Editor

  • Health
    Photo of ആയുർവേദ കോളേജിൽ കരാർ അധ്യാപക നിയമനം

    ആയുർവേദ കോളേജിൽ കരാർ അധ്യാപക നിയമനം

    തിരുവനന്തപുരം : തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ ദ്രവ്യഗുണ, രചനാശരീര, സിദ്ധാന്ത സംഹിത, പ്രസൂതി തന്ത്ര വകുപ്പുകളിൽ അധ്യാപക തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. ബിരുദാനന്തര ബിരുദ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കരാർ കാലാവധി ഒരു വർഷം. ആയുർവേദത്തിലെ ദ്രവ്യഗുണവിജ്ഞാനം, രചനാശരീരം, പ്രസൂതിതന്ത്ര, സിദ്ധാന്തസംഹിത സംസ്‌കൃതം വിഭാഗത്തിൽ ബിരുദാനന്തര ബിരുദം. എ ക്ലാസ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവ ഉണ്ടാവണം. പ്രവൃത്തി പരിചയം അഭിലഷണീയം. താത്പര്യമുള്ള ഉദ്യോഗാർഥികൾ 26ന് രാവിലെ പത്തിന് കൂടിക്കാഴ്ചയ്ക്ക് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ബയോഡാറ്റ, ജനന തിയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായെത്തണം.

    Read More »
  • News
    Photo of റേഷന്‍ വിതരണം: ജില്ലയ്ക്ക് 3457 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ചു

    റേഷന്‍ വിതരണം: ജില്ലയ്ക്ക് 3457 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ചു

    പത്തനംതിട്ട : ഈ മാസം ജില്ലയിലെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് വിതരണം നടത്തുന്നതിനായി 3010.055 മെ. ടണ്‍ അരിയും 447.208 മെ. ടണ്‍ ഗോതമ്പും ഉള്‍പ്പെടെ 3457.263 മെട്രി ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ചു. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ (പിങ്ക് കാര്‍ഡ്) ഓരോ അംഗത്തിനും കിലോഗ്രാമിന് രണ്ട് രൂപാ നിരക്കില്‍ നാല് കിലോഗ്രാം അരിയും  ഒരു കിലോഗ്രാം ഗോതമ്പും, എ.എ.വൈ കാര്‍ഡുകള്‍ക്ക് (മഞ്ഞ കാര്‍ഡ്) സൗജന്യ നിരക്കില്‍ കാര്‍ഡൊന്നിന്   30 കിലോഗ്രാം അരിയും അഞ്ച് കിലോഗ്രാം ഗോതമ്പും ലഭിക്കും. മുന്‍ഗണനാ-ഇതര-സബ്‌സിഡി പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് (നീല കാര്‍ഡ്) ഓരോ അംഗത്തിനും നാല് രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം അരിയും 17 രൂപാ നിരക്കില്‍ പരമാവധി മൂന്ന് കിലോഗ്രാം ആട്ടയും സ്റ്റോക്കിന്റെ ലഭ്യത അനുസരിച്ച് ലഭിക്കും.  മുന്‍ഗണനാ-ഇതര-നോണ്‍ സബ്‌സിഡി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് (വെള്ള കാര്‍ഡ്) കാര്‍ഡൊന്നിന് 10.90 രൂപാ നിരക്കില്‍  മൂന്ന് കിലോഗ്രാം അരിയും 17 രൂപ നിരക്കില്‍ പരമാവധി മൂന്ന് കിലോഗ്രാം ആട്ടയും ലഭിക്കും.  വൈദ്യുതീകരിച്ച വീടുള്ള എല്ലാ കാര്‍ഡുടമകള്‍ക്കും കാര്‍ഡൊന്നിന് അര ലിറ്ററും, വൈദ്യുതീകരിക്കാത്ത വീടുള്ളവര്‍ക്ക് നാല് ലിറ്ററും മണ്ണെണ്ണ, ലിറ്ററിന് 39 രൂപ നിരക്കില്‍ ലഭിക്കും. ഏ.ഏ.വൈ കാര്‍ഡിനു മാത്രം 21 രൂപാ നിരക്കില്‍ ഒരു കിലോ പഞ്ചസാര വിഹിതവുമുണ്ട്. പരാതികള്‍ 1800-425-1550 എന്ന ടോള്‍ഫ്രീ നമ്പരിലോ ജില്ലാ സപ്ലൈ ആഫീസിലെ 0468 2222612 എന്ന നമ്പരിലോ, താലൂക്ക് സപ്ലൈ ആഫീസുകളിലെ താഴെ പറയുന്ന നമ്പരുകളിലോ അറിയിക്കാം.  റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരുടെയും/താലൂക്ക് സപ്ലൈ ആഫീസറുടെയും മൊബൈല്‍ നമ്പരുകളിലും പരാതി വിളിച്ചറിയിക്കാവുന്നതാണ്. ഫോണ്‍: കോഴഞ്ചേരി-04682222212,           കോന്നി-0468 2246060, തിരുവല്ല- 0469 2701327, അടൂര്‍-0473 4224856, റാന്നി – 0473 5227504, മല്ലപ്പള്ളി- 0469 2782374.  

