Editor

  • Health
    Photo of ആരോഗ്യ രംഗത്ത് കേരളത്തിന്‌ വീണ്ടും അംഗീകാരം.ദേശീയ ഗുണനിലവാര ബഹുമതി നേടി കൂടുതൽ ആശുപത്രികൾ.

    ആരോഗ്യ രംഗത്ത് കേരളത്തിന്‌ വീണ്ടും അംഗീകാരം.ദേശീയ ഗുണനിലവാര ബഹുമതി നേടി കൂടുതൽ ആശുപത്രികൾ.

    തിരുവനന്തപുരം : സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചു. വയനാട് പൂത്താടി കുടുംബാരോഗ്യ കേന്ദ്രം (97%), കോഴിക്കോട് താമരശേരി ഗവ. താലൂക്ക് ആശുപത്രി (93.6%), കണ്ണൂര്‍ തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രം (93%), കണ്ണൂര്‍ കതിരൂര്‍ കുടുംബാരോഗ്യ കേന്ദ്രം (93%), എറണാകുളം പായിപ്പറ കുടുംബാരോഗ്യ കേന്ദ്രം (92%), കോട്ടയം വെള്ളിയാനൂര്‍ കുടുംബാരോഗ്യ കേന്ദ്രം (92%), കോഴിക്കോട് കല്ലുനിറ യു.പി.എച്ച്.സി. (90.6%), എറണാകുളം കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രം (90%), കാസര്‍ക്കോട് മുള്ളയേരിയ കുടുംബാരോഗ്യ കേന്ദ്രം (90%), കണ്ണൂര്‍ കൂവോട് യു.പി.എച്ച്.സി. (88.9%), കോഴിക്കോട് ഇടച്ചേരി കുടുംബാരോഗ്യ കേന്ദ്രം (88%) കോട്ടയം കുമരകം സാമൂഹ്യാരോഗ്യ കേന്ദ്രം (85%) മലപ്പുറം പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രം (84%) എന്നിവയാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.ക്യൂ.എ.എസ്. ബഹുമതി നേടിയത്. ഇതോടുകൂടി രാജ്യത്തെ മികച്ച പിഎച്ച്സികളില്‍ ആദ്യത്തെ 12 സ്ഥാനവും കേരളത്തിലെ ആശുപത്രികള്‍  കരസ്ഥമാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് നിന്നും 55 സ്ഥാപനങ്ങളാണ് ഇതുവരെ എന്‍.ക്യു.എ.എസ് അംഗീകാരം നേടിയെടുത്തിട്ടുള്ളത്. ഇതു കൂടാതെ 10 ആശുപത്രികള്‍ക്ക് കൂടി സംസ്ഥാനതല പരിശോധന കഴിഞ്ഞ് ദേശീയതല പരിശോധനയ്ക്കായി കാത്തിരിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ 140 സര്‍ക്കാര്‍ ആശുപത്രികളെങ്കിലും എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആരോഗ്യ മേഖലയില്‍ ആര്‍ദ്രം മിഷനിലൂടെ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് ദേശീയ ഗുണനിലവാരബഹുമതി.

    Read More »
  • Cinema
    Photo of മേനോൻ, പിള്ള, നായർ എന്നൊക്കെയുള്ളവർ വർഗീയവാദികൾ ആണെങ്കിൽ, സത്യൻ പ്രേംനസീർ യേശുദാസ് മുതലായവർ മലയാള സിനിമയില് ഉയരങ്ങളിൽ എത്തുമായിരുന്നില്ല.”- ശ്രീകുമാരൻ തമ്പി.

    മേനോൻ, പിള്ള, നായർ എന്നൊക്കെയുള്ളവർ വർഗീയവാദികൾ ആണെങ്കിൽ, സത്യൻ പ്രേംനസീർ യേശുദാസ് മുതലായവർ മലയാള സിനിമയില് ഉയരങ്ങളിൽ എത്തുമായിരുന്നില്ല.”- ശ്രീകുമാരൻ തമ്പി.

