Editorial

  • Photo of ആരങ്ങൊഴിഞ്ഞത് കപടതയില്ലാത്ത രാജ്യസ്നേഹി

    ആരങ്ങൊഴിഞ്ഞത് കപടതയില്ലാത്ത രാജ്യസ്നേഹി

    സ്വന്തം നിലപാടുകളിൽ ഉറച്ചു നില്ക്കുകയും അതിനായി ആരുടേയും മുഖം നോക്കാതെ എതിർക്കാൻ ധൈര്യം കാണിക്കുകയും ചെയ്യ്ത നേതാവായിരുന്നു PT തോമസ്. നമ്മുടെ സംസ്ഥാനത്തെ ജനജീവിതത്തെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും അദ്ദേഹം തൻ്റെ അഭിപ്രായം തുറന്നു പറഞ്ഞു. നിശബ്ദ ഭൂരിപക്ഷത്തിന് അദ്ദേഹം പ്രിയങ്കരനായിരുന്നു. എന്നാൽ പണവും അധികാരവും സ്വാധീനവുമുള്ള ഒരു ന്യൂനപക്ഷം അദ്ദേഹത്തെ പല്ലും നഖവുമുപയോഗിച്ച്‌ എതിർത്തു.

    Read More »
  • Photo of രാജ്യത്തിന് നഷ്ടമായത് മിന്നലാക്രമണങ്ങളുടെ സൂത്രധാരനെ

    രാജ്യത്തിന് നഷ്ടമായത് മിന്നലാക്രമണങ്ങളുടെ സൂത്രധാരനെ

    1947 ആഗസ്റ്റ് 15 ന് അർദ്ധരാത്രിയിൽ ഭാരതം സ്വാതന്ത്ര്യം നേടിയ നാൾ മുതൽ രാജ്യം കടന്നു പോയത് സമാനകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് കാശ്മീർ കൈയ്യടക്കാൻ വന്ന പാക്കിസ്ഥാൻ്റെ കൂലിപട്ടാളത്തെയാണ് സ്വതന്ത്ര ഭാരതത്തിൻ്റെ സൈന്യത്തിന് ആദ്യം നേരിടേണ്ടിവന്നത്. തുടർന്ന് 1962 ൽ സുഹൃത്തായി നടിച്ചിരുന്ന ചൈനയുടെ ചതിയായിരുന്നു.1965 ലും 1971ലും പാക്കിസ്ഥാനുമായി ഏറ്റുമുട്ടി. കാർഗിൽ മലനിരകളിൽ നിന്ന് പാക്ക് സൈന്യത്തെ തുരത്താൻ 1999 ലും യുദ്ധം ചെയ്യേണ്ടി വന്നു. പാക്കിസ്ഥാൻ നുഴഞ്ഞു കയറ്റക്കാർ കാശ്മീരിൽ അപ്രഖ്യാപിത യുദ്ധം നടത്തുമ്പോൾ 2016 മുതൽ ഹിമാലയൻ മലനിരകളിൽ ചൈന പ്രകോപനം സൃഷ്ട്ടിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ രാജ്യം സങ്കീർണമായ ഒരു കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോഴാണ് രാജ്യത്തിൻ്റെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയ ജനറൽ വിപിൻ റാവത്തിനെ നഷ്ടമാകുന്നത്.

    Read More »
  • ലജ്ജയില്ലേ ഗതാഗത മന്ത്രീ;കഴിവില്ലെങ്കിൽ കടിച്ചു തൂങ്ങുന്നതെന്തിന്