    Read More »
  • News
    Photo of കൊച്ചിയിലെ തേവര-പേരണ്ടൂർ കനാലിൽ ഖരമാലിന്യങ്ങൾ നിക്ഷേപിക്കുന്നതും സീവേജ് മാലിന്യങ്ങൾ ഒഴുക്കുന്നതും നിരോധിച്ച് സർക്കാർ ഉത്തരവായി.

    കൊച്ചിയിലെ തേവര-പേരണ്ടൂർ കനാലിൽ ഖരമാലിന്യങ്ങൾ നിക്ഷേപിക്കുന്നതും സീവേജ് മാലിന്യങ്ങൾ ഒഴുക്കുന്നതും നിരോധിച്ച് സർക്കാർ ഉത്തരവായി.

    തിരുവനന്തപുരം : കൊച്ചിയിലെ തേവര-പേരണ്ടൂർ കനാലിൽ ഖരമാലിന്യങ്ങൾ നിക്ഷേപിക്കുന്നതും സീവേജ് മാലിന്യങ്ങൾ ഒഴുക്കുന്നതും നിരോധിച്ച് സർക്കാർ ഉത്തരവായി.  ഉത്തരവ് പ്രകാരം തേവര-പേരണ്ടൂർ കനാലിലേക്ക് ജൈവമാലിന്യങ്ങളും പ്ലാസ്റ്റിക് ഉൾപ്പെടെ എല്ലാതരത്തിലുമുള്ള അജൈവ മാലിന്യങ്ങളും നിക്ഷേപിക്കുകയും, സീവേജ് മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും ഉൾപ്പെടെയുള്ള ദ്രവമാലിന്യങ്ങൾ നിക്ഷേപിക്കുകയും ഒഴുക്കുകയും ചെയ്യുന്നവരെ നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ നടപടികൾക്ക് വിധേയമാക്കും. തടവും പിഴയും രണ്ടും കൂടിയോ ഉള്ള ശിക്ഷാനടപടികൾ സ്വീകരിക്കും.   കേരള പഞ്ചായത്ത് രാജ് ആക്ട് 1994, കേരള മുനിസിപ്പാലിറ്റി ആക്ട് 2018, മറ്റു ബാധകമായ വകുപ്പുകൾ എന്നിവ പ്രകാരമായിരിക്കും ശിക്ഷാനടപടികൾ.  ഇതുപ്രകാരം തേവര-പേരണ്ടൂർ കനാലിന്റെ മലിനീകരണത്തിനും നീരൊഴുക്ക് തടസ്സമാകുന്നതിനും കാരണമാകുന്ന പ്രവർത്തനങ്ങളിൽ നിന്നും പൊതുജനങ്ങളും വ്യാപാര വാണിജ്യ സ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളും വിട്ടുനിൽക്കണമെന്ന് സർക്കാർ അറിയിച്ചു. കേരള ഹൈക്കോടതിയുടെ ഡബ്‌ളിയു.പി (സി) നമ്പർ 23911/2018 ലെ 18.10.2019 ലെ വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശസ്വയംഭരണ വകുപ്പ് 06.11.2019ലെ സ.ഉ. (സാധാ) നം.2466/2019/ത.സ്വ. വ നമ്പർ പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്. പി.എൻ.എക്‌സ്.4038/19

    Read More »
  • News
    Photo of പാരമ്പര്യേതര ഊർജ്ജോത്പാദന മേഖലയിൽ സംസ്ഥാനത്ത് വലിയ സാധ്യത-പിണറായി വിജയൻ.