    “ജാതിയും മതവുമല്ല , പ്രതിഭയും അർപ്പണബോധവുമാണ് പ്രധാനം . ഇതു രണ്ടുമില്ലാത്തവർ വേഷം കെട്ടിയതുകൊണ്ടോ നാടകം കളിച്ചതു കൊണ്ടോ ഒന്നും നേടാൻ പോകുന്നില്ല.”എന്ന് ശ്രീകുമാരൻ തമ്പി ഓർമപ്പെടുത്തുന്നു. ശ്രീകുമാരൻ തമ്പിയുടെ ഫേസ്ബുക്‌പോസ്ററ് വായിക്കാം.  ‘മലയാള സിനിമയിൽ വർഗ്ഗീയതയുണ്ടെന്നു പറഞ്ഞാൽ ഞാൻ എതിർക്കും . പേരിന്റെ കൂടെ മേനോൻ , പിള്ള , നായർ എന്നൊക്കെയുള്ളവർ വർഗ്ഗീയ വാദികൾ ആണെങ്കിൽ സത്യൻ , പ്രേംനസീർ , യേശുദാസ് മുതലായവർ മലയാളസിനിമയിൽ ഔന്നത്യത്തിൽ എത്തുമായിരുന്നില്ല. . മുസ്ലിങ്ങൾ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്ത് എത്തിയത് ? കൃസ്ത്യാനികൾ മാത്രം സഹായിച്ചതു കൊണ്ടാണോ യേശുദാസ് ഗാന ഗന്ധർവ്വനായത് ? ജാതിയും മതവുമല്ല , പ്രതിഭയും അർപ്പണബോധവുമാണ് പ്രധാനം . ഇതു രണ്ടുമില്ലാത്തവർ വേഷം കെട്ടിയതുകൊണ്ടോ നാടകം കളിച്ചതു കൊണ്ടോ ഒന്നും നേടാൻ പോകുന്നില്ല. മനുഷ്യനെ അറിയുക ; മനുഷ്യത്വത്തിൽ വിശ്വസിക്കുക. സ്വന്തം കഴിവിൽ ഉത്തമ ബോധ്യമുണ്ടായിരിക്കുക ! ചുളുവിൽ പ്രശസ്തി നേടാൻ ശ്രമിക്കുന്നവർക്ക് താൽക്കാലിക ലാഭം കിട്ടിയേക്കാം . ഉള്ളു പൊള്ളയാണെന്നറിയുമ്പോൾ ഇപ്പോൾ തലയിലേറ്റുന്നവർ തന്നെ താഴെയിട്ടു ചവിട്ടും’ ….

    Read More »
  • Top Stories
    Photo of ശബരിമല തീര്‍ഥാടകര്‍ കുപ്പിവെള്ളം ഉപേക്ഷിക്കണമെന്ന് ദേവസ്വം മന്ത്രി