    സംസ്ഥാന നിയമസഭയിൽ സർവ്വ മന്ത്രിമാരും എംഎൽഎമാരും സമ്മേളിച്ചിരുന്ന സമയത്താണ് കെഎസ്ആർടിസി ജീവനക്കാരുടെ സംഹാരതാണ്ഡവം ഇന്നലെ തലസ്ഥാനനഗരിയെ ആറു മണിക്കൂറോളം നിശ്ചലമാക്കിയത്. ഒരു മനുഷ്യ ജീവൻ കവർന്ന് ഒരു കുടുംബത്തിന്റെ ആശ്രയം ഇല്ലാതാക്കിയ ഈ സമരത്തിന് ഉത്തരവാദി, സമരത്തിന് കാരണക്കാരനായ ഡി ടി ഒ യോ കെഎസ്ആർടിസി ജീവനക്കാരുടെ അല്ല. മറിച്ച് കെഎസ്ആർടിസിയെ നഷ്ടത്തിന്റേയും കെടുകാര്യസ്ഥതയുടെയും ഉദ്യോഗസ്ഥ-ട്രേഡ് യൂണിയൻ മേധാവിത്വത്തിന്റേയും പടുകുഴിയിലേക്ക് എത്തിച്ച കഴിവുകെട്ട ഗതാഗതമന്ത്രി തന്നെയാണ്. സമയം തെറ്റി സർവീസ് നടത്തിയെന്നാരോപിച്ചുകൊണ്ട് ഒരു സ്വകാര്യ ബസുകാരന്റെ സമയക്ലിപ്തതയെ ചോദ്യംചെയ്ത് മാർഗതടസ്സം സൃഷ്ടിച്ച് ബഹളമുണ്ടാക്കിയ ഡി ടി ഓയെ, ക്രമസമാധാനപാലനം നടത്തേണ്ട പോലീസ് കസ്റ്റഡിയിലെടുത്തത് മഹാ അപരാധമായിപോയി. ആ അപരാധത്തിന് മറുപടിയായി കെഎസ്ആർടിസി ഭരിക്കുന്ന തൊഴിലാളികൾ തങ്ങൾ ഓടിക്കൊണ്ടിരുന്ന ബസ് നഗരമധ്യത്തിൽ നിർത്തിയിട്ട് മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചു. എന്നിട്ടും കലി തീരാതെ ഡിപ്പോയിൽ സർവീസ് ഇല്ലാതെ കിടന്ന ബസ്സുകൾ ഉൾപ്പെടെ റോഡിലേക്കിട്ട് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. രൂക്ഷമായ ഗതാഗതക്കുരുക്കിൽ പെട്ട്  സ്ത്രീകളും കുട്ടികളും രോഗികളും ഉൾപ്പെടെയുള്ള യാത്രക്കാർ ദുരിതത്തിന്റെ പടുകുഴിയിലായി. ഒരു കുടുംബത്തിന്റെ ആശ്രയമായിരുന്ന ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു. തലസ്ഥാനം യുദ്ധസമാനമായി.

    Read More »
  • Photo of പുൽവാമ മറന്ന മലയാള പത്രങ്ങൾ

    പുൽവാമ മറന്ന മലയാള പത്രങ്ങൾ

    2019 ഫെബ്രുവരി 14 ഇന്ത്യകാരനായ ഒരു പൗരനും മറക്കാൻ കഴിയാത്ത ദിവസമാണ്. പിറന്ന നാടും വീടും വിട്ട് ഉറ്റവരെയും ഉടയവരെയും പിരിഞ്ഞ് മാതൃ രാജ്യത്തിന്റെ സുരക്ഷക്കായി ജീവിതം ഉഴിഞ്ഞുവച്ചവരാണ് നമ്മുടെ ധീര ജവാൻമാർ. അവരിൽ 40 പേരാണ് 2019 ഫെബ്രുവരി 14 ന് ഉച്ചകഴിഞ്ഞ് മൂന്നേകാലോടെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ മരിച്ചുവീണത്. രാജ്യസ്നേഹം ഉള്ള ഓരോ പൗരന്റെയും നെഞ്ചു തകർന്ന ദിവസമായിരുന്നു അന്ന്. രാജ്യത്തിന് വേണ്ടി ജീവൻ കളഞ്ഞ വയനാട് സ്വദേശി വി.വി.വസന്ത കുമാർ ഉൾപ്പെടെയുള്ള 40 ധീര ജവാന്മാരുടെ രക്തസാക്ഷിത്വത്തിന്റെ ഓർമ്മ പുതുക്കലാണ് ഫെബ്രുവരി 14 എന്ന ദിനം. എന്നാൽ ഈ ദിനം മറന്നുപോയ ഒരു കൂട്ടം പ്രബുദ്ധ മാധ്യമങ്ങൾ ഉള്ള നാടാണ് സമ്പൂർണ്ണ സാക്ഷരത നേടിയ പ്രബുദ്ധ കേരളം. അക്ഷര തറവാട്ടിലെ മുത്തശ്ശിമാർ ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങൾ ഒന്നും തന്നെ പുൽവാമ ഭീകരാക്രമണത്തെ കുറിച്ചോ, രക്തസാക്ഷികളായ 40 ജവാന്മാരെ കുറിച്ചോ അവരുടെ അനാഥമായ കുടുംബങ്ങളെ കുറിച്ചോ ഓർത്തില്ല എന്നത് സങ്കടകരവും ഒപ്പം അപമാനകരവുമാണ്.