    പാരമ്പര്യേതര ഊർജ്ജോത്പാദന മേഖലയിൽ സംസ്ഥാനത്ത് വലിയ സാധ്യത-പിണറായി വിജയൻ.

    പാരമ്പര്യേതര ഊർജ്ജോത്പാദന മേഖലയിൽ സംസ്ഥാനത്ത് വലിയ സാധ്യത-പിണറായി വിജയൻ.  തിരുവനന്തപുരം : പാരമ്പര്യേതര ഊർജ്ജോത്പാദന മേഖലയിൽ സംസ്ഥാനത്ത് വലിയ സാധ്യതകളാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ 2018 ലെ അക്ഷയ ഊർജ്ജ അവാർഡുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലവൈദ്യുതിയായിരുന്നു കേരളം കൂടുതൽ ആശ്രയിച്ചിരുന്നത്. താപവൈദ്യുതി നേരത്തെ സംസ്ഥാനത്തുണ്ടായിരുന്നു. പിന്നീട് കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി കുറഞ്ഞ വിലയ്ക്ക് ലഭ്യമായപ്പോൾ അതു ഉപയോഗിക്കുകയായിരുന്നു. എന്നാൽ, നിലവിൽ ഒരു പ്രശ്നവുമില്ലാതെ വ്യാപിപ്പിക്കാൻ കഴിയുന്നത് സൗരോർജ്ജമാണ്. ആ രംഗത്ത് വലിയ മികവ് കാണിക്കാനാവുന്ന ഏജൻസിയാണ് അനർട്ട്. ഫലപ്രദമായി സൗരോർജ്ജം വ്യാപിപ്പിക്കുന്നതിൽ അനർട്ടിന് പൊതുശക്്തി പ്രകടിപ്പിക്കാനാകണം. അനർട്ടിന്റെ തുടർപ്രവർത്തനങ്ങൾ എങ്ങനെയാകണം എന്നതുസംബന്ധിച്ച റിപ്പോർട്ട് തയാറായിവരുന്നുണ്ട്. അതുകൂടി ഉൾക്കൊണ്ടുള്ള പുതിയ കരുത്ത് നേടാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതിമേഖലയിലെ മുന്നേറ്റത്തിന് പാരമ്പര്യേതരമേഖലയിലേക്ക് കടക്കണമെന്നും അതു മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നതെന്നും അധ്യക്ഷത വഹിച്ച സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വി.കെ. പ്രശാന്ത് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ഊർജ്ജവകുപ്പ് സെക്രട്ടറി ഡോ. ബി. അശോക് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എസ്.ഇ.ബി സി.എം.ഡി എൻ.എസ്. പിള്ള, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വി.സി. അനിൽകുമാർ, എനർജി മാനേജ്മെൻറ് സെൻറർ ഡയറക്ടർ കെ.എം. ധരേശൻ ഉണ്ണിത്താൻ തുടങ്ങിയവർ സംബന്ധിച്ചു. അനർട്ട് ഡയറക്ടർ അമിത് മീണ സ്വാഗതവും ജനറൽ മാനേജർ പി. ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു. പാരമ്പര്യേതര ഊർജ്ജ വ്യാപനത്തിനും അക്ഷയ ഊർജ്ജ ഉപകരണങ്ങളുടെ ഉപയോഗത്തിലും ഫലപ്രദമായി പ്രവർത്തിക്കുന്ന വ്യക്തികളേയും സ്ഥാപനങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിനാണ് അക്ഷയ ഊർജ്ജ അവാർഡുകൾ നൽകുന്നത്. വിൽട്ടൺ വീവേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആലപ്പുഴ (വ്യവസായ സ്ഥാപനം), കോളേജ് ഓഫ് എൻജിനിയറിങ് തിരുവനന്തപുരം, സെൻറ് ജോസഫ്സ് കോളേജ് ഓഫ് എൻജിനിയറിങ് പാല (വിദ്യാഭ്യാസ സ്ഥാപനങ്ങൾ), ടെക്നോപാർക്ക് (പൊതുസ്ഥാപനം), ഇൻറഗ്രേറ്റഡ് റൂറൽ ടെക്നോളജി സെൻറർ പാലക്കാട് (ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം), കാണക്കാരി ഗ്രാമപഞ്ചായത്ത് കോട്ടയം, തുറവൂർ ഗ്രാമപഞ്ചായത്ത് ആലപ്പുഴ (തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ), സോൾജൻ എനർജി പ്രൈവറ്റ് ലിമിറ്റഡ് തൃശൂർ, മൂപ്പൻസ് എനർജി സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്…

