Editor

  • Top Stories
    Photo of പ്രവാസികൾക്ക് നിയമസഹായവുമായി കേരള സർക്കാർ

    പ്രവാസികൾക്ക് നിയമസഹായവുമായി കേരള സർക്കാർ

    കേരളീയരായ പ്രവാസികളുടെ നിയമ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായ പദ്ധതിയ്ക്ക് തുടക്കമായി. ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് ജി.സി.സി രാജ്യങ്ങളില്‍ നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്‍റുമാരെ നിയമിച്ചു. തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശ ജയിലുകളില്‍ കഴിയുന്ന നിരപരാധികളായ പ്രവാസി മലയാളികള്‍ക്ക് നിയമ സഹായം നല്‍കുന്നതിനുള്ള പദ്ധതിയാണിത്. കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളിലാണ് പദ്ധതി നിലവില്‍ വന്നത്. മറ്റ് രാജ്യങ്ങളിലും ഈ പദ്ധതി ഉടന്‍ നിലവില്‍ വരും. ജോലി സംബന്ധമായി വിദേശ മലയാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഇതുവഴി നിയമ സഹായം ലഭിക്കും. കേസുകള്‍ ഫയല്‍ ചെയ്യാനുള്ള നിയമ സഹായം ലഭ്യമാക്കുക, നഷ്ടപരിഹാര/ദയാഹര്‍ജികള്‍ എന്നിവയില്‍ സഹായിക്കുക, നിയമ ബോധവത്ക്കരണ പരിപാടികള്‍ മലയാളി സാംസ്കാരിക സംഘടനകളുമായി ചേര്‍ന്ന് സംഘടിപ്പിക്കുക,  വിവിധ ഭാഷകളില്‍ തര്‍ജ്ജമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക, ബുദ്ധിമുട്ടനുഭവിക്കുന്ന മലയാളികള്‍ക്ക് നിയമവ്യവഹാരത്തിനുള്ള സഹായം നല്‍കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. കേരളത്തില്‍ നിന്നും മധ്യകിഴക്കന്‍ രാജ്യങ്ങളിലേക്ക് കുടിയേറുന്ന   തൊഴിലാളികള്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് അന്യനാട്ടിലുണ്ടാകുന്ന കോടതി വ്യവഹാരങ്ങളും മറ്റ് നിയമ കുരുക്കുകളും. ഒരുവിധ നിയമസഹായവും ലഭിക്കാതെ നിസ്സഹായരായ തൊഴിലാളികള്‍ ജയിലുകളിലാവുകയും കടുത്ത ശിക്ഷകള്‍ അനുഭവിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഇന്ത്യന്‍ പാസ്പോര്‍ട്ടും സാധുവായ തൊഴില്‍ വിസയോ സന്ദര്‍ശക വിസയോ ഉള്ള മലയാളികള്‍ക്കോ അല്ലെങ്കില്‍ തടവിലാക്കപ്പെടുകയോ ബുദ്ധിമുട്ടനുഭവിക്കുകയോ ചെയ്യുന്ന ആളിന്‍റെ ബന്ധുക്കള്‍/സുഹൃത്തുക്കള്‍ എന്നിവര്‍ക്കോ സഹായം തേടാന്‍ കഴിയും. പ്രവാസി നിയമ സഹായത്തിനുള്ള  അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്സ്, മൂന്നാം നില, നോര്‍ക്ക സെന്‍റര്‍, തൈക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിലോ, [email protected][email protected] എന്ന ഇ-മെയിലിലോ സമര്‍പ്പിക്കണം. അപേക്ഷാഫോറം നോര്‍ക്ക റൂട്ട്സിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org  യില്‍ ലഭിക്കും. വിശദവിവരങ്ങള്‍ ടോള്‍ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍നിന്നും), 00918802012345 (വിദേശത്തുനിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.

    Read More »
  • Top Stories
    Photo of പത്തനംതിട്ടയില്‍ കാര്‍ഡിയോളജിസ്റ്റും കാത്ത് ലാബും സജ്ജം: വീണാ ജോര്‍ജ് എംഎല്‍എ

