Publisher
- News
എണ്ണ ശുദ്ധീകരണശാലയിൽ തീപ്പിടുത്തം: രണ്ട് ഇന്ത്യക്കാര്‍ മരിച്ചു
കുവൈത്ത് സിറ്റി : കുവൈത്തിലെ മിന അല്‍ അഹ്‍മദി എണ്ണ ശുദ്ധീകരണശാലയിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. വെള്ളിയാഴ്‍ചയായിരുന്നു അപകടം. പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ രണ്ട് ഇന്ത്യക്കാരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ അല്‍ ബാബ്‍തൈന്‍ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേര്‍ ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലാണ്. വലിയ പരിക്കുകളില്ലാത്ത രണ്ട് പേര്‍ കമ്പനിയുടെ ക്ലിനിക്കില്‍ തന്നെ ചികിത്സയില്‍ കഴിയുകയാണെന്നും ഇവരുടെ ആരോഗ്യ നില തൃപ്‍തികരമാണെന്നും അറിയിച്ചിട്ടുണ്ട്. എണ്ണ ശുദ്ധീകരണശാലയിലെ വാതക ദ്രവീകരണ യൂണിറ്റിൽ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ വെള്ളിയാഴ്‍ച രാവിലെയാണ് തീപ്പിടുത്തമുണ്ടായത്. തീപ്പിടുത്തമുണ്ടായ യൂണിറ്റ് നിലവില്‍ ഉപയോഗിക്കാത്തതായിരുന്നതിനാല്‍ കമ്പനിയുടെ മറ്റ് പ്രവര്‍ത്തനങ്ങളെയോ എണ്ണ കയറ്റുമതിയെയോ തീപ്പിടുത്തം ബാധിച്ചിട്ടില്ല.
Read More » - News
ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി
കൊച്ചി : നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കാന്‍ മാറ്റി. അത് വരെ ദിലീപിന്‍റെ അറസ്റ്റുണ്ടാകുമോ എന്ന് കോടതി ആരാഞ്ഞപ്പോള്‍, ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ന് ഹര്‍ജി പരിഗണിക്കും. ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് ശക്തമായിത്തന്നെ എതിര്‍ത്തിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നേരിട്ട് തന്നെ കോടതിയില്‍ ഹാജരായി. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി ഹര്‍ജി പരിഗണിക്കവേ പറഞ്ഞു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു പൗലോസിന് തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നത് എന്നാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. അപായപ്പെടുത്താന്‍ ഗൂഢാലോചനയെന്ന കേസ് പൊലീസിന്‍റെ കള്ളക്കഥ ആണെന്നും കേസിന്‍റെ പേരില്‍ തന്നെ അനാവശ്യമായി പോലീസ് പീഡിപ്പിക്കുകയാണെന്നും ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
Read More »