    Read More »
  • News
    Photo of പി.എസ്.സി പരീക്ഷാത്തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്നു പോലീസുകാർക്കെതിരേ കൂടി കേസെടുത്തു.

    പി.എസ്.സി പരീക്ഷാത്തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്നു പോലീസുകാർക്കെതിരേ കൂടി കേസെടുത്തു.

    തിരുവനന്തപുരം: പി.എസ്.സി പരീക്ഷാത്തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്നു പോലീസുകാർക്കെതിരേ കൂടി കേസെടുത്തു. എസ്.എ.പി. ക്യാമ്പിലെ രതീഷ്, എബിൻ പ്രസാദ്, ലാലു രാജ് എന്നിവർക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. കോപ്പിയടിക്കാൻ സഹായിച്ചതിന് അറസ്റ്റിലായ പോലീസുകാരൻ ഗോകുലിനെ രക്ഷിക്കാൻ വ്യാജരേഖ ചമച്ചതിനാണ് ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. പരീക്ഷാസമയം ഗോകുൽ ഓഫിസിലുണ്ടായിരുന്നതായി തെളിയിക്കാനാണ് ഇവർ കൃത്രിമമായി രേഖയുണ്ടാക്കിയത്. പരീക്ഷാത്തട്ടിപ്പ് കേസിൽ നേരത്തെ പ്രതിയായ ഗോകുലിനെയും പുതിയ കേസിൽ പ്രതിചേർത്തിട്ടുണ്ട്. പരീക്ഷാത്തട്ടിപ്പിന് സഹായിച്ച കൂടുതൽപേരെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ. നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരാണ് പി.എസ്.സി പരീക്ഷയിൽ കോപ്പിയടിച്ച് റാങ്ക് പട്ടികയിൽ ഇടം നേടിയിരുന്നത്. ഇതിൽ ശിവരഞ്ജിത്തിനായിരുന്നു കെ.എ.പി.4 കാസർകോട് ബറ്റാലിയൻ റാങ്ക് പട്ടികയിൽ ഒന്നാം റാങ്ക്. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിൽ ഇവർ പ്രതികളായതോടെ പി.എസ്.സി. പരീക്ഷയിലെ ക്രമക്കേടിനെക്കുറിച്ച് സംശയമുണരുകയും കോപ്പിയടി നടന്നതായി കണ്ടെത്തുകയുമായിരുന്നു. കോപ്പിയടിക്കാൻ സഹായിച്ചതിനാണ് പോലീസുകാരനായ ഗോകുലിനെയും സഫീറിനെയും പിടികൂടിയത്.

    Read More »
  • News
    Photo of ജെ. എൻ. യു വിൽ വിദ്യാർഥികളുടെ പ്രതിഷേധ സമരം. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുക്കുന്ന ബിരുദ ദാനചടങ്ങ് ബഹിഷ്കരിച്ച് വിദ്യാർഥികൾ.

    ജെ. എൻ. യു വിൽ വിദ്യാർഥികളുടെ പ്രതിഷേധ സമരം. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുക്കുന്ന ബിരുദ ദാനചടങ്ങ് ബഹിഷ്കരിച്ച് വിദ്യാർഥികൾ.

