Editorial

  • Photo of തീവ്രവാദത്തെ പിന്നെന്തു വിളിക്കണം?

    തീവ്രവാദത്തെ പിന്നെന്തു വിളിക്കണം?

    Read More »
  • Photo of നേരുതെളിയിക്കാൻ CBI ക്ക്‌ കഴിയുമോ എന്ന ആശങ്കയിലാണോ പെരിയ കേസിൽ CBI അന്വേഷണം ആവശ്യമില്ല എന്ന നിലപാടിലേക്ക് സർക്കാർ എത്തിച്ചേർന്നത്.

    നേരുതെളിയിക്കാൻ CBI ക്ക്‌ കഴിയുമോ എന്ന ആശങ്കയിലാണോ പെരിയ കേസിൽ CBI അന്വേഷണം ആവശ്യമില്ല എന്ന നിലപാടിലേക്ക് സർക്കാർ എത്തിച്ചേർന്നത്.

    വാളയാർ കേസ് നടത്തിപ്പിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് പബ്ലിക്പ്രോസ്‌ക്യൂട്ടറെ പുറത്താക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. നല്ലകാര്യം.പക്ഷേ യഥാർത്ഥ കുറ്റവാളികളിലേക്ക് അന്വേഷണം ഈനിമിഷംവരെ ചെന്നെത്തിയിട്ടില്ല എന്നതാണ് യാഥാർഥ്യം. വാളയാർ കേസിലെ പ്രധാന ഉത്തരവാദികൾ ചില പോലീസ് ഉദ്യോഗസ്ഥരാണ്. അവരുടെ അഴിമതിയും അനാസ്ഥയുമാണ് വാളയാർ കേസിനെ ദുർബലമാക്കിയത്. പ്രതികളിൽ ചിലർക്ക് സി.പി.എമ്മുമായുള്ള ബന്ധവും, അവരെ സംരക്ഷിക്കാൻ പാർട്ടിനേതാക്കന്മാർ നടത്തിയ പ്രവർത്തനങ്ങളും അർഹിക്കുന്ന ഗൗരവത്തോടെ ഇപ്പോഴും ചർച്ചചെയ്യപ്പെടുന്നില്ല. പൊതുജനവികാരം ഉണരുകയും അത് സർക്കാരിനെ ബാധിക്കുമെന്ന് ബോധ്യപ്പെടുകയും ചെയ്തപ്പോഴാണ് നേരറിയാൻ CBI വേണമെന്ന നിലപാടിൽ സർക്കാർ എത്തിയിരിക്കുന്നത്. അതേസമയം പെരിയ കേസിലെ നേരുതെളിയിക്കാൻ CBI ക്ക്‌ കഴിയുമോ എന്ന ആശങ്കയിലാണോ ആ കേസിൽ CBI അന്വേഷണം ആവശ്യമില്ല എന്ന നിലപാടിലേക്ക് സർക്കാർ എത്തിച്ചേർന്നത്. അരപ്പട്ടിണിക്കാരായ രണ്ട് പാവപ്പെട്ട ചെറുപ്പക്കാരാണ് രാഷ്ട്രീയത്തിന്റെ പേരിൽ പെരിയയിൽ കൊല്ലപ്പെട്ടത്. ഈ കേസിൽ CBI അന്വേഷണം തടയാനായി 46 ലക്ഷം രൂപമുടക്കിയാണ് വിവരമുള്ള വക്കീലന്മാരെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യ്തത്. 46ലക്ഷം രൂപ ഉണ്ടങ്കിൽ 12 നിർദ്ധന കുടുംബങ്ങൾക്കെങ്കിലും വീടുവച്ചുനൽകാൻ പര്യാപ്തമായ തുകയാണ് സർക്കാർ ഒരു നിഴൽയുദ്ധത്തിനായ് ചിലവഴിക്കുന്നത്. ഒരു ഇടതുപക്ഷസർക്കാറിന് ഇത് ഭൂഷണമാണോ.