    പത്തനംതിട്ടയില്‍ കാര്‍ഡിയോളജിസ്റ്റും കാത്ത് ലാബും സജ്ജം: വീണാ ജോര്‍ജ് എംഎല്‍എ

    പത്തനംതിട്ട:> ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടന കാലത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗത്തെ പൂര്‍ണ സജ്ജീകരിച്ചിട്ടുണ്ടെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പന്തളം വലിയകോയിക്കല്‍ ശാസ്താ ക്ഷേത്ര ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. ഒരു കാര്‍ഡിയോളജിസ്റ്റിന്റെ സേവനം ലഭിക്കും. എല്ലാ സൗകര്യവും അടങ്ങിയ കാത്ത് ലാബും സജ്ജമാണ്. പത്തനംതിട്ട ശബരിമല ഇടത്താവളത്തിലെ സൗകര്യങ്ങള്‍ വിപുലമാക്കാന്‍ ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് കൂട്ടായ പരിശ്രമം നടത്തും. പത്തനംതിട്ട ബസ് സ്റ്റാന്‍ഡിലെ ദുരിതാവസ്ഥ പരിഹരിക്കുന്നതിന് താത്കാലിക പരിഹാര നടപടി നഗരസഭ സ്വീകരിച്ചിട്ടുണ്ട്. ബസ് സ്റ്റാന്‍ഡിന്റെ നവീകരണത്തിനായി 35 ലക്ഷം രൂപ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നതിനുള്ള നടപടികള്‍ പുനരാരംഭിക്കുമെന്നും എം എല്‍ എ പറഞ്ഞു. ഏനാത്ത് -ചന്ദനപ്പള്ളി – കൈപ്പട്ടൂര്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ മണ്ഡലകാലത്തിന് മുന്‍പ് തുടങ്ങണമെന്നും  പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് എംഎല്‍എ നിര്‍ദേശം നല്‍കി.  

    Read More »
  • Top Stories
    Photo of ബാഗ്ദാദി കൊല്ലപ്പെട്ടു

    ബാഗ്ദാദി കൊല്ലപ്പെട്ടു

    ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബഗ്ദാദി കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിലെ ബാറിഷ ഗ്രാമത്തിൽ യുഎസ് പ്രത്യേക കമാൻഡോകൾ വളഞ്ഞപ്പോൾ രക്ഷപ്പെടാനാവാത്ത ഇയാൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു ഇന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ലോകത്തെ വിറപ്പിച്ച കൊടും ഭീകരൻ ഭീരുവിനെ പോലെയാണ് മരണംവരിച്ചതെന്നു ട്രംപ് പറഞ്ഞു. സൈന്യം ഇരച്ചെത്തി യപ്പോൾ രക്ഷപ്പെടാൻ ആവാതെ ഒരു തുരങ്കത്തിലൂടെ അലറിവിളിച്ച് കരഞ്ഞുകൊണ്ടോടി, ദേഹത്ത് കെട്ടിവച്ച് സ്ഫോടകവസ്തുക്കൾ പൊട്ടിച്ചു. ചിതറിത്തെറിച്ച മൃതദേഹം ഡിഎൻഎ പരിശോധന നടത്തിയാണ് ബാഗ്ദാദി തന്നെയെന്ന് സ്ഥിരീകരിച്ചത്. ഇയാളുടെ രണ്ടു ഭാര്യമാരും മൂന്നുമക്കളും കൊല്ലപ്പെട്ടതായും ട്രംപ് പറഞ്ഞു. 11 മക്കളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്. രാത്രിയിൽ പിഴക്കാതെ നടത്തിയ ധീരമായ സൈനിക നടപടി എന്നാണ് ട്രംപ് സംഭവത്തെ വിശേഷിപ്പിച്ചത്. യുഎസ് സൈനികർക്ക് നാശനഷ്ടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. ബാഗ്ദാദിയുടെ സംഘത്തിലെ ഏതാനും പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

    Read More »
  • Cinema
    Photo of അയ്യപ്പനും കോശിയും അട്ടപ്പാടിയിൽ

    അയ്യപ്പനും കോശിയും അട്ടപ്പാടിയിൽ

    പൃഥ്വിരാജും ബിജു മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന അയ്യപ്പനും കോശിയും അട്ടപ്പാടിയിൽ പുരോഗമിക്കുന്നു. ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സ് ബാനറിൽ രഞ്ജിത്ത് പി എം ശശിധരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സച്ചിയാണ് സംവിധാനം ചെയ്യുന്നത്. അന്ന രേഷ്മ രാജൻ,  സിദ്ദിഖ്,  അനു മോഹൻ,  ജോണിആന്റണി,  അനിൽ നെടുമങ്ങാട്,  തരികിടസാബു,  ഷാജു ശ്രീധർ,  ഗൗരിനന്ദൻ,  എന്നിവർ പ്രധാന താരങ്ങളാണ്. റഫീഖ് അഹമ്മദിന്റെ  ഗാനങ്ങൾക്ക് ജയ്ക്ക്  ബിജോയ്സ് ഈണം പകരുന്നു. ചായാഗ്രഹണം സുധീപ് ഇളമൺ.