    ന്യൂഡൽഹി: ഹോസ്റ്റൽ ഫീസ് വർധനയ്ക്കും സമയക്രമത്തിനുമെതിരെ ഡൽഹി ജവഹർലാൽ നെഹ്രു സർവകലാശാല (JNU) യിൽ വിദ്യാർഥികളുടെ പ്രതിഷേധ സമരം. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉൾപ്പടെ പങ്കെടുക്കുന്ന ബിരുദ ദാനചടങ്ങ് ബഹിഷ്കരിച്ച് വിദ്യാർഥികൾ കാമ്പസിൽ പ്രകടനം. പോലീസ് ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച വിദ്യാർഥികളെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. നേരത്തെ വിഷയവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ നഗരത്തിലും പ്രകടനം നടത്തിയിരുന്നു. കഴിഞ്ഞ 10 ദിവസമായി ജെഎൻയുവിൽ വിദ്യാർഥികൾ സമരത്തിലാണ്. പുതിയ സമയക്രമത്തിലെ അതൃപ്തി വിദ്യാർഥികൾ രേഖാമൂലം വൈസ് ചാൻസലറെ അറിയിച്ചിരുന്നു.ഹോസ്റ്റലുകളിൽ രാത്രി നേരത്തെ പ്രവേശിക്കണമെന്നും പ്രത്യേക ഡ്രസ് കോഡ് ഏർപ്പെടുത്തണമെന്നും പുതിയ വ്യവസ്ഥകൾ ആവശ്യപ്പെടുന്നു. ഉയർന്ന ഫീസ് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും വിദ്യാർഥികൾ വാദിക്കുന്നു.

    Read More »
  • Top Stories
    Photo of ശ്രീറാം വെങ്കിട്ടരാമൻ അശ്രദ്ധയോടെയും ഉദാസീനതയോടെയും വാഹനമോടിച്ചതാണ് അപകടകാരണമെന്നും, ശ്രീറാം മദ്യപിച്ചിരുന്നതായി പോലീസ് റിപ്പോർട്ടിലില്ലന്നും ഗതാഗത മന്ത്രി.

    ശ്രീറാം വെങ്കിട്ടരാമൻ അശ്രദ്ധയോടെയും ഉദാസീനതയോടെയും വാഹനമോടിച്ചതാണ് അപകടകാരണമെന്നും, ശ്രീറാം മദ്യപിച്ചിരുന്നതായി പോലീസ് റിപ്പോർട്ടിലില്ലന്നും ഗതാഗത മന്ത്രി.

    തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ മറുപടി നൽകി മന്ത്രി എ.കെ.ശശീന്ദ്രൻ. ശ്രീറാം വെങ്കിട്ടരാമൻ അശ്രദ്ധയോടെയും ഉദാസീനതയോടെയും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പോലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് മന്ത്രി സഭയിൽ രേഖാമൂലം മറുപടിനൽകി. എന്നാൽ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നോ ഇല്ലയോ എന്നതുസംബന്ധിച്ച് റിപ്പോർട്ടിൽ പറയുന്നതായി അദ്ദേഹം സൂചിപ്പിച്ചില്ല. അപകടത്തെ തുടർന്ന് ശ്രീറാമിന്റെയും വഫ ഫിറോസിന്റെയും ലൈസൻസ് റദ്ദാക്കിയതായും മന്ത്രി സഭയെ അറിയിച്ചു. കേസിൽനിന്ന് ശ്രീറാമിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നതിന്റെ തെളിവാണ് പോലീസ് റിപ്പോർട്ടെന്നാണ് മന്ത്രിയുടെ മറുപടിയിൽ വ്യക്തമാകുന്നത്. സംസ്ഥാനത്ത് പുതുക്കിയ മോട്ടോർ വാഹന നിയമപ്രകാരം ഒരാഴ്ചയ്ക്കിടെ ആറുകോടി 26 ലക്ഷം രൂപ പിഴ ഈടാക്കിയെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ സഭയിൽ വ്യക്തമാക്കി. ഒക്ടോബർ 26 മുതലാണ് പുതിയ നിയമപ്രകാരം പിഴ ഈടാക്കി തുടങ്ങിയത്.