    ശബരിമല തീര്‍ഥാടകര്‍ കുപ്പിവെള്ളം ഉപേക്ഷിക്കണമെന്ന് ദേവസ്വം മന്ത്രി

    shabarimala പത്തനംതിട്ട : ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഉപേക്ഷിക്കപ്പെടുന്ന വെള്ളക്കുപ്പികള്‍ പരിസരമലിനീകരണം സൃഷ്ടിക്കുന്നവയാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പന്തളം വലിയകോയിക്കല്‍ ശാസ്താ ക്ഷേത്ര ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തീര്‍ഥാടനകാലത്ത് അയ്യപ്പഭക്തര്‍ക്ക് ആവശ്യത്തിനുള്ള ശുദ്ധമായ കുടിവെള്ളം നിലയ്ക്കല്‍, പമ്പ, ശബരിമല സന്നിധാനം എന്നിവിടങ്ങളില്‍ ഓരോ അന്‍പത്, നൂറ് മീറ്റര്‍ ഇടവിട്ട് ഒരുക്കും. തീര്‍ഥാടകര്‍ കഴിവതും കുപ്പിവെള്ളം കരുതാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. തീര്‍ഥാടനകാലത്ത് വിതരണംചെയ്യുന്ന കുടിവെള്ളം, ചുക്കുവെള്ളം എന്നിവയുടെ ഗുണമേന്മ ഉറപ്പുവരുത്തും.  കുടിവെള്ള ലഭ്യത ഉറപ്പുവരുത്താനായി കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കുപ്പിവെള്ളം ഉപയോഗിച്ചു  കഴിഞ്ഞ് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍  പമ്പയില്‍ വലിയ പരിസ്ഥിതിമലിനീകരണം സൃഷ്ടിക്കുമെന്നും  മന്ത്രി പറഞ്ഞു. ദര്‍ശനം കോംപ്ലക്‌സില്‍ മീഡിയാസെന്റര്‍ ഒരുങ്ങി ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച ദര്‍ശനം കോംപ്ലക്‌സില്‍ മാധ്യമങ്ങള്‍ക്കായി മീഡിയസെന്റര്‍ ഒരുങ്ങി. ദേവസ്വം ബോര്‍ഡ് മൂന്ന് നിലകളിലായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ദര്‍ശനം കോംപ്ലക്‌സില്‍ ഈ മണ്ഡലകാലം മുതലാണ് പുതിയ മീഡിയസെന്റര്‍ പ്രവര്‍ത്തിക്കുക. അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം, ഒപ്റ്റിക്കല്‍ ഫൈബര്‍ സര്‍വീസ്, ലീസ്ഡ് ലൈന്‍ സര്‍വീസ് എന്നിങ്ങനെ വിപുലമായ സംവിധാനങ്ങളാണ് ഇവിടെ ബി.എസ്.എന്‍.എല്ലിന്റെയും കെ.എസ്.ഇ.ബിയുടെയും സഹകരണത്തോടെ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

    Read More »
  • Top Stories
    Photo of കുട്ടനാട്ടിലെ നെൽകർഷകരുടെ കണ്ണീരൊപ്പണമെന്നു രമേശ്‌ ചെന്നിത്തല

    കുട്ടനാട്ടിലെ നെൽകർഷകരുടെ കണ്ണീരൊപ്പണമെന്നു രമേശ്‌ ചെന്നിത്തല

    രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽ ശ്രദ്ധ നേടാതെ പോകുന്ന, കുട്ടനാട്ടിലെ 2000 ഹെക്ടർ കൃഷി മഴ മൂലം നശിച്ചത് നേരിൽ കണ്ടറിഞ്ഞശേഷമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ്  ചെന്നിത്തല പ്രതികരിച്ചത്. ഫേസ്ബുക്ക്‌ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്, “രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽ  ശ്രദ്ധ നേടാതെ പോകുന്ന വാർത്തയാണ് തോരാമഴയിലെ കുട്ടനാട്‌ നെൽകർഷകന്റെ കണ്ണീര്. കുട്ടനാട്ടിൽ 2000 ഹെക്ടർ കൃഷിയാണ് മഴ മൂലം നശിച്ചിരിക്കുന്നത്.157 കോടിയുടെ നഷ്ടമുണ്ട് എന്നാണ് പ്രാഥമിക കണക്ക്. കുട്ടനാട് സന്ദർശിച്ച് പാടശേഖര സമിതിയിലുള്ളവരുമായി സംസാരിച്ചു. ഒരേക്കറിന് 65,000 രൂപ വീതമെങ്കിലും നഷ്ടപരിഹാരമായി നൽകണം. ആലപ്പുഴ ജില്ലയിൽ അടിക്കടി കളക്ടർമാർ മാറുന്നതും നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനെ ബാധിക്കുന്നതായി കർഷകർ പറഞ്ഞു. കൊയ്യാനായി രണ്ടോ മൂന്നോ ദിവസം മാത്രം ബാക്കി നിൽക്കെയാണ് കുട്ടനാടിനെ മഴ ചതിക്കുന്നത്. പൂർണ വളർച്ചയെത്തിയിട്ടും കൊയ്യാനാവാതെ വീണുപോയ കതിരിലെ നെല്ല് ദിവസങ്ങൾ കഴിഞ്ഞതോടെ കിളിർത്തു തുടങ്ങി. ഇങ്ങനെ വാരിപ്പിടിച്ച നെല്ലാണ് എന്റെ കൈയിലുള്ളത്… കർഷകന്റെ നീറുന്ന ഈ പ്രശ്നം നിയമസഭയിൽ ഉന്നയിക്കുമെന്ന് അവർക്ക് ഉറപ്പ് നൽകി. നമ്മെ അന്നമൂട്ടുന്ന ഈ മണ്ണിന്റെ മക്കളുടെ കണ്ണീര് തുടയ്ക്കാൻ  സർക്കാർ ഉടൻ തയാറാകണം.”