    Read More »
  • Top Stories
    Photo of ജമ്മു കശ്മീരിലെ രജൗറിയിൽ ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

    ജമ്മു കശ്മീരിലെ രജൗറിയിൽ ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

    ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ രജൗറിയിൽ സൈനികൾക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രജൗറി യിലെനിയന്ത്രണരേഖയ്ക്ക് സമീപമുള്ള ആർമി ബ്രിഗേഡ് ആസ്ഥാനത്തിലേക്കാണ് പ്രധാനമന്ത്രി എത്തിയത്. 370 ആം വകുപ്പ് നീക്കത്തിനു ശേഷം ഉള്ള മോദിയുടെ ആദ്യത്തെ കാശ്മീർ സന്ദർശനമാണിത്. ജമ്മുകാശ്മീരിൽ ആദ്യമായി ഇന്ത്യൻ സൈന്യത്തിന് വാർഷികവേളയിൽ ആണ് പ്രധാനമന്ത്രിയുടെ സന്ദർശനം.

    Read More »
  • Top Stories
    Photo of മഹാരാഷ്ട്രയിൽ വിട്ടുവീഴ്ചയില്ലാതെ ശിവസേന

    മഹാരാഷ്ട്രയിൽ വിട്ടുവീഴ്ചയില്ലാതെ ശിവസേന

    മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ബിജെപിയോട് ആവശ്യപ്പെടാൻ ശിവസേന തീരുമാനിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ ധാരണപ്രകാരം 50:50 ഫോർമുല നടപ്പാക്കണമെന്നും ഇതുപ്രകാരം മുഖ്യമന്ത്രിസ്ഥാനം പങ്കിടണം എന്നാണ് ശിവസേനയുടെ ആവശ്യം. ആദിത്യ താക്കറെ മുഖ്യമന്ത്രിയാക ണമെന്നാണ്  ശിവസേന തലവൻ ഉദ്ധവ് താക്കറെയുടെ വീട്ടിൽ ചേർന്ന യോഗത്തിൽ എംഎൽഎമാർ ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ ഉദ്ധവ് താക്കറെ യോഗം ചുമതലപ്പെടുത്തി. ആദ്യത്തെ രണ്ടരവർഷം മുഖ്യമന്ത്രിപദം തരണമെന്നാണ് ശിവസേനയുടെ ആവശ്യം. കൂടാതെ മന്ത്രി പദവികളിൽ 50 ശതമാനവും നൽകണം. എന്നാൽ ആഭ്യന്തര വകുപ്പോടെ  ഉപമുഖ്യമന്ത്രി പദത്തിന് ശിവസേന വഴങ്ങിയേക്കുമെന്നും സൂചനയുണ്ട്. പാർട്ടി സ്ഥാപിച്ചതിനു ശേഷം ആദ്യമായാണ് താക്കറെകുടുംബത്തിൽ നിന്നും ഒരാൾ എംഎൽഎ ആകുന്നത്. 288 അംഗ സഭയിൽ കഴിഞ്ഞ തവണ122 എംഎൽഎമാർ ഉണ്ടായിരുന്ന ബിജെപി ഇത്തവണ105 സീറ്റുകളിൽ ഒതുങ്ങിയത് ആണ് ശിവസേനയുടെ വിലപേശലിന് ശക്തി കൂടിയത്. ശിവസേന ആകട്ടെ63 സീറ്റുകളിൽ നിന്ന് 56 സീറ്റുകളിലേക്ക് താഴ്ന്നു. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്തു നിർത്താൻ കോൺഗ്രസ് എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മുൻ മുഖ്യമന്ത്രിമാരായ അശോക് ചവാനും പൃഥ്വിരാജ് ചവാൻ അഭിപ്രായപ്പെട്ടത് ബിജെപിയെ പ്രതിരോധത്തിലാക്കി.  എന്നാൽ ശിവസേനയെ പിന്തുണയ്ക്കുന്ന പ്രശ്നമില്ല എന്ന്  കോൺഗ്രസിന്റെ സഖ്യകക്ഷിയായ  എൻസിപി നേതാവ് ശരത്  പവാർ പറഞ്ഞു. നിയമസഭാ നേതാവിനെ തെരഞ്ഞെടുക്കാൻ ഒക്ടോബർ 30ന് ബിജെപി എംഎൽഎ മാരുടെ യോഗം വിളിച്ചിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി പദം കീറാമുട്ടി ആവുകയാണെങ്കിൽ ഉദ്ധവിനെ  കാണാൻ അമിത് ഷാഎത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

    Read More »
Back to top button