‍ദ്ധനവ് വന്നിട്ടുണ്ട്. ആസ്പത്രിയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികള്‍ ഏറെ ഗുണം ചെയ്തു. 2020 ജനുവരിയൊടെ കാത്ത് ലാബ് സജ്ജമാകും. അതോടെ ജില്ലയില്‍ തന്നെ ഹൃദ്രോഗവുമായി ബന്ധപ്പെട്ട ആന്റിയോപ്ലാസ്റ്റി ചെയ്യാന്‍ സാധിക്കും. മദ്യത്തിനും ലഹരി മരുന്നിനും അടിമപ്പെട്ടവരുടെ മോചനത്തിന് ജില്ലാ പഞ്ചായത്ത് തന്നെ തയ്യാറാക്കി വരുന്ന ഡി അഡിക്ഷന്‍ സെന്റര്‍ ഫെബ്രുവരിയോടു കൂടി ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കും.ഫെബ്രുവരി മാസത്തോടു കൂടി എന്റോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെട്ട അഞ്ച് നില പുതിയ കെട്ടിടത്തിന്റെ വയറിങ് പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം പൂര്‍ത്തിയാക്കും. അതോടുകൂടി ആശുപത്രിയുടെ ഇന്നത്തെ…
Read More » - News
ലോകായുക്ത ദിനാഘോഷം 15ന്, ജസ്റ്റിസ് പിനാകിചന്ദ്രഘോഷ് ഉദ്ഘാടനം ചെയ്യും
ലോകായുക്ത ദിനാഘോഷം 15ന് ലോക്പാൽ ചെയർപേഴ്‌സൺ ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് തിരുവനന്തപുരം അയ്യങ്കാളി ഹാളിലാണ് പരിപാടി. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയായിരിക്കും. കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപലോകായുക്തമാരായ ജസ്റ്റിസ് എ. കെ. ബഷീർ, ജസ്റ്റിസ് ബാബുമാത്യു പി. ജോസഫ്, അഡ്വക്കേറ്റ് ജനറൽ സി. പി. സുധാകരപ്രസാദ്, കേരള ലോകായുക്ത സ്‌പെഷ്യൽ അറ്റോർണി സി. ശ്രീധരൻ നായർ, തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് കെ. പി. ജയചന്ദ്രൻ, ലോകായുക്ത രജിസ്ട്രാർ ജി. അനിൽകുമാർ എന്നിവർ പങ്കെടുക്കും. ലോകായുക്തയെക്കുറിച്ച് ജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനും ജനങ്ങളിലേക്ക് കൂടുതൽ അടുക്കുന്നതിനുമായാണ് ശ്രമിക്കുന്നതെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോകായുക്ത നൽകുന്ന ശുപാർശകൾ 80 ശതമാനവും സർക്കാർ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്ത രൂപീകരിച്ച ശേഷം 35986 കേസുകളാണ് പരിഗണിച്ചത്. ഇതിൽ 34662 കേസുകൾ തീർപ്പാക്കി. 1320 കേസുകൾ ബാക്കിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉപലോകായുക്തമാരായ ജസ്റ്റിസ് എ. കെ. ബഷീർ, ജസ്റ്റിസ് ബാബുമാത്യു പി. ജോസഫ്, രജിസ്ട്രാർ ജി. അനിൽകുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Read More » - News
തന്റെ ജന്മദിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന
തിരുവനന്തപുരം: തന്റെ ജന്മദിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനെത്തിയ രണ്ടു കൈകളുമില്ലാത്ത യുവാവിനെ പരിചയപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. രാവിലെ നിയമസഭയിലെ ഓഫീസിൽ എത്തിയപ്പോൾ ഒരു ഹൃദയ സ്പർശിയായ അനുഭവം ഉണ്ടായെന്ന് പറഞ്ഞാണ് പ്രണവ് എന്ന യുവാവിനെ മുഖ്യമന്ത്രി പരിചയപ്പെടുത്തുന്നത്. ആലത്തൂർ സ്വദേശിയായ പ്രണവ് ചിത്രകാരൻ കൂടിയാണ്. ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് കൈമാറിയത്. മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ് ‘രാവിലെ നിയമസഭയിലെ ഓഫീസിൽ എത്തിയപ്പോൾ ഒരു ഹൃദയ സ്പർശിയായ അനുഭവം ഉണ്ടായി. ഇരു കൈകളും ഇല്ലാത്ത ആലത്തൂരിലെ ചിത്രകാരനായ പ്രണവ് തന്റെ ജന്മദിനത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ വന്നതായിരുന്നു അത്. ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് കൈമാറിയത്. ജീവിതത്തിലെ രണ്ട് കൈകൾ അച്ഛനും അമ്മയുമാണെന്ന് കൂടെ വന്ന അച്ഛൻ ബാലസുബ്രഹ്മണ്യത്തെയും അമ്മ സ്വർണകുമാരിയെയും സാക്ഷിനിർത്തി പ്രണവ് പറഞ്ഞു. കെ.ഡി. പ്രസേനൻ എം.എൽ.എയും കൂടെയുണ്ടായി. സർക്കാർ ഭിന്നശേഷിക്കാരുടെ കൂടെയുണ്ട് എന്ന് നൂറു ശതമാനം വിശ്വാസമുണ്ടെന്ന് പ്രണവ് പറഞ്ഞു. വലിയ മൂല്യമാണ് പ്രണവിന്റെ ഈ സംഭാവനക്കുള്ളതെന്ന് മറുപടി പറഞ്ഞു. ചിറ്റൂർ ഗവ. കോളേജിൽ നിന്ന് ബികോം ബിരുദം നേടിയ പ്രണവ് പി.എസ്. സി കോച്ചിംഗിന് പോവുകയാണിപ്പോൾ. കാൽ ഉപയോഗിച്ച് സെൽഫിയും എടുത്ത പ്രണവുമായി ഏറെനേരം സംസാരിച്ച ശേഷമാണ് സന്തോഷപൂർവം യാത്രയാക്കിയത്.’
Read More » - Entertainment
കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായി നവംബര്‍ 23 ന് മാധ്യമ സെമിനാര്‍ നടത്താന്‍ മീഡിയ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു
കാസറഗോഡ് : കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായി നവംബര്‍ 23 ന് മാധ്യമ സെമിനാര്‍ നടത്താന്‍ മീഡിയ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.കലോത്സവം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിലാണ് സെമിനാര്‍.കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ രാവിലെ 10 മണിക്ക് നടക്കുന്ന സെമിനാര്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്ഘാടനം ചെയ്യും. സെമിനാറില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പി.എം മനോജ് വിഷയം അവതരിപ്പിക്കും .24 ന് കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തില്‍ മെഗാഷോ നടത്താനും യോഗം തീരുമാനിച്ചു. കലോത്സവത്തിലെ മറ്റൊരു ഉപസമിതിയായ ദൃശ്യവിസ്മയ കമ്മിറ്റി, കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറവുമായി കൈകോര്‍ത്താണ് മെഗാഷോ നടത്തുന്നത്.മുന്‍ കലോത്സവ താരങ്ങളെ പങ്കെടുപ്പിച്ചുള്ള ഷോ മൂന്നര മണിക്കൂറിലേറെ നീളും. മീഡിയ പാസിനുള്ള അപേക്ഷ നവംബര്‍ 15 നകം കാസര്‍കോട് പ്രസ് ക്ലബിലോ കാഞ്ഞങ്ങാട് പ്രസ് ഫോറത്തിലോ എത്തിക്കണം. സ്റ്റാളിനുള്ള അപേക്ഷയും ഈ തീയതിക്കുള്ളില്‍ ലഭ്യമാകണം. എല്ലാ വേദികയിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കും. മീഡിയ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു.നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, കണ്‍വീനര്‍ എന്‍.സദാശിവര്‍, വൈസ് ചെയര്‍മാന്‍മാരായ ഇ.വി.ജയകൃഷ്ണന്‍, ടി.കെ.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
Read More »