    Read More »
  • Top Stories
    Photo of പിണറായിക്കെതിരെ V.മുരളീധരന്റെ ഫേസ്ബുക് പോസ്റ്റ്‌

    പിണറായിക്കെതിരെ V.മുരളീധരന്റെ ഫേസ്ബുക് പോസ്റ്റ്‌

    “ഭരണഘടനയനുസരിച്ച് പാർലമെന്റ് പാസാക്കിയ യുഎപിഎ നിയമത്തെ കരിനിയമമെന്ന് പരിഹസിക്കുന്ന ജനാധിപത്യവിരുദ്ധരാണോ കേരളം ഭരിക്കുന്നത്?” എന്ന് കേന്ദ്രമന്ത്രി v. മുരളീധരൻ തന്റെ ഫേസ്ബുക് പോസ്റ്റിൽ. മുരളീധരന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നത് ഇങ്ങനെ.  “ഭരണഘടനയനുസരിച്ച് പാർലമെന്റ് പാസാക്കിയ യുഎപിഎ നിയമത്തെ കരിനിയമമെന്ന് പരിഹസിക്കുന്ന ജനാധിപത്യവിരുദ്ധരാണോ കേരളം ഭരിക്കുന്നത്? കേന്ദ്ര സർക്കാരിനെ യുഎപിഎ ചുമത്തിയതിന്റെ പേരിൽ ആക്രമിക്കുന്ന പിണറായിക്ക് ഇപ്പോൾ  സ്വന്തം മുന്നണിക്കു മുന്നിൽ പോലും ഉത്തരം മുട്ടിയിരിക്കുന്നു. രാജ്യ താത്പര്യത്തിനെതിരെ പ്രവർത്തിക്കുന്നവർ കമ്യൂണിസ്റ്റ് പാർട്ടിയിലാണുള്ളതെന്ന് അടിവരയിട്ട് ഉറപ്പിക്കുകയാണ് പന്തീരങ്കാവിലെ സി പി എം പ്രവർത്തകരുടെ അറസ്റ്റ്.  യുഎപിഎ ചുമത്താൻ തെളിവുള്ളതു കൊണ്ടാണ് സിപിഎമ്മുകാരായ പ്രതികൾക്കെതിരെ കുറ്റം ചുമത്തിയതെന്ന് ഇന്ന് ഐജി പറഞ്ഞതിനെ അവിശ്വസിക്കാൻ തത്കാലം നിർവ്വാഹമില്ല. പക്ഷേ,  സത്യം തിരിച്ചറിയാനും അംഗീകരിക്കാനും പിണറായിയും ഇടത് ബുദ്ധിരാക്ഷസൻമാരും തയ്യാറാകുമെന്ന ശുഭാപ്തി വിശ്വാസമൊന്നും എനിക്കില്ല. യുഎപിഎ കേസിൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് പ്രോസിക്യൂഷൻ അനുമതി നൽകാതിരിക്കുകയെന്ന കുബുദ്ധിയാണ് ഇപ്പോൾ ആലോചനയിലെന്ന് കേൾക്കുന്നു. ഇടത് സർക്കാരിന്റെ നയത്തിനനുസരിച്ച് പൊലീസിനെ ചങ്ങലയിലാക്കി ഈ കേസ് തേച്ചുമാച്ച് കളയുകയുമാകാം. ഏതായാലും, വേട്ടയ്ക്കിറങ്ങിയ പിണറായി വിജയന്, മാവോയിസ്റ്റുകൾക്ക് ഒത്താശ ചെയ്യുന്നത് സ്വന്തം പാർട്ടിക്കാർ തന്നെയെന്നുള്ള തിരിച്ചറിവുണ്ടായാൽ നല്ലത്!!”