    Read More »
  • Photo of നീതി ബോധം നഷ്ടപ്പെട്ട ഒരു ന്യൂനപക്ഷ വിധി

    നീതി ബോധം നഷ്ടപ്പെട്ട ഒരു ന്യൂനപക്ഷ വിധി

    ഇന്ത്യ ഒരു മതേതര രാജ്യമാണ് ബഹുസ്വരതയാണ് നമ്മുടെ സംസ്കാരത്തിന്റെ കാതൽ ഇന്ത്യക്കാർ ഭരണഘടനയ്ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട ഒരു ജനത അല്ല മറിച്ച് ഇന്ത്യക്കാർക്ക് വേണ്ടി നിർമ്മിക്കപ്പെട്ട ഒന്നാണ് നമ്മുടെ ഭരണഘടന. ഭരണഘടന നിലവിൽ വരുന്നതിനു മുൻപും ഇന്ത്യക്കാർ ഇവിടെ ഉണ്ടായിരുന്നു എന്നും, ലോകാ സമസ്താ സുഖിനോ ഭവന്തു എന്നു പ്രാർത്ഥിക്കുന്ന ഒരു സംസ്കാരത്തിന് ഉടമകളാണ് അവരെന്നും ഉള്ള വസ്തുത മറന്ന് കനത്ത ശമ്പളത്തിന്റെയും ആനുകൂല്യങ്ങളുടെ യും നിയമപരമായ ചില സംരക്ഷണ ങ്ങളുടെയും ശീതളഛായയിൽ എന്തും പറയാനുള്ള അധികാരം തങ്ങൾക്ക് ഉണ്ടെന്ന് കരുതുന്നവർ ആരായാലും അവർ വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന നീതിന്യായ സംവിധാനത്തെ വെല്ലുവിളിച്ച ഭഗത് സിങ്ങും  ഉദ്ദംസിങ്ങും  അടക്കം ആയിരക്കണക്കിന് ധീരന്മാരുടെ രാജ്യമാണ് ഇന്ത്യ. കോടതി അലക്ഷ്യം എന്ന കടലാസുപുലിയുടെ  സംരക്ഷണത്തിൽ കഴിയേണ്ട സ്ഥാപനമല്ല ഇന്ത്യയിലെ കോടതികൾ. കോടതിയുടെ ആത്മാവ് ന്യായാധിപനാണ്. സ്വന്തം വാക്കും പ്രവർത്തിയും ജീവിതവും കൊണ്ടാണ് ന്യായാധിപന്മാർ സമൂഹത്തിന്റെ ആദരവും അംഗീകാരവും നേടേണ്ടത് അല്ലാതെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും ഒരു ജനതയുടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും അഭിപ്രായസ്വാതന്ത്ര്യത്തെയും നിയന്ത്രിക്കാമെന്ന് വിശ്വസിക്കുന്ന മനോഭാവത്തെ ഏറ്റവും ലളിതമായി വിശേഷിപ്പിക്കാവുന്നത് ഫാസിസ്റ്റ് മനോഭാവം എന്നുതന്നെയാണ്.  ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ച് വിധി നടപ്പാക്കുന്നത് എതിർക്കാൻ ശ്രമിച്ചാൽ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തണമെന്ന് ജസ്റ്റിസുമാരായ ആർ.എസ് നരിമാനും ഡി.വൈ ചന്ദ്രചൂഡും   വ്യാഴാഴ്ച പുറപ്പെടുവിച്ച ന്യൂനപക്ഷ വിധിയിൽ കേരള സർക്കാരിനോട് നിർദ്ദേശിച്ചിരിക്കുകയാണ്. നീതിന്യായ സംവിധാനം തന്നെ കലാപം സൃഷ്ടിക്കാൻ പ്രേരിപ്പിക്കുന്ന ഒരു വിധിപ്രഖ്യാപനം ആണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. നീതിന്യായ വ്യവസ്ഥയെ ആദരിക്കുന്ന ഏതൊരു പൗരനെയും ഞെട്ടിക്കുന്ന ഒന്നാണ് ന്യൂനപക്ഷ വിധി.  നടപ്പിലാക്കാൻ കഴിയാതെപോയ സുപ്രീം കോടതി വിധികളുടെ ദയനീയമായ ചരിത്രം പരിശോധിച്ചാൽ നീതിബോധമുള്ള ഏതൊരു പൗരനും നടുങ്ങിപ്പോകും. ഇന്ത്യ ഒരു വെള്ളരിക്കാപട്ടണമല്ല. ചിന്താശേഷിയും പ്രതികരണശേഷിയുള്ള ഒരു ജനതയാണ് ഇവിടെ ജീവിക്കുന്നത്. അനുദിനം മൂല്യശോഷണം വന്നു കൊണ്ടിരിക്കുന്ന നമ്മുടെ നീതിന്യായ സംവിധാനത്തെ നിലനിർത്താൻ പോലീസും, അടിച്ചമർത്തലുകളും വേണ്ടിവരുന്നത് എത്ര നിർഭാഗ്യകരമാണ്. വെള്ളെഴുത്തു കൊണ്ട് ആനയെ…

    Read More »
Back to top button