Editor
- Health
മാലി ദ്വീപിലേക്ക് നോർക്ക വഴി സൗജന്യ റിക്രൂട്ട്മെന്റ്
തിരുവനന്തപുരം : മാലിയിലെ പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി ടെർഷ്യറി കെയർ ആശുപത്രിയായ ട്രീ ടോപ്പ് ആശുപത്രിയിലേക്ക് നഴ്സ്, മിഡ് വൈഫ്, മെഡിക്കൽ ടെക്നീഷ്യൻ ഒഴിവുകളിൽ നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. ഇതാദ്യമായാണ് നോർക്ക റൂട്ട്സ് മുഖേന മാലിയിലേക്ക് ഉദ്ദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ട്രീ ടോപ്പ് ആശുപത്രിയുമായി നോർക്ക റൂട്ട്സ് കരാർ ഒപ്പ് വച്ചു. ബിരുദം/ ഡിപ്ളോമ കഴിഞ്ഞ് രണ്ട് വർഷത്തെ പ്രവർത്തിപരിചയമുള്ള നഴ്സുമാരേയും മെഡിക്കൽ ടെക്നീഷ്യൻമാരേയുമാണ് തെരഞ്ഞെടുക്കുന്നത്. 22 നും 30 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. മിഡ് വൈഫ് തസ്തികയിൽ രണ്ട് വർഷത്തെ ലേബർ റൂം പ്രവർത്തിപരിചയമുള്ള വനിത നഴ്സുമാർക്കാണ് അവസരം. നഴ്സുമാർക്ക് പ്രതിമാസ അടിസ്ഥാന ശമ്പളം 1000 യു എസ് ഡോളറും (ഏകദേശം 70,000 രൂപ) ടെക്നീഷ്യൻമാർക്ക് 1000 യു എസ് ഡോളർ മുതൽ 1200 യു എസ് ഡോളർ വരെയും (ഏകദേശം 70,000 രൂപ മുതൽ 85,000 രൂപ വരെ) ആണ്. താമസം, ഡ്യൂട്ടി സമയത്തുള്ള ഒരു നേരത്തെ ഭക്ഷണം, യാത്ര, വിസ, വിമാന ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമാണ്. താത്പര്യമുള്ള ഉദ്ദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച വിശദമായ ബയോഡാറ്റ, പാസ്പ്പോർട്ടിന്റെയും, യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും പകർപ്പുകൾ സഹിതം [email protected] ൽ അയയ്ക്കണമെന്ന് നോർക്കാ റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. വിശദവിവരങ്ങൾ www.norkaroots.org യിലും ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും. അപേക്ഷ 23 നകം നൽകണം.
Read More » - News
കേരളത്തിന് സ്വച്ഛ് സർവേക്ഷൺ 2019 അവാർഡ്
കേരളത്തിന് സ്വച്ഛ് സർവേക്ഷൺ 2019 അവാർഡ് തിരുവനന്തപുരം : കേരളത്തിൽ നടപ്പിലാക്കുന്ന വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ അംഗീകാരം. കേന്ദ്ര ജലശക്തി മന്ത്രാലയം ഇന്ത്യയിലെ വിവിധ വില്ലേജുകളിൽ നടത്തിയ സ്വച്ഛ് സർവേക്ഷൺ 2019 സർവേയിലാണ് ജേതാക്കളെ കണ്ടെത്തിയത്. കേരളത്തിലെ 377 വില്ലേജുകളിലായിരുന്നു സർവേ. ഹരിതകേരള മിഷൻ, ശുചിത്വമിഷൻ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവർ ചേർന്നു നടത്തിയ പ്രവർത്തനങ്ങളാണ് കേരളത്തിന് അംഗീകാരം നേടിക്കൊടുത്തത്. തദ്ദേശസ്ഥാപനങ്ങൾ മുഖേന അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്‌ക്കരിക്കുന്നതിന് സ്ഥാപിച്ച മെറ്റീരിയൽ കളക്ഷൻ സംവിധാനങ്ങൾ, ബ്ലോക്ക് തലത്തിൽ സ്ഥാപിച്ചിരിക്കുന്ന റിസോഴ്‌സ് റിക്കവറി സംവിധാനങ്ങൾ എന്നിവ സന്ദർശിച്ചാണ് സംഘം അവാർഡിനായി ശുപാർശ ചെയ്തത്. ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും പരിശോധന സംഘം അഭിപ്രായപ്പെട്ടു. നവംബർ 19 ന് ഡൽഹിയിൽ കേന്ദ്ര ജലശക്തി മന്ത്രി സംസ്ഥാന സർക്കാരിനുള്ള അവാർഡ് കൈമാറും.