    Read More »
  • Top Stories
    Photo of വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാന മന്ത്രി

    വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാന മന്ത്രി

    ബാങ്കോക്ക്: ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഏറ്റവും അനുയോജ്യമായ സമയമിതാണെന്ന് ആഗോള നിക്ഷേപകരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. ബാങ്കോക്കില്‍ നടന്ന ആദിത്യ ബിര്‍ള കമ്പനിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഡല്‍ഹിയാണ് നിക്ഷേപ ലക്ഷ്യത്തിന് ഏറ്റവും അനുകൂലമായ സ്ഥലമെന്നും മോദി പറഞ്ഞു. വ്യാപാരം എളുപ്പമാക്കുന്നത് ലക്ഷ്യമിട്ട നിരന്തരം ഘടനാപരമായ മെച്ചപ്പെടുത്തലുകള്‍ വരുത്തുന്നുണ്ടെന്നും ഇന്ത്യന്‍ സമൂഹം ബിസിനസുകാരെ സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ബിസിനസ് ചെയ്യുന്നതിനുളള എളുപ്പം, ജീവിത സൗകര്യം, എഫ്ഡിഐ, പേറ്റന്റുകള്‍, ഉല്‍പ്പാദന ക്ഷമത, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഇന്ത്യയില്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. നികുതി, അഴിമതി, എന്നിവ ഇന്ത്യയില്‍ കുറഞ്ഞികൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

    Read More »
  • Top Stories
    Photo of ആരോഗ്യ അടിയന്തരാവസ്ഥയിൽ ഡൽഹി

    ആരോഗ്യ അടിയന്തരാവസ്ഥയിൽ ഡൽഹി

    വായുമലിനീകരണം ഗുരുതരമായ അതോടെ ഡൽഹിയിൽ സംസ്ഥാന സർക്കാർ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണി ഉയരുന്ന സന്ദർഭങ്ങളിൽ പ്രഖ്യാപിക്കുന്ന നിയന്ത്രണങ്ങളാണ് ആരോഗ്യ അടിയന്തരാവസ്ഥ.  വായു നിലവാര സൂചികയിൽ മലിനീകരണ തോത് 200 എന്ന അളവ് കടന്നാൽ അന്തരീക്ഷ നില സുരക്ഷിതമല്ല എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. വെള്ളിയാഴ്ചരാവിലെ എട്ടരയോടെ സൂചികയിൽ 459 രേഖപ്പെടുത്തി. വ്യാഴാഴ്ച 410 ആയിരുന്നു സൂചിക. പുറത്തിറങ്ങാൻ കഴിയാത്ത വിധത്തിൽ മലിനവായു കെട്ടി കിടക്കുന്നതിനാൽ ഡൽഹിയിലെ സ്കൂളുകൾക്ക് ഈ മാസം അഞ്ചു വരെ അവധി പ്രഖ്യാപിച്ചു. നിർമ്മാണപ്രവർത്തനം നിരോധിക്കുന്നതിനും ട്രക്കുകൾ നിരോധിക്കുന്നത് അടക്കമുള്ള കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ് സുപ്രീംകോടതി നിയോഗിച്ച പരിസ്ഥിതി നിരീക്ഷണ സമിതി. ഡൽഹിയിലെ 37 വായു നിരീക്ഷണ കേന്ദ്രങ്ങളിലും അന്തരീക്ഷനില  അപകടകരമായ അളവിൽ രേഖപ്പെടുത്തി. തിങ്കളാഴ്ച മുതൽ സർക്കാർ വാഹനം നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഭാതസവാരിയും  ഏറെ വൈകിഉള്ള നടത്തവും  ഒഴിവാക്കണമെന്ന് നഗരവാസികൾക്ക് സർക്കാർ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.  സർക്കാർ നിർദേശങ്ങൾ അവഗണിച്ച് ദീപാവലി ദിനത്തിൽ വ്യാപകമായ പടക്കം പൊട്ടിച്ചതും, ഹരിയാനയിലും പഞ്ചാബിലും യുപിയിലും വിളവെടുപ്പിനു ശേഷം പാടത്ത് അവശിഷ്ടങ്ങൾ കത്തിച്ചതും, കാറ്റിന്റെ വേഗത കുറവും ഒക്കെയാണ് അന്തരീക്ഷത്തിൽ വിഷപ്പുക കെട്ടിനിൽക്കാൻ കാരണമെന്ന് വിദഗ്ധർ.