    Read More »
  • Top Stories
    Photo of കാശ്മീരിൽ ഏറ്റുമുട്ടൽ -രണ്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു.

    കാശ്മീരിൽ ഏറ്റുമുട്ടൽ -രണ്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു.

    ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടി. രണ്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ.ഭീകരവാദികളുടെ ആയുധങ്ങൾ സുരക്ഷാസേന പിടിച്ചെടുത്തു. കൊല്ലപ്പെട്ട ഭീകരവാദികളുടെ പേര്, ഇവരുൾപ്പെടുന്ന സംഘടന തുടങ്ങിയ കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.

    Read More »
  • News
    Photo of ജസ്റ്റിസ്.വി.ആർ.കൃഷ്ണയ്യരുടെ ജന്മദിനം സാമൂഹിക പ്രതിരോധ ദിനമായി ആചരിക്കും.

    ജസ്റ്റിസ്.വി.ആർ.കൃഷ്ണയ്യരുടെ ജന്മദിനം സാമൂഹിക പ്രതിരോധ ദിനമായി ആചരിക്കും.

    കാസർഗോഡ്: ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരോടുള്ള ആദര സൂചകമായി ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 15 ന് ‘ സാമൂഹിക പ്രതിരോധ ദിനമായി(പ്രൊബേഷന്‍ ദിനം) ആചരിക്കും.നവംബര്‍ 15 ന് സാമൂഹിക പ്രതിരോധ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 10 ന് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.തുടര്‍ന്ന് അദ്ദേഹത്തിന്റെ ചരമദിനമായ ഡിസംബര്‍ നാല് വരെ ജില്ലയില്‍ വളരെ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. ഈകാലയളവില്‍ സാമൂഹ്യ പ്രതിരോധ സംവിധാനത്തെക്കുറിച്ച് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ജയിലുകളിലെ തടവുകാര്‍ക്ക് ബോധവല്‍ക്കരണം,ജില്ലയിലെ കോളേജുകളില്‍ സെമിനാറുകള്‍,കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്സ്,ഉപന്യാസ മല്‍സരങ്ങള്‍, പോലീസ് സ്റ്റേഷനുകളില്‍ പ്രൊബേഷന്‍  സംവിധാനത്തെക്കുറിച്ച് ബോര്‍ഡ് സ്ഥാപിക്കല്‍,ലഘുലേഖ പ്രചരണം,ജയിലുകളില്‍ നിന്നും പുറത്തിറങ്ങിയവര്‍ക്കും,തടവുകാരുടെ മക്കള്‍ക്കും ആശ്രിതര്‍ക്കും സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചുള്ള അവബോധ പരിപാടികള്‍ തുടങ്ങിയവയും സംഘടിപ്പിക്കും.

    Read More »
  • News
    Photo of ടി.എൻ ശേഷൻ അന്തരിച്ചു

    ടി.എൻ ശേഷൻ അന്തരിച്ചു

    ചെന്നൈ: ഐ.എ.എസ് ഉദ്യോഗസ്ഥനും മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായിരുന്ന ടി.എൻ ശേഷൻ(87) അന്തരിച്ചു. അദ്ദേഹത്തിന്റെ ചെന്നൈയിലുള്ള വസതിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം സംഭവിച്ചത്. ദീർഘ നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. രാജ്യത്ത് തിരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ ഉണ്ടാകുന്ന അധിക ചിലവിനും അഴിമതിക്കും ജനങ്ങളെ കാരണമില്ലാതെ ഉപദ്രവിക്കുന്നതിനും എതിരെ ടി.എൻ സ്വീകരിച്ചിരുന്ന നിലപാടുകൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. 1955 ബാച്ചിലെ IAS ഓഫീസർ ആയിരുന്ന TNശേഷൻ. 1990ലാണ് അദ്ദേഹം ഇന്ത്യയുടെ പത്താമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതല ഏറ്റെടുത്തത്.

    Read More »
Back to top button