    Read More »
  • Photo of ആലിബാബ പോലീസായാൽ

    ആലിബാബ പോലീസായാൽ

    പ്രഗത്ഭനായ ഒരു പോലീസ് ഐ ജി യുടെ ഓർമ്മക്ക് ഒരു സ്റേറഡിയം പണിത നാടാണ് കേരളം. ശിങ്കാരവേലു അsക്കം അന്യനാട്ടിൽ നിന്ന് കേരളാ പോലീസിലെത്തിയ ആത്മാർത്ഥതയും സത്യസന്ധതയുമുള്ള പോലീസ് ഓഫീസറന്മാരെ ആദരവേടെ അംഗീകരിച്ച ഒരു ജനതയുടെ നാടാണ് കേരളം. എന്നാൽ സെൻകുമാർ എന്ന ധീരനായ പോലീസ് മേധാവി പോയപ്പോൾ കേരളത്തിനു കിട്ടിയ ഡി.ജി.പി നംബർ വൺ കള്ളനാണന്നാണ് സിഎജി പറയുന്നത്.

    Read More »
  • Photo of മൈനസ് സീറോയിൽ മരവിക്കുന്ന കോൺഗ്രസ്

    മൈനസ് സീറോയിൽ മരവിക്കുന്ന കോൺഗ്രസ്

    ഡൽഹി തെരഞ്ഞെടുപ്പു ഫലം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ദിശാ സൂചികയാണന്ന് പറയാൻ കഴിയില്ല. എന്നാൽ കോൺഗ്രസിന്റെ ‘കൗണ്ട് ഡൗൺ’ തുടങ്ങിക്കഴിഞ്ഞുവെന്ന് നിസംശയം പറയാൻ കഴിയും. പൂജ്യത്തിന് പിന്നിൽ മറ്റൊരു സംഖ്യ ഇല്ലാത്തതിനാൽ ഒന്നും നഷ്ട്ടപ്പെടാനില്ലാത്ത മഹത്തായ ഒരു പ്രസ്ഥാനമായി കോൺഗ്രസ് മാറിക്കഴിഞ്ഞു .

    Read More »
  • Photo of പിണറായി വിജയൻ ഭയക്കുന്നത് ആരെ?

    പിണറായി വിജയൻ ഭയക്കുന്നത് ആരെ?

    ഓരോ കാലത്തും രാജ്യസുരക്ഷയ്ക്കായി, അന്വേഷണ ഏജൻസികൾക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്ന ഓരോ നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഉണ്ടായ മിസ(മെയിന്റനൻസ് ഓഫ് ഇന്റെണൽ സെക്യൂരിറ്റി ആക്ട്),1967 ൽ ഉണ്ടാക്കിയ യുഎപിഎ (അൺലോഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്) തുടങ്ങിയവയൊക്കെ അങ്ങനെ രാജ്യ രക്ഷാർത്ഥം പിറന്നവയാണ്. ഇന്ദിരാഗാന്ധിയുടെ കാലത്തുണ്ടായ ‘മിസ’ ലാലു പ്രസാദ് യാദവ് ഉൾപ്പെടെ നിരവധി പ്രശസ്തരെ അകത്താക്കിയതോടെയാണ് പ്രശസ്തമായത്. ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ തന്റെ ഇളയ പെൺകുഞ്ഞിന് ‘മിസാ’ എന്ന പേര് തന്നെ നൽകി തന്നെ പൂട്ടിയ നിയമത്തെ എന്നും ഓർക്കാറുണ്ട് ലല്ലു.

    Read More »
  • Photo of പൗരത്വ ഭേദഗതി ബില്ലിനെ എതിർക്കുന്നതെന്തിന് ?

    പൗരത്വ ഭേദഗതി ബില്ലിനെ എതിർക്കുന്നതെന്തിന് ?