    Read More »
  • Top Stories
    Photo of ബിജെപി മുഗളന്മാരേ പോലെ – ശിവസേന

    ബിജെപി മുഗളന്മാരേ പോലെ – ശിവസേന

    ബിജെപി മുഗളന്മാരെ  പോലെ ഭീഷണിപ്പെടുത്തുന്നു എന്ന് ശിവസേന മുഖപത്രമായ ‘സാമ്‌ന’ . അധികാരത്തർക്കം നിലനിൽക്കുന്ന മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ബിജെപി നേതാവ് സുധീർ മുങ്കതിവാറിന്റെ പ്രസ്താവനയോട് ശക്തമായ പ്രതികരണവുമായി ശിവസേന. നവംബർ എഴിനകം സംസ്ഥാനത്തു സർക്കാർ രൂപീകൃതമായില്ലങ്കിൽ മഹാരാഷ്ട്ര രാഷ്ട്രപതീ ഭരണത്തിലാകുമെന്നായിരുന്നു ബിജെപി നേതാവിന്റെ പ്രസ്താവന. സുധീർ മുങ്കതിവാരിന്റെ പ്രസ്താവന ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തിന് എതിരുമാണെന്നു ശിവസേന പ്രതികരിച്ചു.   നിയമവും  ഭരണഘടനയും ആരുടെയും അടിമകളല്ല. മഹാരാഷ്ട്ര രാഷ്ട്രീയത്തിന്റെ നിലവിലെ അവസ്ഥയ്ക്ക് തങ്ങൾ ഉത്തരവാദികൾ അല്ല. മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് അതറിയാം. നിയമവും ഭരണഘടനയും എന്താണെന്ന് ഞങ്ങൾക്കറിയാം സർക്കാർ രൂപീകരണത്തിന് തടസ്സം നിൽക്കുന്നത് ബിജെപിയാണെന്ന്ശിവസേന കുറ്റപ്പെടുത്തി.  ബിജെപി നേതാവ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് അവകാശപ്പെടുന്നവർ എന്തുകൊണ്ട് സർക്കാരുണ്ടാക്കുന്നില്ല. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാത്തവർ ആണ് രാഷ്ട്രപതി ഭരണം കൊണ്ടുവരും എന്ന് പറഞ്ഞു പേടിപ്പിക്കുന്നത്. ഭരിക്കാൻ ജനിച്ചവർ ആണെന്നാണ് ഇത്തരം ആൾക്കാരുടെ മനോഭാവം. അത്തരം മനോഭാവമാണ് ഭൂരിപക്ഷം നേടുന്നതിനു തടസ്സമായത് എന്ന് സാമ്‌നയിൽ എഴുതിയ മുഖപ്രസംഗത്തിൽ ശിവസേന വ്യക്തമാക്കി.  നവംബർ എട്ടിനാണ് നിലവിലുള്ള മഹാരാഷ്ട്ര ഗവൺമെന്റിന്റെ  കാലാവധി അവസാനിക്കുന്നത്. പക്ഷേ, ബിജെപിയും ശിവസേനയും തമ്മിലുള്ള തർക്കം രൂക്ഷമായിത്തന്നെ തുടരുകയാണ്.

    Read More »
  • Top Stories
    Photo of അഭിഭാഷകരും പോലീസുകാരുമായി ഏറ്റുമുട്ടൽ നിരവധി വാഹനങ്ങൾ കത്തിച്ചു