Read More » - News
48 തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം
പത്തനംതിട്ട: ജില്ലയിലെ 48 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2019 -20 വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, പത്തനംതിട്ട, തിരുവല്ല, അടൂര്‍ നഗരസഭകളിലെയും ഇലന്തൂര്‍, കോന്നി, റാന്നി, കോയിപ്രം, മല്ലപ്പള്ളി, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തുകളുടെയും ഗ്രാമപഞ്ചായത്തുകളായ റാന്നി അങ്ങാടി, ഏറത്ത്, റാന്നി, അരുവാപ്പുലം, തോട്ടപ്പുഴശേരി, മൈലപ്ര, തുമ്പമണ്‍, ഏനാദിമംഗലം, ആറന്‍മുള, തണ്ണിത്തോട്, ചെറുകോല്‍, ഇരവിപേരൂര്‍, പുറമറ്റം, കലഞ്ഞൂര്‍, നിരണം, നാരങ്ങാനം, കടമ്പനാട്, നെടുമ്പ്രം, ചിറ്റാര്‍, ഇലന്തൂര്‍, വടശേരിക്കര, കോട്ടാങ്ങല്‍, ആനിക്കാട്, കോഴഞ്ചേരി, മല്ലപ്പുഴശേരി, പെരിങ്ങര, പന്തളം തെക്കേക്കര, കുളനട, ഓമല്ലൂര്‍, റാന്നി പഴവങ്ങാടി, കല്ലൂപ്പാറ, മെഴുവേലി, റാന്നി പെരുനാട്, കോന്നി, കൊടുമണ്‍, കുന്നന്താനം, അയിരൂര്‍, ചെന്നീര്‍ക്കര, എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. പദ്ധതി പുരോഗതി ഗണ്യമായി ത്വരിതപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. ഇതിനായി ഈമാസം 13 മുതല്‍ നിര്‍വഹണ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള ജില്ലാതല, ബ്ലോക്ക്തല അവലോകന യോഗം ചേരും. കുറ്റകൃത്യങ്ങള്‍ക്ക് വിധേയരായവരുടെ സംരക്ഷണം, കുറ്റകൃത്യങ്ങളില്‍ പങ്കാളികളായവരുടെ പരിവര്‍ത്തനം എന്നിവ ലക്ഷ്യമിട്ടുള്ള സാമൂഹികപ്രതിരോധ പദ്ധതി തെരഞ്ഞടുക്കപ്പെട്ട അഞ്ചു പഞ്ചായത്തുകളില്‍ 20-21 സാമ്പത്തിക വര്‍ഷം പഞ്ചായത്ത് ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനവുമായി ചേര്‍ന്ന് നടപ്പാക്കുന്നതിന് തീരുമാനിച്ചു. നിലവില്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്നവരുടെ പരിവര്‍ത്തനത്തിനുള്ള സേവനം ജില്ലാ പ്രോബേഷന്‍ ഓഫീസ് മുഖേനയാണ് നടപ്പാക്കി വരുന്നത്. കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഇതിനു പരിഹാരം കാണുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണെന്ന് ജില്ലാ ആസൂത്രണ സമിതി വിലയിരുത്തി. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പ്രൊബേഷന്‍ ഉപദേശക സമിതി യോഗ തീരുമാനം ജില്ലാ പ്രോബേഷന്‍ ഓഫീസര്‍ എ.ഒ.അബീന്‍ ജില്ലാ ആസൂത്രണസമിതിയില്‍ അവതരിപ്പിച്ചു. ആസൂത്രണ സമിതി അംഗങ്ങളായ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, അഡ്വ.ആര്‍.ബി. രാജീവ് കുമാര്‍, സാം ഈപ്പന്‍, എന്‍.ജി. സുരേന്ദ്രന്‍, എം.ജി. കണ്ണന്‍, വിനീത അനില്‍, ലീലാ മോഹന്‍, എലിസബത്ത് അബു, ബിനി…
Read More » - Health
ഭിന്നശേഷി വിഭാഗത്തിന്റെ സംരക്ഷണത്തിനായി എൻ.ഐ.പി.എം.ആറിൽ സെൻസറി പാർക്ക് ഉദ്ഘാടനം ചെയ്തു.