    പൗരത്വ ഭേദഗതി ബിൽ ലോക് സഭയിൽ 80 നെതിരെ 311 വോട്ടിനും രാജ്യസഭയിൽ 99 നെതിരെ 125 വോട്ടിനും പാസായി. നമ്മുടെ അയൽ രാജ്യങ്ങളായ പാക്കിസ്ഥാൻ, അഫ്ഗനിസ്ഥാൻ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ നിന്ന് ജാതി വിവേചനത്തിന്റെയും പീഢനങ്ങളുടെയും നിർബ്ബന്ധിത മതപരിവർത്തനങ്ങളുടെയും ഫലമായി  ഇന്ത്യയിൽ അഭയം തേടിയ ഹിന്ദു ജൈന പാഴ്സി ക്രിസ്ത്യൻ മതവിശ്വാസികൾക്ക് പൗരത്വം നല്കാൻ ഉദ്ദേശിച്ചുകൊണ്ട് അവതരിപ്പിച്ച ഈ ബില്ലിനെ കോൺഗ്രസ് എതിർക്കുന്നതെന്തിന് എന്ന ചോദ്യത്തിന് ഒരുപാട് അർത്ഥ തലങ്ങളുണ്ട്. ലോക്സഭയിൽ NDA ക്ക് ഭൂരി പക്ഷമുണ്ടെങ്കിലും രാജ്യസഭയിൽ ഭൂരിപക്ഷമില്ല. രാജ്യസഭയിൽ ബില്ല് പാസായത് 99 ന് എതിരെ 125 വോട്ടുകൾക്കാണ്. എൻഡിഎ  ഘടകകക്ഷികളല്ലാത്തവരും ബില്ലിനനുകൂലമായി വോട്ട് ചെയ്തു എന്ന് വ്യക്തമാണ്.നിയമ നിർമ്മാണ സഭ പാസാക്കിയ ഒരു നിയമത്തിരെ കോൺഗ്രസ് ഉയർത്തുന്ന പ്രധാന വിമർശനം ബിജെപിയുടെ വർഗീയതയാണ്. എന്നാൽ ഈ വിമർശനം ബൂമറാങ്ങ് പോലെ തിരികെ കോൺഗ്രസിനു വന്നു കൊള്ളുന്നതായിട്ടാണ് കാണുന്നത്.

    Read More »
  • Photo of ഇന്ത്യൻ ജനാധിപത്യത്തിന് വെളിച്ചം നൽകേണ്ട ദീപം പടുതിരികത്തരുതേ. 

    ഇന്ത്യൻ ജനാധിപത്യത്തിന് വെളിച്ചം നൽകേണ്ട ദീപം പടുതിരികത്തരുതേ. 

      സ്വതന്ത്ര ഭാരതത്തെക്കുറിച്ച് മഹത്തായ സ്വപ്നങ്ങൾ നെയ്യ്തവരാണ് നമ്മുടെ ദേശീയ സ്വാതന്ത്ര്യ സമര നേതാക്കൾ. എന്നാൽ അർദ്ധ രാത്രിയിൽ നേടിയ സ്വാതന്ത്ര്യം വീണ്ടും അന്ധകാരത്തിലേക്ക് കൂപ്പുകുത്തുകയാണോ എന്ന് സംശയിക്കാൻ വക നല്കുന്നതാണ് നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറകൾ ഒന്നിനു പിറകെ മറ്റൊന്നായി തകർന്നു വീഴുന്ന കാഴ്ച.

    Read More »
  • Photo of ശിവസേന അവസാനം ശവ സേനയായി .

    ശിവസേന അവസാനം ശവ സേനയായി .

    ബാൽ താക്കറെ എന്ന കിരീടം വയ്ക്കാത്ത രാജാവിന് ചില നിലപാടുകളുണ്ടായിരുന്നു .തന്റെ വാക്കുകൾ മഹാരാഷ്ട്രയിലെ കല്പ്നകളായിരിക്കണം, തന്നെ കാണാൻ ആഗ്രഹിക്കു ന്നവർ തന്റെ വസതിയായ മാതാശ്രീയിലെത്തി തന്നെ കാണണം , അത് എത്ര പ്രമു ഖനായാലും ശരി.

    Read More »
Back to top button