    അഭിഭാഷകരും പോലീസുകാരുമായി ഏറ്റുമുട്ടൽ നിരവധി വാഹനങ്ങൾ കത്തിച്ചു

    ന്യൂഡൽഹി: ഓൾഡ് ഡൽഹിയിലെ തിസ് ഹസാരി കോടതി പരിസരത്ത് അഭിഭാഷകരും പോലീസുകാരുമായി സംഘർഷം. പോലീസ് വാഹനങ്ങളടക്കം നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കി.  അഭിഭാഷകന്റെ  കാറിൽ പോലീസ് വാഹനമിടിച്ചത് ചോദ്യം ചെയ്ത അഭിഭാഷകനെ പോലീസ് മർദ്ദിച്ചതാണ്  സംഘർഷത്തിന് കാരണമായത്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിതീകരിച്ചിട്ടില്ല.സംഘർഷത്തിൽ  ഒരു അഭിഭാഷകന് വെടിയേറ്റതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റ ഏതാനും അഭിഭാഷകരെ സെന്റ് സ്റ്റീഫൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.  പോലീസ് വാൻ ഉൾപ്പെടെയുള്ള വാഹനങ്ങൾ സംഘർഷത്തിൽ അഗ്നിക്കിരയായി. കോടതിയിലേക്കുള്ള കവാടങ്ങൾ എല്ലാം പോലീസ് അടച്ചിരിക്കുകയാണ്. കോടതി പരിസരത്തേക്ക് മാധ്യമപ്രവർത്തകരുടെ പ്രവേശനം വിലക്കിയിട്ടുണ്ട്.  തീസ് ഹസാരി കോടതിയിൽ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയായി ഡൽഹി ഹൈക്കോടതിയിലും സംഘർഷമുണ്ടായി. ഡൽഹി ഹൈക്കോടതി പരിസരത്തും  ഒരു വാഹനം അഗ്നിക്കിരയാക്കി.  വായു മലിനീകരണത്തിന്റെ മൂർദ്ധന്യതയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന ഡൽഹിയിൽ, പോലീസ് അഭിഭാഷക  സംഘർഷത്തെത്തുടർന്ന് അഗ്നിക്കിരയാക്കിയ വാഹനങ്ങളിൽ നിന്നുള്ള പൊടിപടലങ്ങളും പുകയും  അന്തരീക്ഷം ആകെ നിറഞ്ഞു നിൽക്കുന്നു.

    Read More »
  • Top Stories
    Photo of മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് ഭീഷണിയുടെ സ്വരം – ജി.സുകുമാരൻ നായർ

    മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് ഭീഷണിയുടെ സ്വരം – ജി.സുകുമാരൻ നായർ

    ചങ്ങനാശ്ശേരി:> കാലത്തിനനുസരിച്ച് സ്വയം നവീകരിക്കാത്തവർ അസാധുവാകും എന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന എൻഎസ്എസിനെ ഉദ്ദേശിച്ചാണെങ്കിൽ,തികഞ്ഞ അവഗണനയോടെ തള്ളിക്കളയുന്നുവെന്ന്  ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുഖ്യമന്ത്രിയുടെ പരാമർശം ദുരുദ്ദേശപരമാ ണെന്ന് ആരെങ്കിലും കരുതിയാൽ തെറ്റ് പറയാനാകില്ല. ‘ ഞങ്ങൾ മാത്രമാണ് നവോത്ഥാനത്തിന്റെ പ്രവാചകർ, ഞങ്ങൾ പറയുന്ന വഴിയെ വന്നോണം,  അല്ലാത്തവരെ അപ്രസക്തമാക്കും.’ എന്ന ഭീഷണിയും അതിന്റെ  പിന്നിലില്ലേ എന്നു സംശയിക്കുന്നു. ശബരിമല വിഷയത്തോടെയാണ് സർക്കാർ നവോത്ഥാനം ഉയർത്തിപ്പിടിച്ച് തുടങ്ങിയത്. അതിനുശേഷമാണ് ഇതുവരെ ഇല്ലാത്തതരത്തിൽ സവർണ്ണ,  അവർണ്ണ ചേരിതിരിവും മുന്നാക്ക പിന്നാക്ക വിഭാഗീയതയും ജാതിതിരിവും ഉണ്ടായത്‌. ഇതെല്ലാം രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാ ണെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്?  നവോത്ഥാന മൂല്യങ്ങളിൽ അടിയുറ  ച്ച് സമുദായ പുരോഗതിയിലൂടെ സമൂഹത്തിന്റെയും നാടിന്റെയും നന്മയ്ക്കുവേണ്ടി സത്യസന്ധമായി പ്രവർത്തിക്കുന്ന സംഘടനകൾക്കെതിരെ മുഖ്യമന്ത്രി ഉപദേശരൂപേണ ഇത്ര വില കുറഞ്ഞ രീതിയിൽ പ്രതികരിച്ചത് അവിവേകമാ ണെന്ന് പറയേണ്ടി വരുമെന്നും ജി സുകുമാരൻ നായർ പറഞ്ഞു.

    Read More »
Back to top button