തൃശ്ശൂർ : ഭിന്നശേഷി വിഭാഗത്തിന്റെ സംരക്ഷണത്തിനായി എൻ.ഐ.പി.എം.ആറിൽ സെൻസറി പാർക്ക് ഉദ്ഘാടനം ചെയ്തു. ആരോഗ്യമന്ത്രി K. K.ശൈലജയാണ് പാർക്ക് കുട്ടികൾക്കായി തുറന്നു കൊടുത്തത്. സാമൂഹ്യ നീതി വകുപ്പിന് കീഴിൽ കേരളത്തിലെ ആദ്യത്തെ ഹൈഡ്രോ തെറാപ്പി സെന്റർ ഇരിങ്ങാലക്കുട കല്ലേറ്റുകരയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനലിൽ ആരംഭിക്കും. എൻ ഐ പി എം ആറിനെ ദി സെന്റർ ഓഫ് എക്‌സലൻസ് ആക്കിമാറ്റുന്നതിന്റെ മൂന്നാം ഘട്ടത്തിലാണ് ഹൈഡ്രോ തെറാപ്പി സെന്റർ ആരംഭിക്കുന്നത്. രണ്ട് കോടി രൂപ ചെലവഴിച്ചാണ് സെറിബ്രൽ പാൾസിയും മറ്റ് അനുബന്ധ അവസ്ഥകൾക്കും സഹായകരമാകുന്ന രീതിയിൽ ഹൈഡ്രോ തെറാപ്പി സെന്റർ സ്ഥാപിക്കുക.
Read More » - News
അമ്പലക്കുളത്തിൽ മുങ്ങി താഴ്ന്ന പന്ത്രണ്ടുകാരന് രക്ഷകരായി പോലീസ്
ആലപ്പുഴ : അമ്പലക്കുളത്തിൽ മുങ്ങി താഴ്ന്ന പന്ത്രണ്ടുകാരന് രക്ഷകരായി പോലീസ്. കളർകോട് ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയ കുതിരപ്പന്തി സ്വദേശിയായ 12 വയസുള്ള മുഹമ്മദ് ഇർഫാനാണ് കാൽ വഴുതി കുളത്തിന്റെ ആഴങ്ങളിലേയ്ക്ക് പതിച്ചത്. ഇതിനിടെ ഇതുവഴി പെട്രോളിങിനെത്തിയ പോലീസ് സംഘം കുളത്തിനടുത്ത് കുട്ടികൾ കരഞ്ഞു നിലവിളിക്കുന്നത് ശ്രദ്ധിച്ചത്. തിരക്കിയപ്പോഴാണ് ഇർഫാൻ കുളത്തിൽ മുങ്ങിത്താഴ്‌ന്നതായി മനസ്സിലായത്.. ഉടൻതന്നെ യൂണിഫോമിലായിരുന്ന പോലീസുദ്യോഗസ്ഥർ കുളത്തിലേക്ക് ചാടി തിരച്ചിൽ നടത്തുകയും മുഹമ്മദ് ഇർഫാനെ രക്ഷപ്പെടുത്തുകയും ചെയ്തു. അബോധാവസ്ഥയിലായിരുന്ന ഇർഫാനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു അല്പം വൈകിയിരുന്നെങ്കിൽ ജീവൻ തന്നെ നഷ്ടപ്പെടുമായിരുന്ന ഇർഫാന് പുതുജൻമം നൽകിയത് പോലീസുകാരുടെ അവസരോചിതവും ധീരവുമാർന്ന പ്രവർത്തനമായിരുന്നു. സബ് ഇൻസ്‌പെക്ടർ . എസ്.ദ്വിജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ആർ.മോഹൻകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ റോബിൻസൺ, ബിനുകുമാർ, മണികണ്ഠൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Read More » - News
പരിശീലനം പൂർത്തിയാക്കി 121 സബ്ബ് ഇന്‍സ്പെക്ടര്‍മാർ.ചരിത്രം കുറിച്ച് 37 വനിതാ ഓഫീസർമാരും.
തൃശ്ശൂർ :കേരളാ പോലീസ് അക്കാഡമിയിൽ നടന്ന സബ് ഇൻസ്പെക്ടർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു. ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റയും മറ്റു ഉയർന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു. പരിശീലനം പൂർത്തിയാക്കിയ 121 സബ്ബ് ഇന്‍സ്പെക്ടര്‍മാരിൽ 37 വനിതാ ഓഫീസര്‍മാരാണുളളത്. കേരളാ പോലീസിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് വനിതകള്‍ നേരിട്ട് സബ്ബ് ഇന്‍സ്പെക്ടര്‍മാരായി നിയമിതരാകുന്നത്. പരിശീലനം പൂര്‍ത്തിയാക്കിയ 121 ട്രെയിനികളില്‍ ഒരാള്‍ എം.ടെക്ക് ബിരുദധാരിയും ഒരാള്‍ എം.ഫില്‍ ബിരുദധാരിയും ബി ടെക്ക് ബിരുദധാരികളായ 9 പേരും എം.ബി.എ ബിരുദമുളള 3 പേരും ബിരുദാനന്തര ബിരുദമുളള 26 പേരും ബി.എഡ് ബിരുദധാരികളായ 10 പേരും ഒരു നിയമ ബിരുദധാരിയും ഉള്‍പ്പെടുന്നു.
Read More »